സമ്പര്‍ക്കരോഗികൾ 1737; നൂറുപേരുടെ ഉറവിടം വ്യക്തമല്ല

24 മണിക്കൂറിനിടെ 37,010 സാമ്പിളുകൾ പരിശോധിച്ചു

corona virus, covid, ie malayalam

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്തിന് ഇന്ന് അൽപ്പം ആശ്വാസം. ഇന്നലെ 2333 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്ന് രോഗികൾ 1968 ആണ്.  തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് 429 പേര്‍ക്കും മലപ്പുറത്ത് 356 പേര്‍ക്കും ഇന്ന്  രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ചവരിൽ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്താകെ  1217 പേർ  ഇന്ന് രോഗമുക്തി നേടി.18,123 പേരാണ് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Kerala Covid Tracker: 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 1968 പേരിൽ 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് പിടിപെട്ടത്. 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. തിരുവനന്തപുരം- 21, മലപ്പുറം-ഒൻപത്, എറണാകുളം, കോഴിക്കോട് -നാല് വീതം, കാസര്‍ഗോഡ് -മൂന്ന്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍-രണ്ട് വീതം, പാലക്കാട്- ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം.എറണാകുളം ജില്ലയിലെ മൂന്ന് ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം-429
 • മലപ്പുറം-356
 • ആലപ്പുഴ-198
 • എറണാകുളം-150
 • കോഴിക്കോട്-130
 • കോട്ടയം-124
 • പത്തനംതിട്ട-119
 • കാസര്‍ഗോഡ്-91
 • കൊല്ലം-86
 • കണ്ണൂര്‍-78
 • തൃശൂര്‍- 72
 • പാലക്കാട്- 65
 • ഇടുക്കി-35
 • വയനാട്-35

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-394
 • മലപ്പുറം-328
 • ആലപ്പുഴ-182
 • എറണാകുളം-138
 • കോട്ടയം-115
 • കോഴിക്കോട്-108
 • പത്തനംതിട്ട-95
 • കൊല്ലം-79
 • കാസര്‍ഗോഡ്-79
 • തൃശൂര്‍-67
 • കണ്ണൂര്‍-66
 • പാലക്കാട്-34
 • ഇടുക്കി-29
 • വയനാട്-23

രോഗമുക്തി നേടിയവർ

 • കോഴിക്കോട്-257
 • തിരുവനന്തപുരം-230
 • കാസര്‍ഗോഡ്-154
 • എറണാകുളം-121
 • മലപ്പുറം-108
 • പാലക്കാട്-91
 • ആലപ്പുഴ- 75
 • കണ്ണൂര്‍-35
 • തൃശൂര്‍-35
 • കോട്ടയം-29
 • കൊല്ലം-30
 • വയനാട്-24
 • പത്തനംതിട്ട-19
 • ഇടുക്കി-9

സംസ്ഥാനത്ത് അഞ്ച് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നു. ഇന്ന് നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാൾ ഇന്നലെ രാത്രിയും മരിച്ചു.

കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി പി. വിജയകുമാര്‍ (55) എന്നിവരാണ് ഇന്നു മരിച്ചത്. മരിച്ച പത്തനംതിട്ട സ്വദേശി പുരുഷോത്തമന്‍ വിമുക്ത ഭടനാണ്. ഇയാളുടെ കുടുംബത്തിലെ എട്ടു മാസം പ്രായമായ കുഞ്ഞടക്കം ഏഴു പേര്‍ കോവിഡ് ചികിത്സയിലാണ്.

മലപ്പുറം മഞ്ചേരി കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീൻ (65) ആണ് മരിച്ച അഞ്ചാമത്തെ ആൾ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയലായിരുന്ന കുഞ്ഞിമൊയ്തീൻ ഇന്നലെ രാത്രിയാണ് മരിച്ചത്.

ഒൻപത് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

ഒൻപത് മരണം കൂടി കോവിഡ്-19 കാരണമെന്ന് ഇന്ന് സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 191 ആയി.

