Latest News

10 ജില്ലകളിലും പുതിയ കോവിഡ് ബാധിതർ നൂറിലധികം, ഉറവിടമറിയാത്ത രോഗബാധയും വർധിക്കുന്നു

24 മണിക്കൂറിനിടെ 36,353 സാമ്പിളുകൾ പരിശോധിച്ചു

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 21, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉറവിടം അറിയാത്ത രോഗബാധകളും സമീപ ദിവസങ്ങളിലായി കൂടിക്കൊണ്ടിരിക്കുന്നു. ഇന്ന് 1908 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.  അതിൽ 1 718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഇന്നും ഏറ്റവും കൂടുതൽ രോഗബാധിതർ. 397 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. സമീപ ദിവസങ്ങളെ അപേക്ഷിച്ച് മലപ്പുറത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. 186 പേർക്കാണ് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ആലപ്പുഴ ജില്ലയിൽ ഇന്ന് 241 പേർക്കും എറണാകുളത്ത് ഇന്ന് 200 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 10 ജില്ലകളിലും ഇന്ന് നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പുതിയ കോവിഡ് കേസുകളുടെ എണ്ണം നൂറിൽ താഴെയുള്ളത്.

1110 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. പാലക്കാട് ജില്ലയിൽ 250 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് 125 പേരും, എറണാകുളത്ത് 171 പേരും, മലപ്പുറത്ത് 100 പേരും രോഗവിമുക്തരായി.

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 20,330 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,649 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍1 718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 160 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 9, മലപ്പുറം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 6, കണ്ണൂര്‍ ജില്ലയിലെ 5, കൊല്ലം, തൃശൂര്‍ ജില്ലകളിലെ 3 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • തിരുവനന്തപുരം-397
  • ആലപ്പുഴ-241
  • എറണാകുളം-200
  • മലപ്പുറം-186
  • കണ്ണൂര്‍-143
  • കൊല്ലം-133
  • കോഴിക്കോട്- 119
  • തൃശൂര്‍-116
  • കോട്ടയം-106
  • പത്തനംതിട്ട-104
  • കാസര്‍ഗോഡ്-85
  • പാലക്കാട്-39
  • ഇടുക്കി-29
  • വയനാട്-10

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം- 367
  • ആലപ്പുഴ-223
  • എറണാകുളം-178
  • മലപ്പുറം-171
  • കൊല്ലം-122
  • കണ്ണൂര്‍-120
  • തൃശൂര്‍-107
  • കോഴിക്കോട്-104
  • കോട്ടയം-103
  • പത്തനംതിട്ട-95
  • കാസര്‍ഗോഡ്-83
  • പാലക്കാട്-31
  • ഇടുക്കി-11
  • വയനാട്-3

രോഗമുക്തി നേടിയവർ

  • പാലക്കാട്- 250
  • തിരുവനന്തപുരം-125
  • എറണാകുളം-171
  • മലപ്പുറം-100
  • കണ്ണൂര്‍- 88
  • കോട്ടയം-72
  • തൃശൂര്‍-70
  • ആലപ്പുഴ-53
  • പത്തനംതിട്ട- 45
  • വയനാട്-39
  • കൊല്ലം-22
  • ഇടുക്കി-19
  • കോഴിക്കോട്-12

അഞ്ച് മരണങ്ങൾ സ്ഥിരീകരിച്ചു

5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം ഗാന്ധിപുരം സ്വദേശി ശിശുപാലന്‍ (80), തിരുവനന്തപുരം പൂജപ്പുര സ്വദേശി ഷാനവാസ് (49), എന്നിവരുടെ മരണകാരണം കോവിഡ് ആണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു

ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് എടവറാട് സ്വദേശി ദാമോദരന്‍ (80) ,കൊല്ലം അഞ്ചല്‍ സ്വദേശി ദിനമണി (75), ആഗസ്റ്റ് 14ന് മരണമടഞ്ഞ ആലപ്പുഴ ചെട്ടികാട് സ്വദേശി റോബര്‍ട്ട് (75) എന്നിവരുടെ മരണകാരണവും കോവിഡ് ആണെന്ന മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

23 പുതിയ ഹോട്ട്സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 23 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 622 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍, കോട്ടയം, തിരുവനന്തപുരം, വയനാട്, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

തൃശൂര്‍ ജില്ല

  • എടത്തിരുത്തി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18)
  • എടവിലങ്ങ് (എല്ലാ വാര്‍ഡുകളും)
  • ആളൂര്‍ (സബ് വാര്‍ഡ് 20)
  • എരുമപ്പെട്ടി (സബ് വാര്‍ഡ് 15, 16)
  • ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (33, 34)
  • മതിലകം (സബ് വാര്‍ഡ് 6)

കോട്ടയം ജില്ല

  • കിടങ്ങൂര്‍ (2, 15)
  • അയര്‍ക്കുന്നം (7)

