തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം ഇന്ന് 2500 കടന്നു. 2543 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

പത്തനംതിട്ട, ഇടുക്കി, വയനാട് ഒഴികെയുള്ള 11 ജില്ലകളിലും ഇന്ന് നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് അഞ്ഞൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 532 പേർക്കാണ് ജില്ലയിൽ രോഗബാധ. മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇരുന്നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 2097 പേർ രോഗമുക്തരായി. 30 പ്രദേശങ്ങളെ പുതുതായി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. 34 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി മെത്രാൻ അടക്കം ആറ് വൈദികർക്ക് കോവിഡ്

ഇടുക്കിയിൽ മെത്രാൻ അടക്കം ആറ് വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇടുക്കി  ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും (47)  ബിഷപ്പ്ഹൗസിലെ മറ്റ് അഞ്ച് വൈദികർക്കുമാണ് (72, 27, 43, 29, 53 ) കോവിഡ് സ്ഥിരീകരിച്ചത്. ബിഷപ്പ് ഹൗസിലെ  ഒരു ജീവനക്കാരനും  (27) കോവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്.  29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ  അഞ്ചു  പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

Kerala Covid-19 Tracker: സംസ്ഥാനത്ത് 2543 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  വിദേശ രാജ്യങ്ങളില്‍ നിന്നു 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 156 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

52 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവർ

 • തിരുവനന്തപുരം – 532
 • മലപ്പുറം – 298
 • ആലപ്പുഴ – 286
 • എറണാകുളം – 207
 • തൃശൂര്‍ – 189
 • കോഴിക്കോട് – 174
 • കാസര്‍ഗോഡ് – 157
 • കൊല്ലം – 156
 • കണ്ണൂര്‍ – 135
 • പാലക്കാട് – 127
 • കോട്ടയം – 126
 • പത്തനംതിട്ട – 88
 • ഇടുക്കി – 49
 • വയനാട് – 19

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം – 497
 • മലപ്പുറം – 279
 • ആലപ്പുഴ – 228
 • എറണാകുളം- 179
 • തൃശൂര്‍ – 178
 • കോഴിക്കോട് – 157
 • കൊല്ലം – 152
 • കാസര്‍ഗോഡ് – 144
 • കോട്ടയം – 120
 • കണ്ണൂര്‍ – 117
 • പാലക്കാട് – 98
 • പത്തനംതിട്ട – 69
 • ഇടുക്കി – 29
 • വയനാട് – 13

രോഗ മുക്തി നേടിയവർ

 • തിരുവനന്തപുരം-544
 • മലപ്പുറം-345
 • കാസര്‍ഗോഡ്-193
 • എറണാകുളം-155
 • ആലപ്പുഴ-150
 • കണ്ണൂര്‍-134
 • കോഴിക്കോട്-106
 • തൃശൂര്‍-110
 • പാലക്കാട്-93
 • കൊല്ലം-93
 • കോട്ടയം-82
 • പത്തനംതിട്ട-49
 • ഇടുക്കി-36
 • വയനാട്-7

7 മരണം സ്ഥിരീകരിച്ചു

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

1,94,431 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 41,860 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിൾ പരിശോധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

30 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

34 പ്രദേശങ്ങളെ ഒഴിവാക്കി

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി (വാര്‍ഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂര്‍ (12), വെള്ളൂര്‍ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1, 16 (സബ് വാര്‍ഡ്), 6), നിരണം 12), ഇലന്തൂര്‍ (2, 5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5, 10), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാര്‍ഡ്), 19), തൃശൂര്‍ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാര്‍ഡ് 9), പരിയാരം (8), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാര്‍ഡ് 13), കടലുണ്ടി (1, 4, 12, 13, 21), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ഇടുക്കി വണ്ടിപ്പെരിയാര്‍ (2, 3(സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3, 4), വയനാട് ജില്ലയിലെ പൂത്താടി (2, 4, 6, 7, 8 (സബ് വാര്‍ഡ്) ,11, 15, 16, 17, 18, 19, 22), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം 11 കുട്ടികൾക്ക് കോവിഡ്

