കോട്ടയത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലെ തീരുമാനപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയും നാലു പഞ്ചായത്തുകളും ഉള്‍പ്പെടുത്തി പുതിയ കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ച് കര്‍ശന…

Posted by Kottayam Collector on Monday, 27 July 2020

മുനിസിപ്പാലിറ്റിയില്‍ നിലവില്‍ 4,27 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. നഗരസഭയിലെ മറ്റു വാർഡുകളും കൂടി ക്ലസ്റ്ററിലുൾപ്പെടുത്തി. ഇതിനു പുറമെ മാഞ്ഞൂര്‍ അയര്‍ക്കുന്നം. അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്ലസ്റ്ററിലുൾപ്പെടുത്തി. ഇതോടെ ജില്ലയില്‍ ആകെ അഞ്ചു കോവിഡ് ക്ലസ്റ്ററുകളായി. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവിലുണ്ടായിരുന്ന ക്ലസ്റ്ററുകള്‍.

Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 745 പേർ ഇന്നു രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശത്തു നിന്ന് എത്തിയവരാണ്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 91പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More: സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ 23, തിരുവനന്തപുരം ജില്ലയിലെ 13, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 7 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 3 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 161
  • കൊല്ലം – 22
  • പത്തനംതിട്ട – 17
  • ആലപ്പുഴ – 30
  • കോട്ടയം – 59
  • ഇടുക്കി – 70
  • എറണാകുളം – 15
  • തൃശൂര്‍ – 40
  • പാലക്കാട് – 41
  • മലപ്പുറം – 86
  • കോഴിക്കോട് – 68
  • വയനാട് – 17
  • കണ്ണൂര്‍ – 38
  • കാസര്‍ഗോഡ് – 38

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം – 65
  • കാസർഗോഡ് – 53
  • പത്തനംതിട്ട – 49
  • കൊല്ലം – 57
  • എറണാകുളം – 69
  • കോഴിക്കോട് – 41
  • മലപ്പുറം – 88
  • കോട്ടയം – 13
  • ഇടുക്കി – 25
  • കണ്ണൂര്‍ – 32
  • ആലപ്പുഴ – 150
  • പാലക്കാട് – 9
  • തൃശൂര്‍ – 45
  • വയനാട് – 49

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം-137
  • മലപ്പുറം- 65
  • ഇടുക്കി-51
  • കോട്ടയം- 49
  • കോഴിക്കോട്- 40
  • കാസര്‍ഗോഡ്- 25
  • കൊല്ലം-  22
  • ആലപ്പുഴ- 20
  • തൃശൂര്‍- 16
  • പാലക്കാട്- 16
  • വയനാട്- 15
  • എറണാകുളം- 13
  • പത്തനംതിട്ട- 7
  • കണ്ണൂര്‍- 7

1,55,148 പേർ നിരിക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,148 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,45,751 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9397 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

18,417 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,88,163 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3842 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

പുതിയ 18 ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടന്‍മേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധര്‍മ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ വാർഡുകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂര്‍ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാര്‍ഡ് 3), കരുണാപുരം (1, 2), ചിന്നക്കനാല്‍ (3, 10), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (16), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 495 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

101 ഫസ്റ്റ്ലൈൻ കേന്ദ്രങ്ങൾ

സംസ്ഥാനത്ത് ഇപ്പോള്‍ 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവയില്‍ 12,801 കിടക്കകളാണുള്ളത്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുണ്ട്. രണ്ടാം ഘട്ടത്തില്‍ 229 സിഎഫ്എല്‍ടിസികളാണ് കൂട്ടിച്ചേര്‍ക്കുന്നത്. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തിയിട്ടുണ്ട്.

മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്സും രണ്ട് ലാബ് ടെസ്നീഷ്യരും രണ്ട് ഫാര്‍മസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എല്‍ടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കും. കോവിഡ് ബ്രിഗേഡിലേക്ക് 1679 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരിശീലനം ഉടനെ ആരംഭിക്കും.

പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടുന്നു

സംസ്ഥാനത്ത് ഭീഷണി ഉയര്‍ത്തിയിരുന്ന പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലസ്റ്ററുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നു വന്നത്. നിയന്ത്രണ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്‍റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തണമെന്നാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും.

രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്നു തന്നെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനെ നേരിടാനുള്ള നടപടികളാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിലൂടെയും കൂടുതല്‍ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കോഴ്സുകളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധനാ ഫലങ്ങള്‍ ചിലയിടങ്ങളില്‍ വൈകുന്നു എന്ന പരാതിയുണ്ട്. അത്തരം പരാതികളില്‍ ഉടന്‍ പരിഹാരം കാണണമെന്നും ടെസ്റ്റ് റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ നല്‍കണമെന്നും നിര്‍ദേശം നല്‍കി. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയുംവേഗം നല്‍കണമെന്നും ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്ലസ്റ്ററുകളിൽ കൂടുതൽ പഠനം, ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തും

ക്ലസ്റ്ററുകള്‍, ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തും. അതിന് എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും.

കോവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. അതുകൊണ്ടു തന്നെ അതിനായി ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തെ ലോക്ക്ഡൗൺ: സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനം

തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട്  ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.

തിരുവനന്തപുരം ജില്ലയില്‍ 2723 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്‍റിലേറ്ററിലുമാണ്. ജില്ലയിലെ ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. പാറശാല, പൊഴിയൂര്‍ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കൊല്ലത്ത് കണ്‍ട്രോള്‍ യൂണിറ്റുകള്‍

കൊല്ലം ജില്ലയില്‍ വികേന്ദ്രീകൃത രീതിയില്‍ നാല് കൊറോണ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മേഖലാടിസ്ഥാനത്തില്‍ ആരംഭിച്ചു. മദ്യപാന ആസക്തിയുള്ളതും മാനസിക അസ്വാസ്ഥ്യമുള്ളതുമായ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി.

അടൂരിൽ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ നിന്നും പുറത്തേക്ക് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനും പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴയിലും കോട്ടയത്തും ആശങ്ക

ആലപ്പുഴ ജില്ലയിലെ രണ്ട് ക്ലസ്റ്ററുകളിൽ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ചെട്ടികാട്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ എന്നീ ക്ളസ്റ്ററുകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോട്ടയത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് ക്ലസ്റ്ററുകളുടെ സമീപപ്രദേശങ്ങളിലും സമ്പർക്ക രോഗബാധ

എറണാകുളം ജില്ലയില്‍ ആലുവ ക്ലസ്റ്ററിന് സമീപമുള്ള മഞ്ഞപ്ര, നെടുമ്പാശേരി, ശ്രീമൂലനഗരം, പള്ളിപ്പുറം പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്.  ഫോര്‍ട്ട് കൊച്ചിയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെന്‍റിലേറ്റര്‍ പിന്തുണയുള്ള 40 ബെഡുകളാണ് ഐസിയുവില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 75 ആയി.

തൃശൂരിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

കോവിഡ് രോഗവ്യാപനം തടയുന്നതിനായി തൃശൂർ ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാർഡ്/ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14 വാർഡുകൾ, വടക്കാഞ്ചേരി നഗരസഭയിലെ പതിനഞ്ചാം ഡിവിഷൻ, കൊടകര ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല് വാർഡുകൾ, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകൾ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ രണ്ട്, എട്ട്, 14 വാർഡുകൾ, ചേർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻറ് സോണാക്കിയത്.

അതേസമയം, കുന്നംകുളം നഗരസഭയിലെ 11, 19, 22, 25 ഡിവിഷനുകൾ, തൃക്കൂർ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, 10, 11 വാർഡുകൾ, ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ നാല്, 14 വാർഡുകൾ, പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ 10, 11, 21 വാർഡുകൾ, പോർക്കുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ്, അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 12, 13 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് ഇടങ്ങളിൽ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണം തുടരും.