ഓഗസ്റ്റ് 14ന് മരിച്ച തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84),കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ഓഗസ്റ്റ് 15ന് മരിച്ച കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവർക്കും എന്‍ഐവി ആലപ്പുഴയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

1,73,189 പേർ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,73,189 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ പരിശോധിച്ചത് 37,010 സാമ്പിൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

31 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 31 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകൾ 585 ആയി.

തിരുവനന്തപുരം 

 • കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11)
 • ചെറുന്നിയൂര്‍ (7)
 • പോത്തന്‍കോട് (12)
 • വിളവൂര്‍ക്കല്‍ (12)
 • ആനാട് (7)

പത്തനംതിട്ട 

 • കോന്നി (5)

ഇടുക്കി 

 • ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 2, 13)
 • കുമാരമംഗലം (3, 13, 14)

എറണാകുളം 

 • ഒക്കല്‍ (11)
 • കുന്നുകര (5)
 • പല്ലാരിമംഗലം (11, 12, 13)
 • പോത്താനിക്കാട് (1)
 • മഞ്ഞപ്ര (12, 13)

തൃശൂര്‍

 • മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3)
 • അവിനിശേരി (സബ് വാര്‍ഡ് 3)
 • ചേര്‍പ്പ് (സബ് വാര്‍ഡ് 4)

പാലക്കാട് 

 • നെന്മാറ (14)
 • കാപ്പൂര്‍ (13)

മലപ്പുറം 

 • എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19)
 • വട്ടംകുളം (12, 13, 14 സബ് വാര്‍ഡ്)
 • മാറാക്കര (1, 20സബ് വാര്‍ഡ്)
 • ആതവനാട് (1, 3, 22)
 • കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11

കോഴിക്കോട് 

 • കാക്കൂര്‍ (3)
 • പയ്യോളി മുനിസിപ്പാലിറ്റി (6)

വയനാട് 

 • പൂതാടി (2, 11, 16, 17, 18, 19, 22)

കണ്ണൂര്‍

 • കേളകം (1)
 • പയ്യാവൂര്‍ (3, 12)
 • കൊളച്ചേരി (7, 9, 12)
 • കണിച്ചാര്‍ (13)
 • മാവൂര്‍ (8)

18 പ്രദേശങ്ങളെ ഒഴിവാക്കി

18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കി. ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ്, കൊല്ലം, തൃശൂര്‍, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ  പ്രദേശങ്ങളെയാണ് ഒഴിവാക്കിയത്,

കൊല്ലം

 • ക്ലാപ്പന (15)

ഇടുക്കി

 • കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13)
 • ശാന്തന്‍പാറ (വാര്‍ഡ് 6, 10)
 • കാഞ്ചിയാര്‍ (11, 12)
 • രാജക്കാട് (എല്ലാ വാര്‍ഡുകളും)
 • ദേവികുളം (15)
 • നെടുങ്കണ്ടം (10, 11)
 • ആലക്കോട് (2, 3 സബ് വാര്‍ഡ്, 1)
 • വണ്ടിപ്പെരിയാര്‍ (2),

എറണാകുളം

 • ഐകരനാട് (1)

തൃശൂര്‍

 • കുന്നംകുളം മുനിസിപ്പാലിറ്റി (9, 21)

പാലക്കാട്

 • കൊടുവായൂര്‍ (9)

മലപ്പുറം

 • കൊണ്ടോട്ടി മുനിസിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)
 • പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും)
 • പുളിക്കല്‍ (എല്ലാ വാര്‍ഡുകളും)

കണ്ണൂര്‍

 • ചെറുപുഴ (6)

കാസര്‍ഗോഡ്

 • ബളാല്‍ (12, 13, 15)
 • പനത്തടി (7, 14)

കരിപ്പൂരിൽ രക്ഷാപ്രവര്‍ത്തനത്തിൽ പങ്കെടുത്ത 35 പേര്‍ക്കുകൂടി കോവിഡ്

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 35 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച രക്ഷാപ്രവര്‍ത്തകരുടെ എണ്ണം 53 ആയി. 824 പേരുടെ ഫലം നെഗറ്റീവായി. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്റൈനിലായിരുന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കലക്ടര്‍, അസിസ്റ്റന്റ് കലക്ടര്‍, സബ് കലക്ടര്‍ എസ്‍പി, എഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തേയില തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

വയനാട് ജില്ലയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിലെ തേയില തോട്ടങ്ങള്‍ക്ക് കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. തേയില തോട്ടങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തി സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാനുളള സാഹചര്യം ബന്ധപ്പെട്ടവര്‍ ഒരുക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണിലാണ്.

