മലപ്പുറത്ത് വീണ്ടും കോവിഡ് മരണം

വള്ളുവമ്പ്രം സ്വദേശിനിയായ 62കാരിയാണ് മരിച്ചത്

Covid, covid death

തിരുവനന്തപുരം: കൊറോണ വൈറസിനെ തുരത്താനുള്ള വാക്സിനുകളിലേക്കു വളരെക്കുറച്ച് അകലം മാത്രമേയുള്ളൂവെന്ന സൂചനകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രതിരോധ വാക്സിൻ പുറത്തിറങ്ങുന്നതുവരെ ‘സോഷ്യൽ വാക്‌സിൻ’ മാത്രമാണു പോംവഴിയെന്നാണ് ആരോഗ്യവിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ സംസ്ഥാനത്ത്  രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് കൂടുതൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ 1725 പേർക്കായിരുന്നു രോഗബാധയെങ്കിൽ ഇന്ന് രോഗികളുടെ എണ്ണം 1758 ആയി ഉയർന്നു.

മലപ്പുറത്ത് വീണ്ടും കോവിഡ് മരണം

മലപ്പുറം ജില്ലയിൽ വീണ്ടും കോവിഡ് മരണം വള്ളുവമ്പ്രം സ്വദേശിനി ആയിഷയാണ് (62) കോവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ആയിഷയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ മരിച്ച രോഗിക്കുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

18ന് രാവിലെ രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റി ഇൻട്രാവെനസ് തെറാപ്പി, നോർ അഡ്രിനാലിൻ ഇൻഫ്യൂഷൻ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ്18ന് ഉച്ചയ്ക്ക് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Kerala Covid Tracker: ഇന്ന് 1758 പേര്‍ക്ക് കോവിഡ്

ഇന്ന് കോവിഡ് സ്ഥിരീകരിച്ച 1758 പേരിൽ 1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ 489 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

ചികിത്സയിലായിരുന്ന 1365 പേരുടെ പരിശോധനാഫലം ഇന്ന്  നെഗറ്റീവ് ആയി. 16,274 പേരാണ് ഇനി ചികിത്സയിലുള്ളത്. 31,394 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം-  10, മലപ്പുറം -ആറ്, എറണാകുളം-നാല്, പാലക്കാട് -മൂന്ന്, തൃശൂര്‍, കണ്ണൂര്‍ – ഒന്നു വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം. എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

Read More: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ

ഇന്ന് രോഗം സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

 • തിരുവനന്തപുരം-489
 • മലപ്പുറം- 242
 • എറണാകുളം-192
 • കോഴിക്കോട്-147
 • ആലപ്പുഴ-126
 • കണ്ണൂര്‍-123
 • കോട്ടയം-93
 • കൊല്ലം-88
 • പത്തനംതിട്ട-65
 • പാലക്കാട്-51
 • തൃശൂര്‍-48
 • വയനാട്-47
 • കാസര്‍ഗോഡ്-42
 • ഇടുക്കി- 5

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

 • തിരുവനന്തപുരം-476
 • മലപ്പുറം-220
 • എറണാകുളം-173
 • കോഴിക്കോട്-146
 • ആലപ്പുഴ-117
 • കണ്ണൂര്‍-111
 • കൊല്ലം- 86
 • കോട്ടയം-86
 • പത്തനംതിട്ട-52
 • പാലക്കാട്-44
 • വയനാട്-44
 • തൃശൂര്‍-42
 • കാസര്‍ഗോഡ്-40
 • ഇടുക്കി-4

രോഗമുക്തി നേടിയലവർ

 • തിരുവനന്തപുരം-310
 • കൊല്ലം-54
 • പത്തനംതിട്ട -29
 • ആലപ്പുഴ-65
 • കോട്ടയം-48
 • ഇടുക്കി-59
 • എറണാകുളം-64
 • തൃശൂര്‍-33
 • പാലക്കാട്-82
 • മലപ്പുറം-194
 • കോഴിക്കോട്-195
 • വയനാട്-46
 • കണ്ണൂര്‍-61
 • കാസര്‍ഗോഡ്-125