പട്ടാമ്പി നഗരസഭയിലും 15 പഞ്ചായത്തിലും ലോക്ക്ഡൗൺ

പാലക്കാട് ജില്ലയില്‍ പട്ടാമ്പി നഗരസഭയിലും താലൂക്കില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമ പഞ്ചായത്തിലും മൊത്തത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 19 പഞ്ചായത്തുകളിലായി 40 വാര്‍ഡുകളും നിയന്ത്രണ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്.

കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാവുന്നു

മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണ്. കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും  രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട്ട് 11 ക്ലസ്റ്റർ

കോഴിക്കോട് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വീടുകളില്‍ റൂം ക്വാറന്‍റീനില്‍ കഴിയുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ വീട്ടിലെ തന്നെ നാലും അഞ്ചും പേരിലേക്ക് രോഗം പടരുന്നു. ഇതിന്‍റെ ഫലമായി കുടുംബത്തെ എഫ്എല്‍ടിസികളിലേക്കോ ആശുപത്രികളിലേക്കോ മറ്റേണ്ടിവരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലുള്ള പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. അങ്ങനെയുളളവര്‍ക്ക് വേണ്ടി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കോവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബീച്ച് ആശുപത്രി  കോവിഡ് സ്പെഷ്യല്‍ ഹോസ്പിറ്റലാക്കി മാറ്റാനുളള പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. മറ്റു ഗുരുതരരോഗങ്ങളുടെ ചികിത്സക്കും കോവിഡ് കേസുകള്‍ക്കും മാത്രമായി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രയോജനപ്പെടുത്തും.

ഒരു വീട്ടിൽ തന്നെ മൂന്നും നാലും പേർക്ക് കോവിഡ്19 രോഗം പിടിപെടുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുൻകരുതൽ അനിവാര്യമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

കൂട്ടംകൂടൽ, കളിക്കളങ്ങളിലെ ഒത്തുചേരൽ, അനാവശ്യമായി പുറത്തുപോകൽ എന്നിവ ഒഴിവാക്കുന്നത് വൈറസ് വ്യാപനം തടയൻ സഹായിക്കും. വീടുകളിൽ നിന്നും പുറത്തു പോയി വരുന്നതിലും പുറമേനിന്നുള്ളവരുടെ സന്ദർശനങ്ങളിലും ജാഗ്രത പാലിക്കണം. പുറത്തിറങ്ങുന്നവർ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത് വൈറസിനെ തുരത്താൻ സഹായിക്കും. വീടുകളിലും മാസ്‌ക് ശീലമാക്കുന്നത് രോഗ ബാധയെ തടയാൻ സഹായിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാൻ സാധ്യത

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.

പരിയാരത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. അതിനെ തുടര്‍ന്ന് കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. ഒപി പരമാവധി നിയന്ത്രിക്കും. എല്ലാ ഒപിയിലും ടെലിമെഡിസിന്‍ സംവിധാനത്തിനുള്ള ക്രമീകരണം ഉണ്ടാക്കും. 44 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയി. 200 പേരെ ഇവിടെ പരിശോധിച്ചു. ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടില്‍ പെട്ട 180 പേര്‍ ക്വാറന്‍റൈനില്‍ പോയി. ആശുപത്രിയിലെ അണുനശീകരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തലശേരിയില്‍ കണ്‍ട്രോള്‍ റൂം എസ്ഐക്ക് കൊവിഡ് പോസിറ്റീവ് ആയി. സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ 30 പേര്‍ നിരീക്ഷണത്തില്‍ പോയി.

മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിൽ സ്ഥിതി രൂക്ഷം

കാസര്‍കോട് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ചടങ്ങുകളില്‍ കൂട്ടംകൂടി പങ്കെടുത്തവരില്‍നിന്നും നിരവധിപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്ന അവസ്ഥയുണ്ട്. ചെങ്കള പഞ്ചായത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതുകൊണ്ട്, ഇവരില്‍ നിന്നും നിരവധി പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനം നിരവധി മാതൃകകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കോണ്ടാക്ട് ട്രെയിസിങ്, ഗാര്‍ഹിക സമ്പര്‍ക്ക വിലക്ക്. സംരക്ഷണ സമ്പര്‍ക്ക് വിലക്ക് തുടങ്ങിയ നടപടികള്‍ ഏറ്റവും വിജയിച്ച സംസ്ഥാനമാണ് നമ്മുടേത്. ഇക്കാര്യത്തിലുള്ള നമ്മുടെ രീതികള്‍ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നു. കോവിഡ് ആശുപത്രികളില്‍ ഐസിയു, വെന്‍റിലേറ്റര്‍ സംവിധാനം ഇങ്ങനെ ആധുനിക ചികിത്സയാണ്  നല്‍കുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞിരിക്കുന്നത്.

ഇതുവരെ 61 മരണം

ജൂലൈ 26 വരെയുള്ള കണക്കു പ്രകാരം കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 61 പേരാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 21 പേര്‍ സ്ത്രീകളും 40 പേര്‍ പുരുഷന്മാരുമാണ്. ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത് തിരുവനന്തപുരം ജില്ലയിലാണ് 11. കൊല്ലത്ത് 4, പത്തനംതിട്ടയില്‍ 1, ആലപ്പുഴയില്‍ 4, ഇടുക്കിയില്‍ 2, എറണാകുളത്ത് 7, തൃശൂര്‍ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂര്‍ 7, കാസര്‍കോട് 4 എന്നിങ്ങനെയാണ്  ജില്ല തിരിച്ചുള്ള മരണപ്പെട്ടവരുടെ കണക്ക്.

മരിച്ചവരില്‍ 20 പേര്‍ 60നും 70നും ഇടയില്‍ പ്രായമുള്ളവരാണ്. 18 പേര്‍ 70നും 80നും ഇടയില്‍ പ്രായമുള്ളവരും. 80 വയസ്സിനു മുകളില്‍ ഉണ്ടായിരുന്നവര്‍ 3 പേരാണ്. 9 പേര്‍ 50നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. പത്തു വയസ്സിനു താഴെ പ്രായമുള്ളവരില്‍ 1 മരണം. മരണമടഞ്ഞ 39 പേര്‍ സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരാണ്. 22 പേര്‍ പുറമേനിന്നു വന്നത്.

മലപ്പുറത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ഇന്നു മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ളയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഓഗസ്റ്റ് 10 വരെ നിയന്ത്രണങ്ങള്‍ തുടരും.

ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവയില്‍ രാത്രി എട്ടു വരെ ഭക്ഷണം പാഴ്സല്‍ നല്‍കാം. ഇരുന്നു കഴിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും. ഇറച്ചി, മത്സ്യക്കടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നില്ലെന്ന വ്യാപകമായ പരാതിയുള്ളതിനാല്‍ പൊലീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകള്‍ പരിശോധന നടത്തും.

സ്ഥാപനങ്ങളുടെ അകത്തും പുറത്തും സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നു കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഏറ്റുമാനൂരില്‍ 50ൽ 33 പേർക്കും കോവിഡ്

കോട്ടയം ഏറ്റുമാനൂരില്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണനകേന്ദ്രത്തിലെ അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്കാണ് രോഗം. ഏറ്റുമാനൂര്‍ ഹൈ റിസ്‌ക് മേഖലയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്തെ അമ്പത് പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 33 പേർക്കും കോവിഡ് പോസിറ്റീവായത്. സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

തിരുവനന്തപുരത്ത് ആരോഗ്യപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥനും കോവിഡ്

തിരുവനന്തപുരത്ത് പതിനാല് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്‌ടർ ഉൾപ്പടെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്‌സിങ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു.

പേരൂർക്കട എസ്‌എപി ക്യാംപിൽ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്പ് സ്രവം ശേഖരിച്ചിരുന്നെങ്കിലും മറ്റ് ട്രെയിനികൾക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്.

