സംസ്ഥാനത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം കൂടുമ്പോഴും സമ്പർക്ക രോഗികൾ വർധിക്കുന്നത് ആശങ്കയുയർത്തുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച 5718 പേരിൽ 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വയനാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ച 180ൽ 178 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 5496 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. 9.95 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൂറിലധികമാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 943 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് രോഗബാധ ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇന്ന് 146 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.

Kerala Covid-19 Tracker- സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,401 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,61,874 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തിരുവനന്തപുരം 8, തൃശൂര്‍, എറണാകുളം 7 വീതം, പാലക്കാട് 6, പത്തനംതിട്ട 5, മലപ്പുറം 4, കോഴിക്കോട് 3, ഇടുക്കി, വയനാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 903, കോഴിക്കോട് 735, കോട്ടയം 559, തൃശൂര്‍ 512, എറണാകുളം 359, പാലക്കാട് 234, ആലപ്പുഴ 376, കൊല്ലം 314, തിരുവനന്തപുരം 174, കണ്ണൂര്‍ 223, ഇടുക്കി 177, വയനാട് 172, പത്തനംതിട്ട 115, കാസര്‍ഗോഡ് 138 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പരിശോധിച്ചത് 57,456 സാമ്പിളുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 451, കൊല്ലം 662, പത്തനംതിട്ട 130, ആലപ്പുഴ 548, കോട്ടയം 500, ഇടുക്കി 109, എറണാകുളം 440, തൃശൂര്‍ 377, പാലക്കാട് 444, മലപ്പുറം 796, കോഴിക്കോട് 554, വയനാട് 139, കണ്ണൂര്‍ 276, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

മരണം 29

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി.

തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്ടോ ബോയ് (78), കുണ്ടറ സ്വദേശി ശിവദാസന്‍ (86), ഡീസന്റ് ജങ്ഷന്‍ സ്വദേശി ഇബ്രാഹിംകുട്ടി (77), കൊട്ടാരക്കര സ്വദേശി വിശ്വനാഥന്‍പിള്ള (80), കുണ്ടറ സ്വദേശി രവീന്ദ്രന്‍ (72), കോട്ടയം തലയോലപ്പറമ്പ് സ്വദേശി പരമേശ്വരന്‍ നായര്‍ (87), പരിയാരം സ്വദേശി പദ്മനാഭന്‍ പോറ്റി (77), വടയാര്‍ സ്വദേശിനി പ്രിയ (39), കോട്ടയം സ്വദേശി എം.സി. ഷിബു (43), കാഞ്ഞിരപ്പള്ളി സ്വദേശി കമലുദീന്‍ (56), കുറ്റിപാടി സ്വദേശി സോമരാജന്‍ (53), എറണാകുളം കാക്കനാട് സ്വദേശിനി റുക്കിയ അസീസ് (73), വൈപ്പിന്‍ സ്വദേശി ടി.എന്‍. ഭാസ്‌കരന്‍ (76), മട്ടാഞ്ചേരി സ്വദേശി പോള്‍ കാമിലസ് (73), തൃശൂര്‍ കൈപമംഗലം സ്വദേശി അസീസ് (47), പറളം സ്വദേശി എ.ടി. വര്‍ഗീസ് (80), വയനാട് കാക്കവയല്‍ സ്വദേശി മുഹമ്മദ് (75), കമ്പളക്കാട് സ്വദേശിനി മറിയം (72), മലപ്പുറം ചേരൂര്‍ സ്വദേശി അബ്ദു (45), ഉരങ്ങാടിരി സ്വദേശി ഹെയ്ദര്‍ (76), കുറ്റിപ്പുറം സ്വദേശി കുഞ്ഞലവി (86), ആനമങ്ങാട് സ്വദേശിനി തന്‍സീറ (23), കോട്ടക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (66), പത്തനങ്ങാടി സ്വദേശിനി പാത്തുമുന്നി (67), തിരൂരങ്ങാടി സ്വദേശി അബ്ദുള്ള (47), കോഴിക്കോട് ഏലത്തൂര്‍ സ്വദേശിനി രാധ (73), തിക്കൊടി സ്വദേശിനി സൗദത്ത് (46), ഫറോഖ് കോളേജ് സ്വദേശി സതീഷ് കുമാര്‍ (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