ആറ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

ആറ് മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരിച്ച തിരുവനന്തപുരം സ്വദേശി സത്യന്‍ (54) -ഓഗസ്റ്റ് രണ്ട്, പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76)- ഓഗസ്റ്റ് എട്ട്, വയനാട് കാരക്കാമല സ്വദേശി മൊയ്തു (59)-ഓഗസ്റ്റ് 11, കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65)- ഓഗസ്റ്റ് 12,കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61)-ഓഗസ്റ്റ് 15, തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32)-ഓഗസ്റ്റ് 16 എന്നിവരുടെ  കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി.

1,65,564 പേർ നിരീക്ഷണത്തിൽ

വിവിധ ജില്ലകളിലായി 1,65,564 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,51,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 13,633 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1583 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 29,265 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 29,265 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 12,40,076 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,51,714 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 13 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ആകെ 565 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. എറണാകുളം, കൊല്ലം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

കൊല്ലം

 • പവിത്രേശ്വരം (18)
 • പത്തനാപുരം (2, 3),

പത്തനംതിട്ട 

 • ഏഴംകുളം (5)

ഇടുക്കി 

 • കട്ടപ്പന (സബ് വാര്‍ഡ് 8, 13)
 • വണ്ടിപ്പെരിയാര്‍ (സബ് വാര്‍ഡ് 2)

എറണാകുളം

 • ആവോലി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 4)
 • കാലടി (14)
 • പൂത്രിക (14)
 • കാഞ്ഞൂര്‍ (8)
 • അയ്യമ്പുഴ (9)

തൃശൂര്‍

 • എളവള്ളി (12)
 • വരവൂര്‍ (5),

മലപ്പുറം

 • പോത്തുകല്ല് (1, 7, 8, 11, 17)

18 പ്രദേശങ്ങളെ ഒഴിവാക്കി

18 പ്രദേശങ്ങളെ ഇന്ന് ഹോട്ട് സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട്, ഇടുക്കി, എറണാകുളം, കൊല്ലം, വയനാട്, മലപ്പുറം, കോട്ടയം ജില്ലകളിലെ ഹോട്ട്സ്പോട്ടുകളാണ് ഒഴിവാക്കിയത്.

കൊല്ലം

 • ശൂരനാട് സൗത്ത് (11)

കോട്ടയം

 • പായിപ്പാട് (11)

ഇടുക്കി

മൂന്നാര്‍ (19)

 • തൊടുപുഴ നഗരസഭ (സബ് വാര്‍ഡ് (21, 23)
 • ചക്കുപള്ളം (11)

എറണാകുളം

 • പാറക്കടവ് (സബ് വാര്‍ഡ് 5)
 • കിഴക്കമ്പലം (7)
 • ചിറ്റാറ്റുകര (7)

തൃശൂര്‍

 • മാള (സബ് വാര്‍ഡ് 20)
 • അളഗപ്പനഗര്‍ (വാര്‍ഡ് 2)
 • തെക്കുംകര (1)
 • കാട്ടക്കാമ്പല്‍ (1, 5, 7)

മലപ്പുറം

 • വണ്ടൂര്‍ (9, 10, 11, 12),

കോഴിക്കോട് 

 • വേളം (8, 9)
 • മേപ്പയൂര്‍ (എല്ലാ വാര്‍ഡുകളും)
 • പനങ്ങാട് (13)
 • കൂത്താളി (5)

വയനാട് 

 • കല്‍പ്പറ്റ നഗരസഭ (എല്ലാ വാര്‍ഡുകളും)