മരണാനന്തര ചടങ്ങിലൂടെ കോവിഡ് വ്യാപനം

വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മരണനാന്തരചടങ്ങിലാണ് ഇവർ പങ്കെടുത്തത്. ജൂലൈ 19നായിരുന്നു ചടങ്ങ്.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍.

ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് ബഹ്‌റൈനില്‍ ഒരു മലയാളി കൂടി മരിച്ചു.
കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പാറക്കുതാഴെ ജമാല്‍ (55) ആണ് മരിച്ചത്. ഇതോടെ കോവിഡ്-19 ബാധിച്ച് ബഹ്റൈനില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 30 വര്‍ഷത്തിലേറെയായി ബഹ്റൈനിലുള്ള ജമാലിനു കഴിഞ്ഞ മാസം 27നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം മൂന്നിനു കോവിഡ് ഫലം നെഗറ്റീവായി. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയായിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് 161 പേർക്ക് കോവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 161 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

  • 1. അമരവിള സ്വദേശിനി(12), ഉറവിടം വ്യക്തമല്ല.
    2. പുതിയതുറ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
    3. വടക്കുംഭാഗം സ്വദേശി(22), ഉറവിടം വ്യക്തമല്ല.
    4. പുതിയതുറ പുരയിടം സ്വദേശി(26), സമ്പർക്കം.
    5. കല്ലിയൂർ സ്വദേശി(40), സമ്പർക്കം.
    6. തൈക്കാട് സ്വദേശി(46), സമ്പർക്കം.
    7. തേക്കുംമൂട് സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.
    8. ബീമാപള്ളി സ്വദേശിനി(21), സമ്പർക്കം.
    9. കൊച്ചുകോണം കൊറ്റൂർ സ്വദേശി(47), ഉറവിടം വ്യക്തമല്ല.
    10. തൈക്കാട് സ്വദേശി(15), സമ്പർക്കം.
    11. അട്ടക്കുളങ്ങര സ്വദേശി(29), സമ്പർക്കം.
    12. കല്ലാട്ടുമുക്ക് സ്വദേശിനി(49), സമ്പർക്കം.
    13. വട്ടിയൂർക്കാവ് മേലത്തുമേൽ സ്വദേശി(52), സമ്പർക്കം.
    14. മുരിയാത്തോട്ടംസ്വദേശി(31), സമ്പർക്കം.
    15. ഉദിയൻകുളങ്ങര സ്വദേശി(40), സമ്പർക്കം.
    16. അമരവിള പണയമൂല സ്വദേശിനി(52), സമ്പർക്കം.
    17. പരശുവയ്ക്കൽ സ്വദേശി(7), സമ്പർക്കം.
    18. പരശുവയ്ക്കൽ സ്വദേശി(8), സമ്പർക്കം.
    19. പരശുവയ്ക്കൽ സ്വദേശിനി(31), സമ്പർക്കം.
    20. പാറശ്ശാല കരുമാനൂർ വിട്ടിയോട് സ്വദേശി(40), സമ്പർക്കം.
    21. പൂന്തുറ സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.
    22. മെഡിക്കൽ കോളേജ് സ്വദേശിനി(27), വീട്ടുനിരീക്ഷണം.
    23. ചെങ്കൽ വട്ടവിള സ്വദേശി(60), ഉറവിടം വ്യക്തമല്ല.
    24. പൂവാർ സ്വദേശി(38), ഉറവിടം വ്യക്തമല്ല.
    25. ഉള്ളൂർ സ്വദേശി(29), വീട്ടുനിരീക്ഷണം.
