Latest News

സമ്പർക്ക ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; മൂന്ന് ജില്ലകളിൽ ഇരുന്നൂറിലധികം

തിരുവനന്തപുരത്തും മലപ്പുറത്തും സ്ഥിതി രൂക്ഷമായി തുടരുന്നു. കോഴിക്കോട്ട് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടക്കുന്നത് ഇത് ആദ്യം

Covid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 18, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും 2000 കടന്നു.  2172 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് സംസ്ഥാനത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 450 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 366 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോഴിക്കോട് ജില്ലയിൽ ഇന്ന് 232 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200 കടക്കുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 213 പേരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.

മറ്റ് അഞ്ച് ജില്ലകളിലും ഇന്ന് നൂറിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 179 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ കോട്ടയം ഒഴികെയുള്ള ജില്ലകളിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം നൂറിലധികമാണ്. കോട്ടയത്ത് 97 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 19,538 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 36,539 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് ഇന്ന് 15 മരണങ്ങൾ കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.  ഇതോടെ ആകെ മരണം 218 ആയി.

54 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 9, തൃശൂര്‍ ജില്ലയിലെ 8, കാസര്‍ഗോഡ് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

  • തിരുവനന്തപുരം – 464
  • മലപ്പുറം – 395
  • കോഴിക്കോട് – 232
  • പാലക്കാട് – 184
  • തൃശൂര്‍ – 179
  • കാസര്‍ഗോഡ് – 119
  • എറണാകുളം – 114
  • കോട്ടയം – 104
  • പത്തനംതിട്ട – 93
  • ആലപ്പുഴ – 87
  • കൊല്ലം – 77
  • കണ്ണൂര്‍ – 62
  • ഇടുക്കി – 37
  • വയനാട് – 25

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം – 450
  • മലപ്പുറം – 366
  • കോഴിക്കോട് – 213
  • തൃശൂര്‍ – 152
  • പാലക്കാട് – 147
  • കാസര്‍ഗോഡ് – 111
  • എറണാകുളം – 108
  • കോട്ടയം – 97
  • ആലപ്പുഴ – 83
  • കൊല്ലം – 75
  • പത്തനംതിട്ട – 65
  • കണ്ണൂര്‍ – 56
  • വയനാട് – 23
  • ഇടുക്കി – 18

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം – 290
  •  മലപ്പുറം – 240
  • ആലപ്പുഴ – 125
  • എറണാകുളം – 98
  • കോട്ടയം – 92
  •   പലക്കാട് – 89
  • കൊല്ലം – 65
  •  കണ്ണൂര്‍ – 56
  •  വയനാട് – 52
  • തൃശൂര്‍ – 50
  • ഇടുക്കി – 46
  • കാസര്‍ഗോഡ് – 40
  • പത്തനംതിട്ട – 29
  •  കോഴിക്കോട് – 20

15 മരണങ്ങൾ സ്ഥിരീകരിച്ചു

15 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65) എന്നിവരുടെ പരിശോധനാഫലത്തിൽ മരണം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62),  തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ (76), തിരുവനന്തപുരം മണ്ണടി സ്വദേശി രാഘവന്‍ പിള്ള (76), തിരുവനന്തപുരം കാരോട് സ്വദേശി സ്റ്റീഫന്‍ (50), എന്നിവരുടെ മരണകാരണവും കോവിഡാണെന്ന്  സ്ഥിരീകരിച്ചു.

എറണാകുളം മൂത്തുകുന്നം സ്വദേശിനി വൃന്ദ ജീവന്‍ (54), ആഗസ്റ്റ് 19ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി റഷീദ (56), ആഗസ്റ്റ് 20ന് മരണമടഞ്ഞ തൃശൂര്‍ പോര്‍കുളം സ്വദേശി ബാബു (79), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ആര്യന്‍ ആന്റോ (67), തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശശിധരന്‍ (69), എറണാകുളം പച്ചാളം സ്വദേശി ഗോപിനാഥന്‍ (63) എന്നിവരുടെ മരണകാരണവും കോവിഡ് ആണെന്ന് എന്‍ഐവി സ്ഥിരീകരിച്ചു.