3,14,029 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1726 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് പുതിയ 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കടങ്ങോട് (7, 18), തേക്കുമുക്ക് (സബ് വാര്‍ഡ് 18), പറളം (2), വല്ലച്ചിറ (9), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
38 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 444 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 451 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരത്ത് ഇന്ന് (04 ഡിസംബര്‍ 2020) 279 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തരായി. നിലവില്‍ 4,034 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മണ്ണന്തല സ്വദേശിനി ഷീല ജേക്കബിന്റെ(70) മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ എട്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,101 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 32,031 പേര്‍ വീടുകളിലും 101 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,789 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് 318 പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് 318 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 314 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും, ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 662 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയില്‍ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 48 പേരുണ്ട്.

ആലപ്പുഴയിൽ രോഗമുക്തി 548 പേർക്ക്

ഇന്ന് ആലപ്പുഴ ജില്ലയിൽ 394 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 376 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 548 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 44119 പേർ രോഗ മുക്തരായി. 4623 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 559 സമ്പര്‍ക്കരോഗികൾ

കോട്ടയം ജില്ലയില്‍ 570 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 559 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേരും രോഗബാധിതരായി. പുതിയതായി 4930 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 289 പുരുഷന്‍മാരും 222 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 92 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 500 പേർ രോഗമുക്തരായി. 4989 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 37524 പേര്‍ കോവിഡ് ബാധിതരായി. 32435 പേര്‍ രോഗമുക്തി നേടി.

എറണാകുളത്ത് 486 പുതിയ രോഗികൾ; 119 പേരുടെ രോഗ ഉറവിടം അവ്യക്തം

എറണാകുളം ജില്ലയിൽ ഇന്ന് 486 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 119 പേരുടെ രോഗ ഉറവിടം അറിയില്ല. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 359 പേരാണ്. ഇന്ന് 440 പേർ രോഗ മുക്തി നേടി.

ഇന്ന് 1899 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 614 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6031 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

തൃശൂർ ജില്ലയിൽ 528 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 528 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6458 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 61,542 ആണ്. 54,627 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്.

ജില്ലയിൽ വെള്ളിയാഴ്ച സമ്പർക്കം വഴി 512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേർക്കും, രോഗ ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

പാലക്കാട്ട് 447 പുതിയ രോഗികൾ; 444 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 447 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 234 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേർ, ആറ് ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആറ് പേർ എന്നിവർ ഉൾപ്പെടും. 444 പേർ രോഗമുക്തി നേടി.

പിടിതരാതെ മലപ്പുറം; സമ്പർക്കരോഗികൾ 903

മലപ്പുറം ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 25 പേര്‍ക്ക് ഉറവിടമറിയാതെയും 903 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗബാധ. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും മറ്റ് നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയ 796 പേരുള്‍പ്പടെ 67,473 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട്ട് രോഗികൾ 773; രോഗമുക്തി 554 പേർക്ക്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 773 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 19 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളും ഇതിലുൾപ്പെടുന്നു. 738 പേർ സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവരാണ്. 554 പേർ രോഗമുക്തി നേടി.

വയനാട്ടിൽ കേസുകൾ കൂടുന്നു

വയനാട് ജില്ലയില്‍ ഇന്ന്180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 139 പേര്‍ രോഗമുക്തി നേടി. 178 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11588 ആയി. 9902 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1611 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 899 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത് 275 പേര്‍ക്ക്

കണ്ണൂർ ജില്ലയില്‍ ഇന്ന് 275 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാൾ വിദേശങ്ങളില്‍ നിന്നെത്തിയതും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 278 പേര്‍ രോഗമുക്തി നേടി.

ഇന്ന് ഏറ്റവും കുറവ് രോഗികൾ കാസർഗോട്ട്

കാസര്‍കോട് ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 140 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.