കാസർഗോഡ് ജില്ലയിൽ ഇന്ന് 10 വയസ്സിന് താഴെയുള്ള 11 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ കുമ്പളയിലെ ഏഴ് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. തൃക്കരിപ്പൂരിലെ നാല് കുട്ടികൾക്കും, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള എന്നിവിടങ്ങളിലെ രണ്ട് വീതം കുട്ടികൾക്കും, നീലേശ്വരത്തെ ഒരു കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു

ഓണാഘോഷം വീടുകളിൽ മാത്രമാക്കണം

തിരുവന്തപുരം ജില്ലയിലെ കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽമാത്രമാക്കണമെന്നു ജില്ലാ കളക്ടർ ഡോ നവ്‌ജ്യോത് ഖോസ. പൊതു സ്ഥലങ്ങളിൽ ഓണാഘോഷം നടക്കുന്നില്ലെന്നു റസിഡന്റ്‌സ് അസോസിയേഷനുകൾ ഉറപ്പാക്കണമെന്നും ഇത്തരം പരിപാടികൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

വാർഡ് തല കോവിഡ് കൺട്രോൾ ടീമുകൾ രൂപീകരിക്കുന്നു

കോവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ കോവിഡ് കൺട്രോൾ ടീമുകൾ രൂപീകരിക്കണമെന്നു ജില്ലാ ഭരണകൂടം. കോവിഡ് പ്രതിരോധത്തിനായി ജില്ലാതലത്തിൽ നടപ്പാക്കേണ്ട പുതിയ പ്രവർത്തന പദ്ധതിയുടെ ഭാഗമായാണു നിർദേശം. റസിഡന്റ്‌സ് അസോസിയേഷനുകളിൽ രൂപംനൽകുന്ന പൊതുജനാരോഗ്യ സേന അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണു ടീം പ്രവർത്തിക്കേണ്ടതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

എല്ലാ ദിവസവും വാർഡ്തല കോവിഡ് കൺട്രോൾ ടീം യോഗംചേർന്നു സ്ഥിതി വിലയിരുത്തുകയും അടുത്ത ദിവസത്തെ പ്രവർത്തനം ആസൂത്രണം ചെയ്യുകയും വേണം. പഞ്ചായത്ത്, നഗരസഭാതലത്തിലും ദിവസേനയുള്ള റിവ്യൂ നിർബന്ധമാക്കണം. ഓൺലൈൻ സൗകര്യം ഇതിനായി പ്രയോജനപ്പെടുത്തണം. ടീമുകളുടെ രൂപീകരണം സംബന്ധിച്ച് ഓഗസ്റ്റ് 31നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു റിപ്പോർട്ട് നൽകണം.

തിരുവനന്തപുരത്ത് പുതിയ രോഗബാധിതർ അഞ്ഞൂറിലധികം

സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 532 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 497 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് ജില്ലയിൽ രോഗമുക്തി നേടിയവരുടെ എണ്ണവും 500 കടന്നു. 544 പേരാണ് തലസ്ഥാന ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് ജില്ലയില്‍ പുതുതായി 1,200 പേര്‍ രോഗനിരീക്ഷണത്തിലായി. 1,506 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി ഇന്ന് 507 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 540 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 156 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 152 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് വന്ന 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 2 പേർക്കും രോഗം സ്ഥിരീകരിച്ചു.

പത്തനംതിട്ടയിൽ 88 പേര്‍ക്ക് കോവിഡ്; 89 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ അഞ്ചു പേരുടെ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല. 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

ജിില്ലയിൽ ആകെ 906 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 89 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴയിൽ പുതിയ രോഗികൾ 286; സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 227

ആലപ്പുഴ ജില്ലയിൽ ഇന്ന് 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആകെ 3043 പേർ രോഗം മുക്തരായി. 2310 പേർ ചികിത്സയിൽ ഉണ്ട്.

കോട്ടയത്ത് 126 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 118 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരാണ്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം വഴി 22 പേര്‍ക്ക് രോഗം ബാധിച്ചു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട – 6 വീതം തൃക്കൊടിത്താനം, കൂരോപ്പട -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

ജില്ലയിൽ ഇന്ന് 81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

ഇടുക്കിയിൽ 49 പേർക്ക് കോവിഡ്

ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനും ബിഷപ്പ്ഹൗസിലെ അഞ്ച് വൈദികർക്കും ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 36 പേർ കോവിഡ് രോഗമുക്തരായി.