തലസ്ഥാനത്ത് പുതിയ രോഗബാധിതർ അഞ്ഞൂറിലധികം

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പേർക്കും സമ്പർക്കത്തിലൂടെയാണ് രരോഗബാധ. 230 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,992 പേര്‍ രോഗനിരീക്ഷണത്തിലായി. 1,287 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.ഇന്ന് 604 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 614 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

പത്തനംതിട്ടയിൽ 119 പേര്‍ക്ക് രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച 119 രോഗികളിൽ 89 പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. പുതുതാി രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്നവരുമാണ്.

ജില്ലയില്‍ ഇതുവരെ ആകെ 2327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1216 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. പത്തനംതിട്ട ജില്ലക്കാരായ 464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 452 പേര്‍ ജില്ലയിലും 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1854 ആണ്.

കൊല്ലത്ത് 86 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 86 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 79 പേർക്കും അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 30 പേർ രോഗമുക്തി നേടി.

കോട്ടയത്ത് സമ്പര്‍ക്കരോഗികൾ 114

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 124 രോഗികളിൽ  114 പേര്‍ക്കും വൈറസ് പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ് മറ്റു പത്തു പേർ. സര്‍ക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 26 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

രോഗം ഭേദമായ 31 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2576 പേര്‍ രോഗബാധിതരായി. 1633 പേര്‍ രോഗമുക്തി നേടി.

ആലപ്പുഴയിൽ 182 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന് 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ വിദേശത്തുനിന്നും 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 182 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.
1776 പേരാണ് ആകെ ചികിത്സയിലുള്ളത്.

ജില്ലയിൽ ഇന്ന് 75 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇവരിൽ 60 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. എട്ടു പേർ വിദേശത്ത് എത്തിയവരും ഏഴു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. ഇതുരെ 2213 പേരാണ് രോഗമുക്തരായത്.

ഇടുക്കിയിൽ 35 രോഗികൾ കൂടി

ഇടുക്കി ജില്ലയിൽ ഇന്ന് 35 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിത്. ഇതിൽ നാലു പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും അഞ്ച പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇടുക്കി സ്വദേശികളായ 337 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

എറണാകുളത്ത് സമ്പർക്കത്തിലൂടെ 138 പേർക്ക് രോഗബാധ

എറണാകുളം ജില്ലയിൽ ഇന്ന് 150 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 138 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 121 പേർ ഇന്ന് ജില്ലയിൽ രോഗവിമുക്തരായി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 2022 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചു. ഇന്ന് 2321 പരിശോധന ഫലങ്ങളാണ് ലഭിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

തൃശൂരിൽ 72 പേർക്ക് കോവിഡ്

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 72 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 69 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 19 പേരുടെ രോഗഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.

വ്യാഴാഴ്ച 2073 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 63849 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 62754 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1095 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

പാലക്കാട്ട് 91പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 65 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 91പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ചു പേരുടെ രോഗ ഉറവിടം അറിയില്ല. ഒരു ആരോഗ്യ പ്രവർത്തകയ്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 20 പേർക്കും രോഗം സ്ഥിരീകരിച്ചു.

മലപ്പുറത്ത് ഇന്നും മുന്നൂറിലധികം കോവിഡ് ബാധിതർ

മലപ്പുറം ജില്ലയില്‍ 356 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 322 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 337 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 20 പേരുടെ രോഗ ഉറവിടം അറിയില്ല. 317 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 108 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,523 പേരാണ് രോഗമുക്തി നേടിയത്

കോഴിക്കോട്ട് 130 പേര്‍ക്ക് കോവിഡ്; 257 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന്130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 107 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 10 പേരുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

257 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി.