1,80,249  പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,249 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,738 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,511 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2699 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 37,027 സാമ്പിളുകൾ പരിശോധിച്ചു

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,86,775 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,61,361 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

25 പുതിയ ഹോട്ട്സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 25 പ്രദേശങ്ങളെക്കൂടി ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിലവില്‍ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ,പാലക്കാട്, കോഴിക്കോട്, കൊല്ലം, മലപ്പുറം, വയനാട്  ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

തൃശൂര്‍ ജില്ല

  • എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1)
  • കടവല്ലൂര്‍ (19)
  • മൂരിയാട് (13)
  • വലപ്പാട് (16)
  • വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും)

ആലപ്പുഴ ജില്ല

  • ആറാട്ടുപുഴ (7, 8, 11)
  • നൂറനാട് (2, 3, 4 സബ് വാര്‍ഡ്)
  • ഭരണിക്കാവ് (12)
  • മാരാരിക്കുളം നോര്‍ത്ത് (9)
  • ദേവികുളങ്ങര (13)
  • പത്തനംതിട്ട ജില്ല
  • വടശേരിക്കര (8)
  • പള്ളിക്കല്‍ (8)
  • ആറന്മുള (2)
  • പന്തളം-തെക്കേക്കര (6, 10)

എറണാകുളം ജില്ല

  • തിരുവാണിയൂര്‍ (സബ് വാര്‍ഡ് 7)
  • കല്ലൂര്‍ക്കാട് (2)
  • ഐകരനാട് (9)
  • എലഞ്ഞി (7)

പാലക്കാട് ജില്ല

  • പട്ടിത്തറ (6)

മേലാര്‍കോട് (16)

  • തച്ചമ്പാറ (13, 14)

കോഴിക്കോട് ജില്ല

  • ചേളന്നൂര്‍ (2)

കൊല്ലം ജില്ല

  • വെട്ടിക്കവല (11)

മലപ്പുറം ജില്ല

  • വളാഞ്ചേരി മുനിസിപ്പാലിറ്റി (8, 13, 14, 20)

വയനാട് ജില്ല

  • നൂല്‍പ്പുഴ (സബ് വാര്‍ഡ് 13)

17 പ്രദേശങ്ങളെ ഒഴിവാക്കി

17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍, ഇടുക്കി, വയനാട് , കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രദേശങ്ങളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

തൃശൂര്‍ ജില്ല

  • പുത്തന്‍ചിറ (വാര്‍ഡ് 14)
  • എരുമപ്പെട്ടി (1, 18 സബ് വാര്‍ഡ്)
  • വരവൂര്‍ (5)

ഇടുക്കി ജില്ല

  • രാജകുമാരി (സബ് വാര്‍ഡ് 3, 4, 6)
  • മുട്ടം (10)
  • എടവെട്ടി (11 സബ് വാര്‍ഡ്, 12, 13)

വയനാട് ജില്ല

  • വെള്ളമുണ്ട (10, 13)
  • തൊണ്ടര്‍നാട് (1, 2, 3, 5, 6)
  • മുള്ളന്‍കൊല്ലി (സബ് വാര്‍ഡ് 17, 18)

കാസര്‍ഗോഡ് ജില്ല

  • മൂളിയാര്‍ (8)
  • ബദിയഡുക്ക (1, 5)

മലപ്പുറം ജില്ല

  • ഒതുക്കുങ്ങല്‍ (3, 4, 5, 6, 8, 9, 10, 11, 12, 13, 14, 15, 16, 17, 18, 19)
  • മൂത്തേടം (5, 7, 9, 10)

പാലക്കാട് ജില്ല

  • വടവന്നൂര്‍ (2, 5)
  • പല്ലശന (2)

കൊല്ലം ജില്ല

  • നടുവത്തൂര്‍ (8)

പത്തനംതിട്ട ജില്ല

  • മലയാലപ്പുഴ (4)

മലപ്പുറത്ത് നാളെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ നാളെ സമ്പൂർണ ലോക്ക്ഡൗൺ. ഞായാറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെയും തുടരുമെന്ന് ജില്ലാകലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് 464 പുതിയ രോഗികൾ

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 464 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 450 പേർക്ക് സമ്പർക്കത്തിലൂടെയോണ് രോഗബാധ. 450 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 3,469 പേര്‍ രോഗനിരീക്ഷണത്തിലായി. 3,451 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 484 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 356 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് 77 പേർക്ക് കോവിഡ്; 65 പേർ രോഗ മുക്തി നേടി

കൊല്ലം ജില്ലയിൽ ഇന്ന് 77 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 75 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 65 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ ഇന്ന് രണ്ട് മരണം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 45 പേര്‍ രോഗമുക്തരായി.
ജില്ലയില്‍ ഇന്ന് രണ്ട് കോവിഡ് ബാധിതര്‍ മരണമടഞ്ഞതായി ജില്ലാ കലക്ടർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.