ഓണക്കാലത്ത് തിരക്കു കുറയ്ക്കാൻ നടപടികൾ

ജില്ലയിൽ ഓണക്കാലത്ത് പൊതുജനങ്ങൾ കൂട്ടം കൂടുന്നതിൽ നിന്നും സ്വയം ഒഴിവാകണമെന്ന് തിരുവനന്തപുരം കലക്ടർ ഡോ.നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു. കോവിഡ് 19 വ്യാപനം തടയുന്നതിനായി സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. ആഘോഷങ്ങൾ പരമാവധി വീടുകൾക്കുള്ളിൽ ഒതുക്കണം. ചന്തകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുന്നെ് പോലിസ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതത് പ്രദേശത്തെ കച്ചവടക്കാർ കോവിഡുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശനങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ ബന്ധപ്പെട്ട ആർ.ഡി.ഒമാർക്കും ഡിവൈ.എസ്.പിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നെ് ഉറപ്പുവരുത്തുന്നതിനായി മൊബൈൽ സ്‌ക്വാഡുകൾ രൂപീകരിക്കും. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസപ്പെടുത്താതെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇതിനോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ്

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേടിയിരിപ്പില്‍ നിന്നുള്ള ആറു പേര്‍ക്കും കൊണ്ടോട്ടിയില്‍ നിന്നുള്ള നാല് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

നേരത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മലപ്പുറം ജില്ലാ കളക്ടര്‍, മലപ്പുറം ജില്ലാ പോലീസ് മേധാവി, പാലക്കാട് ജില്ലാ പോലീസ് മേധാവി, രണ്ട് അഗ്‌നിശമനാ സേനാംഗങ്ങള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

തലസ്ഥാനത്ത് ആശങ്ക തുടരുന്നു; 489 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 489 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 476 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 310 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്നലെ 461 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 435 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. ഞായറാഴ്ച 519 പേർക്കായിരുന്നു ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.

പൂജപ്പുരയിലിലെ കോവിഡ് വ്യാപനം: ആശങ്ക വേണ്ടെന്ന് ജയിൽ ഡിജിപി

പൂജപ്പുര ജയിലിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. കോവിഡ് വ്യാപനം ഉണ്ടായത് പൂജപ്പുരയിലെ ജയിലിൽ മാത്രമാണ്. വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് ജയിലിൽ ആദ്യം രോഗം സ്ഥിരീകരിക്കുന്നത്. കടുത്ത ആസ്മ രോഗിയായ മണികണ്ഠനെ ഗുരുതര രോഗലക്ഷണങ്ങളോടെ 11നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 16-ാം തീയതി മരണം സംഭവിച്ചു.

എറണാകുളത്ത് 192 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 192 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 64 പേർ ഇന്ന് രോഗ മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 173 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇന്ന് 786 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 382 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1572 ആണ്.

കോഴിക്കോട്ട് 147 കോവിഡ് ബാധിതർ കൂടി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 135 പേര്‍ക്ക് രോഗം ബാധിച്ചു.ഏഴുപേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 55 പേര്‍ക്കും ചോറോട് 49 പേര്‍ക്കും വടകരയില്‍ ഏഴ് പേര്‍ക്കും താമരശ്ശേരിയില്‍ ഒന്‍പത് പേര്‍ക്കും ചെക്യാടില്‍ എട്ടുപേര്‍ക്കും രോഗം ബാധിച്ചു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1330 ആയി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 195 പേര്‍ രോഗമുക്തി നേടി.

കണ്ണൂരിൽ ഇന്ന് 123 രോഗികൾ

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. 123 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 111 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ കോവിഡ് 19 ചികിത്സയിലായിരുന്ന 58 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

മാങ്ങാട്ടുപറമ്പ് ആശുപത്രിയിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണം

കണ്ണൂർ ജില്ലയിലെ മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഓഗസ്ത് 11ന് എത്തിയവർ 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍. അന്ന് ചികില്‍സയ്‌ക്കെത്തിയ കുറുമാത്തൂര്‍ സ്വദേശിനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഏതെങ്കിലും രീതിയിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

കൊല്ലത്ത് 88 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 88 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 86 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.