വയനാട്ടിൽ പുതുതായി 35  രോഗികൾ

വയനാട് ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 23 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

24 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1245 ആയി. ഇതില്‍ 902 പേര്‍ രോഗമുക്തരായി. 338 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ ഇന്ന് രോഗികൾ 78

കണ്ണൂർ ജില്ലയില്‍ 78 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2435 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 33 പേരടക്കം 1669 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 23 പേര്‍ മരണപ്പെട്ടു. ബാക്കി 743 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കോവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 33 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

കാസർഗോട്ട് 91പേർക്ക് രോഗം

കാസർഗോഡ് ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവരിൽ 2 പേർ വിദേശത്ത് നിന്നും 7 പേര്‍ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ടായിരുന്ന 156 പേർക്ക് രോഗം ഭേദമായി.

കൊല്ലത്ത് 13 തൊഴിലാളികള്‍ക്ക് കോവിഡ്; ശക്തികുളങ്ങര ഹാര്‍ബര്‍ അടച്ചു

തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബര്‍ അടച്ചു. ഹാര്‍ബറിലെ 13 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആലുവ മാർക്കറ്റ് തുറന്നു

കോവിഡ് രോഗവ്യാപനത്തെ തുടർന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാർക്കറ്റ് ഇന്ന് തുറന്നു. മൊത്ത വ്യാപാരികൾക്ക് മാത്രമാണ് തുറക്കാൻ അനുവാദം നൽകിയത്. അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാരെ കടകൾ തുറക്കാൻ അനുവദിക്കും. ആലുവ എംഎൽഎ അൻവർ സാദത്തിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്. ആലുവ ക്ലസ്റ്ററിൽ രോഗവ്യാപനം കുറഞ്ഞിട്ടും മാർക്കറ്റ് തുറക്കുന്നില്ലെന്ന് ആരോപിച്ച് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

12,640 പേര്‍ക്ക് സൈനികര്‍ക്ക്  കോവിഡ്, 25 മരണം

രാജ്യത്ത് സൈനികര്‍ക്കിടയില്‍ 12,640 പേര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 4,744 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം 25 പേര്‍ മരിക്കുകയും ചെയ്തു. 0.2 ശതമാനത്തിന് താഴെയാണ് മരണ നിരക്ക്. അതേസമയം, വിരമിച്ച സൈനികരില്‍ മരണ നിരക്ക് കൂടുതലാണ്. 1,233 പേര്‍ക്ക് രോഗം ബാധിക്കുകയും 131 പേര്‍ മരിക്കുകയും ചെയ്തു. 10 ശതമാനത്തില്‍ അധികമാണ് മരണ നിരക്ക്. ഇപ്പോല്‍ 38 പേര്‍ ചികിത്സയിലുണ്ട്.

സൈനികരുടെ ആശ്രിതരില്‍ 1,870 പേര്‍ക്ക് രോഗം ബാധിക്കുകയും 68 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 3.63 ശതമാനം. 522 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിരമിച്ച സൈനികരുടെ ആശ്രിതരില്‍ 842 പേര്‍ക്ക് രോഗം ബാധിച്ചു. 65 പേര്‍ മരിച്ചു. 7.71 ശതമാനമാണ് മരണ നിരക്ക്. 191 പേര്‍ ആശുപത്രിയിലാണ്. അതേസമയം, ഓരോ സൈനിക വിഭാഗത്തിന്റേയും വേര്‍തിരിച്ചുള്ള കണക്ക് ലഭ്യമല്ല.

ഒറ്റ ദിവസംകൊണ്ട് എഴുപതിനായിരത്തിന് അടുത്ത് കോവിഡ് രോഗികള്‍

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 977 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കവിഞ്ഞു. 28,36,925 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 53,866 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Read in English: Coronavirus India Live Updates

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap august 20 updates

Next Story
തിരുവനന്തപുരം വിമാനത്താവളം: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുSexual Abuse, ലെെംഗികാതിക്രമം, Women Pilot, വനിതാ പെെലറ്റ്, Thiruvanathapuram Airport, തിരുവനന്തപുരം വിമാനത്താവളം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com