കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നതായി പ്രതിദിന കണക്കുകൾ. സംസ്ഥാനത്ത് ഇന്ന് 5375 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,092 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,44,864 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,21,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം – 886
തൃശൂര്‍ – 630
കോട്ടയം – 585
കോഴിക്കോട് – 516
എറണാകുളം – 504
തിരുവനന്തപുരം – 404
കൊല്ലം – 349
പാലക്കാട് – 323
പത്തനംതിട്ട – 283
ആലപ്പുഴ – 279
കണ്ണൂര്‍ – 222
ഇടുക്കി – 161
വയനാട് – 150
കാസര്‍ഗോഡ് – 83
26 കോവിഡ് മരണംകൂടി
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശി പൊന്നമ്മ (70), കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി (70), കൊട്ടാരക്കര സ്വദേശിനി വരദായനി (65), തട്ടമല സ്വദേശി സൈനുദ്ദീന്‍ (75), കലയനാട് സ്വദേശി പൊടിയന്‍ (68), ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ (65), കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ (81), വൈക്കം സ്വദേശി സുകുമാരന്‍ (69), എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ് (62), പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ (70), തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍ (40), ചൊവ്വൂര്‍ സ്വദേശി ജോഷി (53), കുന്നംകുളം സ്വദേശി ചിന്നസ്വാമി (70), കോടന്നൂര്‍ സ്വദേശി അന്തോണി (68), മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി (60), വേങ്ങര സ്വദേശി ഇബ്രാഹീം (71), കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി (85), ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന്‍ (65), ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ (68), പേരാമ്പ്ര സ്വദേശിനി പാറു അമ്മ (92), വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന്‍ (68), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി (67), പൂക്കോട് സ്വദേശി ശ്രിധരന്‍ (69) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2270 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
4596 സമ്പർക്കരോഗികൾ; 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 849, തൃശൂര്‍ 610, കോട്ടയം 581, കോഴിക്കോട് 484, എറണാകുളം 333, തിരുവനന്തപുരം 241, കൊല്ലം 343, പാലക്കാട് 190, പത്തനംതിട്ട 192, ആലപ്പുഴ 271, കണ്ണൂര്‍ 186, ഇടുക്കി 103, വയനാട് 137, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം 4 വീതം, കണ്ണൂര്‍ 6, പാലക്കാട്, വയനാട് 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 467
കൊല്ലം – 543
പത്തനംതിട്ട – 232
ആലപ്പുഴ – 542
കോട്ടയം – 399
ഇടുക്കി – 79
എറണാകുളം – 659
തൃശൂര്‍ – 683
പാലക്കാട് – 493
മലപ്പുറം – 862
കോഴിക്കോട് – 590
വയനാട് – 138
കണ്ണൂര്‍ – 321
കാസര്‍ഗോഡ് – 143
3,10,611 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,611 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,117 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1494 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മടപ്പള്ളി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 7, 17 ), ഭരണങ്ങാനം (10), പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 501 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോഴിക്കോട് 516 പേര്‍ക്ക് കോവിഡ്; രോഗമുക്തി 590
ജില്ലയില്‍ ഇന്ന് 516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 486 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5705 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.9.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 590 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
കോവിഡ് സ്ഥിരീകരിച്ചവരും രോഗമുക്തി നേടിയവരും കൂടുതൽ മലപ്പുറത്ത്
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 01) 886 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 849 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 23 പേര്‍ക്കും രോഗം ബാധിച്ചു.അതേസമയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും തന്നെ ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇന്ന് രോഗബാധിതരായവരില്‍ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയതും മറ്റ് 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇതുവരെ 64,859 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗ വിമുക്തരായതായത്. ഇന്ന് മാത്രം ജില്ലയില്‍ 862 പേര്‍ക്കാണ് രോഗമുക്തിയുണ്ടായതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 85,907 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,805 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്.
വയനാട് 150 പുതിയ രോഗികൾ
വയനാട് ജില്ലയില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10895 ആയി. 9135 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1330 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
കാസർഗോഡ് ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ്, 151 പേര്‍ക്ക് രോഗമുക്തി
കാസർഗോഡ് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 7538 പേരും സ്ഥാപനങ്ങളില്‍ 440 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7978 പേരാണ്. പുതിയതായി 342 പേരെ കൂടി നിരീക്ഷണത്തിലാക്കി.
തിരുവനന്തപുരത്ത് 404 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 467 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് (01 ഡിസംബര്‍ 2020) 404 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേര്‍ രോഗമുക്തരായി. നിലവില്‍ 4,113 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഊക്കോട് സ്വദേശിനി ശാലിനി റാണി (50), കൊഞ്ചിറ സ്വദേശിനി സുബൈദ ബീവി (75), പുല്ലമ്പാറ സ്വദേശിനി ബേബി (67), കളത്തറ സ്വദേശിനി പൊന്നമ്മ (70) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ നാലുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 2,174 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 30,578 പേര്‍ വീടുകളിലും 116 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,870 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.
കോവിഡ് നിയന്ത്രണം: ഇന്നു മുതൽ പുതിയ നിബന്ധനകൾ
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,118 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 94,62,810 ആയി. മരണമടഞ്ഞവരുടെ ആകെ എണ്ണം 1,37,621 ആയി. 88,89,585 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 42,282 പേർ രോഗമുക്തരായി. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 4,35,603 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും പ്രതിദിന രോഗനിരക്കിൽ കുറവ് വരാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇന്നുമുതൽ കേന്ദ്രത്തിന്റെ പ്രത്യേക നിബന്ധനകൾ ഈ സംസ്ഥാനങ്ങളിൽ നിലവിൽ വരും. ഡിസംബർ 31 വരെ ഈ നിബന്ധനകൾ തുടരും.
മാസ്‌ക് ധരിക്കാത്തവർക്കും കോവിഡ് നിബന്ധനകൾ പാലിക്കാത്തവർക്കും പിഴ ചുമത്താനും ജനങ്ങൾ ഒത്തുചേരുന്ന ചന്ത പോലെയുളള ഇടങ്ങൾ ഒന്നിടവിട്ടുളള ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് പ്രവർത്തിച്ചാൽ മതിയാകും. കോവിഡ് കേസ് ലോഡ് വർദ്ധിക്കുന്ന ഇടങ്ങളിൽ അടച്ചിടാനുമാണ് കേന്ദ്ര നിർദ്ദേശം. കണ്ടെയിൻമെന്റ് സോണുകളിലെ ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. കണ്ടെയിൻമെന്റ് സോണുകളിൽ താമസിക്കുന്ന കടയുടമകളെയും ജീവനക്കാരെയും പൊതു ചന്തകളിൽ പ്രവേശിക്കാനും അനുവദിക്കില്ല.