തൃശൂരിൽ 48 പേർക്കു കൂടി രോഗബാധ

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 612 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 11 പേരുടെ രോഗഉറവിടമറിയില്ല. ചാലക്കുടി ക്ലസ്റ്റർ 6, അമല ക്ലസ്റ്ററിൽ നിന്ന് 2 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 6 പേർ, അവണിശ്ശേരി ക്ലസ്റ്റർ 2, ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, മങ്കര ക്ലസ്റ്റർ 2, മറ്റ് സമ്പർക്കം 14 എന്നിങ്ങനെയാണ് സമ്പർക്കബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചു.

വയനാട്ടിൽ പുതിയ രോഗികൾ 47

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കാസർഗോട്ട് 42 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാളടക്കം 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 127 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

എറണാകുളത്തും മലപ്പുറത്തും ഓരോ മരണം

മലപ്പുറം, എറണാകുളം ജില്ലയിലായി ഇന്നു രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന, തെയ്യാല സ്വദേശി ഗണേശന്‍ (48), എറണാകുളംകളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശി ടി.വി മത്തായി എന്നിവരാണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ മാത്രം ഇത് വരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇടുക്കി മെഡിക്കൽ കോളേജിൽ ആർടിപിസിആർ ലാബ് പ്രവർത്തനം തുടങ്ങി

ഐസിഎംആർ അംഗീകാരം ലഭിച്ചതോടെ ഇടുക്കി മെഡിക്കൽ കോളേജിൽ കോവിഡ് സ്രവ പരിശോധനയ്ക്കുള്ള ആർടിപിസിആർ ലാബ് പ്രവർത്തനം തുടങ്ങി. ആദ്യദിനം പതിനാറ് സ്രവങ്ങളാണ് പരിശോധിച്ചത്. കോവിഡ് പരിശോധനക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ട ഇടുക്കിയിലുള്ളവരുടെ ഗതികേടിനാണ് അവസാനമാകുന്നത്. മാസങ്ങൾ നീണ്ട പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇടുക്കിയുടെ സ്വന്തം ആർടിപിസിആർ ലാബ് പ്രവർത്തനം തുടങ്ങി. ആദ്യഘട്ടത്തിൽ ഒരു ദിവസം മുപ്പത് പേരുടെ സ്രവം പരിശോധിക്കാനുള്ള സൗകര്യമാണുള്ളത്. വൈകാതെ ഇതിന്റെ തോത് വർദ്ധിപ്പിക്കും.

രാജ്യത്ത് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നു. ഇത് വരെ 27, 02,742 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 55, 079 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 876 മരണങ്ങൾ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് മരണം 51,797ആയി.

നിലവിൽ 6,73,166 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 19,77,779 പേർ രോഗമുക്തി നേടി. നിലവിൽ 72.51 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8,99,864 പരിശോധനകൾ കൂടി നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap august 18 updates

Next Story
ബെംഗലൂരുവിലേക്കും തിരിച്ചുമുള്ള ഓണം സ്പെഷ്യൽ കെഎസ്ആർടിസി സർവീസുകൾ: സമയക്രമംksrtc, ksrtc bus, ksrtc bus bangalore,ksrtc bus mysore,ksrtc bus ernakulam, ksrtc bus palakkkad, ksrtc bus kozhikode, ksrtc bus thiruvananthapuram,ksrtc bus thrissur, ksrtc bus booking, ksrtc bus booking, bus booking, bus booking bangalore, bangalore-thiruvananthapuram, bangalore-kozhikode, bangalore-ernakulam, bangalore-thrissur, mysore-thiruvananthapuram, mysore-kozhikode, mysore-kozhikode-ernakulam, bangalore-thiruvananthapuram ksrtc, bangalore-kozhikode ksrtc, bangalore-ernakulam ksrtc, bangalore-thrissur ksrtc, mysore-thiruvananthapuram ksrtc, mysore-kozhikode ksrtc, mysore-thrissur ksrtc, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com