ആലപ്പുഴയിൽ 87 പേർക്ക് രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ ഇന്ന് 87 പേർക്ക് രോഗം സ്ഥിരീകരിച്ചു. 83 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 125 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 1826 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളത്. 2405 പേർ ഇതുവരെ രോഗ മുക്തരായി.

കോട്ടയത്ത് 104 പേർക്ക് കോവിഡ്, സമ്പർക്കത്തിലൂടെ 97 പേര്‍ക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന നാലു പേരും രോഗബാധിതരായി.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 21 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

രോഗം ഭേദമായ 87 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 992 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2807 പേര്‍ രോഗബാധിതരായി. 1812 പേര്‍ രോഗമുക്തി നേടി.

ഇടുക്കിയിൽ 37 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 37 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു . 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് 47 പേർ കോവിഡ് മുക്തരായി.

എറണാകുളത്ത് 114 പേർക്ക് രോഗബാധ; 98 പേർക്ക് രോഗമുക്തി

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 108 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് 98 പേർ രോഗ മുക്തി നേടി.

ഇന്ന് 697 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1057 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. 15555 പേരാണ് നിലവിൽ ജില്ലയിൽ നിരീക്ഷണത്തിൽ. 1828 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് 1567 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

തൃശൂരിൽ പുതിയ രോഗികൾ 179

തൃശൂർ ജില്ലയിൽ ഇന്ന് 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 50 പേർ ഇന്ന് രോഗമുക്തി നേടി.
ജില്ലയിൽ ഇന്ന് എടവിലങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കടവല്ലൂര്‍ (19), മൂരിയാട് (13), വലപ്പാട് (16), വാടാനപ്പള്ളി (എല്ലാ വാര്‍ഡുകളും) എന്നീ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. പുത്തന്‍ചിറ (വാര്‍ഡ് 14), എരുമപ്പെട്ടി (1, 18 സബ് വാര്‍ഡ്), വരവൂര്‍ (5) എന്നിവിടങ്ങൾ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കി.

പാലക്കാട് 184 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന് 184 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 14 പേരുടെ രോഗ ഉറവിടം അറിയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 7 പേർക്കും രോഗം സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു

മലപ്പുറം ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്.

377 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേരുടെ രോഗ ഉറവിടം അറിയില്ല. 364 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതിനിടെ ജില്ലയില്‍ 240 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.ജില്ലയിൽ ഇതുവരെ 4,081 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചവർ ഇരുന്നൂറിലധികം

കോഴിക്കോട് ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200 കടക്കുന്നത്. ആകെ 213 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ. ഇതിൽ 24 രോഗ പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 107 പേര്‍ക്കും ചോറോട് 17 പേര്‍ക്കും മാവൂരിൽ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ ഇന്ന് രോഗമുക്തി നേടി.

പുതുതായി വന്ന 836 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14864 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 86568 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 248 പേര്‍ ഉള്‍പ്പെടെ 1286 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 101 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

4528 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,45,975 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,40,973 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,37,290 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5002 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 52 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1296 ആയി. ഇതില്‍ 1004 പേര്‍ രോഗമുക്തരായി. 285 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 62 പേര്‍ക്ക് കോവിഡ്; 49 പേർക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 49 പേർ രോഗമുക്തി നേടി. ജില്ലയില്‍ ഇതുവരെ 2575 റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ 1762 പേര്‍ ആശുപത്രി വിട്ടു. 789 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കാസർഗോട്ട് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കാസർഗോഡ് ജില്ലയിൽ ഇന്ന്119 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ കാസർകോട് നഗരസഭയിൽ നിന്നുള്ളവരാണ്. കാസര്‍ഗോഡ് നഗരസഭാ പരിധിയിൽ 32 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 111 പേരാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 47 പേർക്ക് ഇന്ന് രോഗം ഭേദമായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap august 22 updates

Next Story
കുതിക്കുന്ന കണക്ക്; സംസ്ഥാനത്ത് 2172 പേർക്ക് കൂടി കോവിഡ്, 15 മരണംCovid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 23, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com