തിരുവനന്തപുരം ജില്ല

  • മലയിന്‍കീഴ് (4, 5, 15)
  • ആര്യങ്കോട് (1, 15, 16)
  • വെള്ളനാട് (14)

വയനാട് ജില്ല

  • വെള്ളമുണ്ട (10, 13)
  • തൊണ്ടര്‍നാട് (1, 2, 3, 5, 6)
  • മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18)

കൊല്ലം ജില്ല

  • നെടുവത്തൂര്‍ (സബ് വാര്‍ഡ് 1, 16, 17, 18)
  • കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (22, 23)
  • തെക്കുംഭാഗം (സബ് വാര്‍ഡ് 4, 5)

പത്തനംതിട്ട ജില്ല

  • കോട്ടാങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10)
  • പ്രമാടം (18),

പാലക്കാട് ജില്ലയിലെ

  • പരുതൂര്‍ (2, 3)
  • തിരുവേങ്ങപ്പുറ (8)

ഇടുക്കി ജില്ല

  • കരുണപുരം (13)

കോഴിക്കോട് ജില്ല

  • തുറയൂര്‍ (8)

17 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കോട്ടയം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലെ പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കിയത്.

കോട്ടയം ജില്ല

  • വൈക്കം മുനിസിപ്പാലിറ്റി (വാര്‍ഡ് 13, 25)
  • മണിമല (11)
  • പുതുപ്പള്ളി (6, 11)
  • അയ്മനം (10)
  • കൂരോപ്പട (15)
  • കാണാക്കാരി (5)
  • എരുമേലി (20)

തിരുവനന്തപുരം ജില്ല

  • വാമനപുരം (14)
  • മണമ്പൂര്‍ (9, 12)
  • വിളപ്പില്‍ (20)

തൃശൂര്‍ ജില്ല

  • അരിമ്പൂര്‍ (1)
  • കോടശേരി (10, 11)
  • മണലൂര്‍ (13, 14)

മലപ്പുറം ജില്ല

  • കോട്ടക്കല്‍ മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)
  • നിറമരുതൂര്‍ (16, 17)

വയനാട് ജില്ല

  • മുട്ടില്‍ (3 സബ് വാര്‍ഡ്, 14)

എറണാകുളം ജില്ല

  • പള്ളിപ്പുറം (സബ് വാര്‍ഡ് 18)

1,82,525 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,65,996 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,529 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2066 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 36,353 സാമ്പിളുകൾ പരിശോധിച്ചു

സംസ്ഥാനത്ത് കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വർധിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 14,22,558 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,63,554 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ഇന്ന് രണ്ട് മരണമാണ് കോവിഡ് മൂലം സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ടയിൽ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടങ്ങാൽ സ്വദേശിക ദേവസ്യ (54)ന് കോവിഡ് ഉണ്ടായിരുന്നതായി പരിശോധന ഫലം. ഇദ്ദേഹം വൃക്കരോഗ ബാധിതനായിരുന്നു.

മലപ്പുറം തൂത സ്വദേശി മുഹമ്മദാണ് (85) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവയുണ്ടായിരുന്ന മുഹമ്മദിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

തലസ്ഥാനത്ത് പുതിയ രോഗികൾ 397

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 367 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 125 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,832 പേര്‍ രോഗനിരീക്ഷണത്തിലായി. 1,286 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 695 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. 548 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 133 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 4 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 122 പേർക്കും 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 22 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയിൽ ആയിരുന്ന അഞ്ചൽ സ്വദേശി ദിനമണി (75) ആഗസ്റ്റ് 20 ന് മരണപ്പെട്ടു. സാമ്പിൾ പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു.

പത്തനംതിട്ടയില്‍ 104 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 31 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ഇതില്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച 19 പേരും, കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും, അടൂര്‍ കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും ഉൾപ്പെടുന്നു. ഏഴു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

223 പേർക്ക് സമ്പർക്കത്തിലൂടെ, ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചത് 241 പേർക്ക്

ഇന്ന് ആലപ്പുഴ ജില്ലയിൽ 241 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 223 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്തുനിന്നും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 53 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ആകെ 2014പേരാണ് നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

കോട്ടയത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 106 പേർക്ക്

കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 610 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 106 എണ്ണം പോസിറ്റീവായതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 100 പേര്‍, വിദേശത്തുനിന്നെത്തിയ ഒരാള്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രണ്ടു പേര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 24 പേര്‍ക്ക് രോഗം ബാധിച്ചു. 72 പേരാണ് ജില്ലയിൽ ഇന്ന് രോഗവിമുക്തരായത്.

ഇടുക്കിയിൽ രോഗബാധ 29 പേർക്ക്, 19 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 16 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19 പേർക്ക് ഇന്ന് നെഗറ്റീവ് ഫലം ലഭിച്ചു.

എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് 200 പേർക്ക്

എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 171 പേർ രോഗമുക്തി നേടി.

ഇന്ന് 1112 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 692 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചശേഷം നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ആകെ 16136 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ

ഇന്ന് ജില്ലയിൽ നിന്ന് 1616 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു. 1592 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇനി 928 ഫലങ്ങൾ ലഭിക്കാനുണ്ട്.

തൃശൂരിൽ 116 പേർക്ക് രോഗബാധ

തൃശൂർ ജില്ലയിൽ ഞായറാഴ്ച 116 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 70 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 110 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ18 പേരുടെ രോഗ ഉറവിടമറിയില്ല. മൂന്ന് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ മൂന്നുപേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു.

955 പേരാണ് നിലവിൽ ജില്ലയിൽ രോഗം ബാധിച്ച് കഴിയുന്നത്. ത്യശ്ശൂര്‍ സ്വദേശികളായ 41 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 3177 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 2193പേർ ഇതുവരെ ജില്ലയിൽ രോഗമുക്തരായി.

പാലക്കാട് 250 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 250 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതിന് പുറമെ 17 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചത് 186 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരായരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്ന് 186 പേര്‍ക്ക് കൂടി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. 178 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 21 പേരുടെ രോഗ ഉറവിടം അറിയില്ല. 157 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,406 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 100 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,181 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് 119 പേർക്ക് രോഗബാധ, 13 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 13 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതു കൂടാതെ സമ്പര്‍ക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറ് പേർക്കും പോസിറ്റീവ് ഫലം ലഭിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 41 പേര്‍ക്കും നടുവണ്ണൂരിൽ 9 പേര്‍ക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആയി.

വയനാട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്

വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 39 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1306 ആയി. ഇതില്‍ 1043 പേര്‍ രോഗമുക്തരായി. 256 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 247 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

കണ്ണൂരിൽ 143 പേർക്ക് രോഗബാധ

കണ്ണൂർ ജില്ലയിൽ ഇന്ന് 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 120 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 88 പേർ രോഗമുക്തി നേടി. 710 പേരാണ് ജില്ലയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 9754 പേരാണ് നിരീക്ഷണത്തിൽ. ജില്ലയിൽ ഇതുവരെ ആകെ 2718 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1841 പേർ രോഗമുക്തി നേടി.

കാസർഗോട്ട് 85 പേര്‍ക്ക് കൂടി കോവിഡ്; 51 പേര്‍ക്ക് രോഗമുക്തി

കാസർഗോഡ് ജില്ലയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാൾ വിദേശത്ത് നിന്നെത്തിയതും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. 51 പേര്‍ രോഗമുക്തി നേടി.

12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിർബന്ധമായും മാസ്ക് ധരിക്കണം

ലോകത്താകമാനം കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കുട്ടികളും രോഗവാഹകരാകാനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പിമായി ലോകാരോഗ്യ സംഘടന. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ഡബ്ല്യൂഎച്ച്ഒ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Also Read: സമ്പർക്ക ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മൂന്ന് ജില്ലകളിൽ ഇരുന്നൂറിലധികം

അതേസമയം ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സാഹചര്യം മനസിലാക്കി മാസ്ക് ഉപയോഗിച്ചാൽ മാതിയാകും. രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവ പരിഗണിക്കണം. അഞ്ച് വയസിൽ താഴെയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ലോകാരോഗ്യസംഘടനയും യുനിസെഫും ചേർന്നാണ് കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

സംസ്ഥാനത്ത് കോവിഡ് പ്രോട്ടോക്കോളിൽ വീണ്ടും മാറ്റം. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ടെന്ന നിർദേശമാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനിൽ പോയാൽ മതിയാകും.

രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മാത്രം മതിയാകും. സെക്കൻഡറി കോൺഡാക്ടിൽ വരുന്നവർക്കും ഇത് ബാധകമാണ്. സംസ്ഥാനത്ത് പുറത്ത് നിന്ന് എത്തുന്നവർക്കുള്ള ക്വാറന്റൈൻ ചട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കേരളത്തിന് പുറത്തു നിന്നും വരുന്നവർക്കെല്ലാം 28 ദിവസം ക്വാറന്റൈൻ ഏർപ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറന്റൈൻ മതിയാകും.

അതേസമയം കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ. ഇന്നലെ 2172 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം രണ്ടായിരത്തിന് മുകളിൽ പോകുന്നത്. സമ്പർക്ക രോഗികളുടെ എണ്ണവും വർധിക്കുകയാണ്. 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 1292 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap august 23 updates

Next Story
കുടുംബത്തെ കണ്ടിട്ട് രണ്ട് മാസത്തിലേറെയായി, കൊച്ചുമകനുമായി സംസാരിക്കുന്നത് വീഡിയോ കോളിൽ: കെകെ ശൈലജKK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express