എറണാകുളത്ത് 207 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 207 പേർക്ക് രോഗം സ്ഥിരീകരിച്ചു. 155 പേർ രോഗ മുക്തി നേടി. 179 പേരാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധിതരായവർ.

ഇന്ന് 819 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1266 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16345 ആണ്.

തൃശൂരിൽ 189 പേർക്ക് കോവിഡ്; 23 പേരുടെ രോഗ ഉറവിടമറിയില്ല

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 189 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 178 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 23 പേരുടെ രോഗ ഉറവിടമറിയില്ല. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ ഒൻപത് പേർക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ നിലവിൽ 1324 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 4005 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 2640 പേർ രോഗമുക്തമരായി.

പാലക്കാട് 127 പേർക്ക് രോഗം സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് മലപ്പുറം സ്വദേശി ഉൾപ്പെടെ 127
പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 27 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 19 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 6 പേർക്കും രോഗം സ്ഥിരീകരിച്ചു. 93പേർ രോഗമുക്തി നേടി.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 298 പേര്‍ക്ക്;  രോഗ ഉറവിടം അറിയാത്തവർ 33 പേർ; 345 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 285 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 33 പേരുടെ രോഗ ഉറവിടം അറിയില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒമ്പത് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 345 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 5,672 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 174 പേര്‍ക്ക് കോവിഡ്; 16 പേരുടെ രോഗ ഉറവിടം അറിയില്ല

കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 140 പേര്‍ക്ക് രോഗം ബാധിച്ചു. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കും കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ലഭിച്ചു.

ഇന്ന് 106 പേര്‍ രോഗമുക്തി നേടി. 1821 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും കൊടുവള്ളിയില്‍ 17 പേര്‍ക്കും വില്ല്യാപ്പള്ളിയില്‍ 13 പേര്‍ക്കും വടകരയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു.

വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കോവിഡ്;

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 8 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 135 പേർക്ക് കോവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 135 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 117 പേർക്കാണ് ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ. 134 പേർ രോഗവിമുക്തരായി.

872 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. 11089 പേർ വീടുകളിലും ആശുപത്രിയിലുമായി നിരീക്ഷണത്തിൽ കഴുന്നു. ഇതുവരെ 3309 പേർക്ക് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2273 പേർ രോഗമുക്തി നേടി.

കാസർഗോട്ട് രോഗം സ്ഥിരീകരിച്ചത് 157 പേര്‍ക്ക്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ രോഗ ഉറവിടം ലഭ്യമല്ല. നാല് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 198 പേര്‍ രോഗമുക്തി നേടി.

മരണനിരക്ക് കൂടുതൽ പുരുഷൻമാരിൽ, പ്രമേഹവും ഉയർന്ന രക്തസമ്മർദ നിരക്കും വില്ലൻ

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പുരുഷൻമാർ. സംസ്ഥാനത്ത് ജൂലൈയിൽ കോവിഡ് ബാധിച്ചു മരിച്ച 69 ശതമാനം പേർക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തൽ. 65 ശതമാനം പേർക്കും രക്തസമ്മർദ്ദമുണ്ടായിരുന്നു. മരിച്ചവരിൽ 12 ശതമാനം പേർ അർബുദ രോഗികളായിരുന്നു. പുരുഷൻമാരിലാണ് കോവിഡ് മരണനിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പിന്റെ മരണ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Read Also: സംസ്ഥാനത്ത് 2,406 പേർക്ക് കൂടി കോവിഡ്, 2,067 പേർക്ക് രോഗമുക്തി

ജാഗ്രത കെെവിടരുത്, കേരളം മെച്ചപ്പെട്ട നിലയിൽ

കോവിഡ് വ്യാപനത്തിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴത്തെ രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതാണ്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് വ്യാപനം ചെറുക്കുന്നതിൽ കേരളം മുന്നിലാണ്. അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി ആയിരുന്നെങ്കിൽ മരണസംഖ്യ പെരുകിയേനെ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കോവിഡ് അത്ര ഗുരുതരമല്ലെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങളെ തള്ളികളയണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ജാഗ്രത കെെവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.