    26. മഞ്ചവിളാകം സ്വദേശിനി(30), സമ്പർക്കം.
    27. തമിഴ്‌നാട്ടിൽ നിന്നെത്തിയ നെയ്യാറ്റിൻകര സ്വദേശി(37).
    28. പാറശ്ശാല സ്വദേശി(38), സമ്പർക്കം.
    29. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശി(45), സമ്പർക്കം.
    30. പാറശ്ശാല കരുമാനൂർ സ്വദേശി(45), സമ്പർക്കം.
    31. പരിശുവയ്ക്കൽ കൊറ്റാമം സ്വദേശി(59), സമ്പർക്കം.
    32. ചൂഴംപാല സ്വദേശി(45). ഉറവിടം വ്യക്തമല്ല.
    33. ചെങ്കൽ വ്‌ളാത്താങ്കര സ്വദേശി(46), സമ്പർക്കം.
    34. പാറശ്ശാല മുണ്ടപ്ലാവിള സ്വദേശിനി(70), സമ്പർക്കം.
    35. നെടുമങ്ങാട് മഞ്ച സ്വദേശിനി(29), വീട്ടുനിരീക്ഷണം.
    36. അയിരൂപാറ ശാന്തിപുരം സ്വദേശി(23), വീട്ടുനിരീക്ഷണം.
    37. അയിര പുത്തൻവിള സ്വദേശിനി(30), വീട്ടുനിരീക്ഷണം.
    38. സൗദിയിൽ നിന്നെത്തിയ പോത്തൻകോട് വാറുവിളാകം സ്വദേശി(54)
    39. പുല്ലുവിള സ്വദേശിനി(23), സമ്പർക്കം.
    40. അഞ്ചുതെങ്ങ് സ്വദേശിനി(44), സമ്പർക്കം.
    41. പെരുകാവ് സ്വദേശിനി(33), വീട്ടുനിരീക്ഷണം.
    42. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
    43. മണക്കാട് സ്വദേശി(69), സമ്പർക്കം.
    44. കിളിമാനൂർ സ്വദേശി(32), സമ്പർക്കം.
    45. സൗദിയിൽ നിന്നെത്തിയ കരകുളം മുണ്ടയ്ക്കൽ സ്വദേശി(59).
    46. ബീമാപള്ളി സ്വദേശി(30), ഉറവിടം വ്യക്തമല്ല.
    47. കൊല്ലം കരവാളൂർ സ്വദേശി(35), സമ്പർക്കം.
    48. വഞ്ചിയൂർ സ്വദേശിനി(90), വീട്ടുനിരീക്ഷണം.
    49. ചെമ്മരുതി ചെറ്റക്കാവ് സ്വദേശി(54), സമ്പർക്കം.
    50. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി(62), സമ്പർക്കം.
    51. പശ്ചിമബംഗാളിൽ നിന്നെത്തിയ ഇടവ വെൺകുളം ജനതാമുക്ക് സ്വദേശി(30).
    52. നേമം തെന്നൂർ സ്വദേശിനി(28), സമ്പർക്കം.
    53. യു.എ.ഇയിൽ നിന്നെത്തിയ ഇടവ ഡീസന്റ് മുക്ക് സ്വദേശി(27)
    54. വർക്കല തൊടുവെയിൽ സ്വദേശിനി(63), സമ്പർക്കം.
    55. മുതലപ്പൊഴി സ്വദേശി(38), ഉറവിടം വ്യക്തമല്ല.
    56. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി(56).
    57. അഞ്ചുതെങ്ങ് തൈവിളാകം സ്വദേശിനി(22), സമ്പർക്കം.
    58. സൗദിയിൽ നിന്നെത്തിയ മരടിക്കുന്ന് സ്വദേശി(60)
    59. അഞ്ചുതെങ്ങ് സ്വദേശി(17).
    60. യാത്രാപശ്ചാത്തലമില്ലാത്ത 23 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
    61. അഞ്ചുതെങ്ങ് സ്വദേശിനി(58), സമ്പർക്കം.
    62. അഞ്ചുതെങ്ങ് വെളിക്കാംപുരയിടം സ്വദേശിനി(15), സമ്പർക്കം.
    63. വർക്കല സ്വദേശി(40), സമ്പർക്കം.
    64. അഞ്ചുതെങ്ങ് പുരയിടം സ്വദേശിനി(14), സമ്പർക്കം.
    65. അഞ്ചുതെങ്ങ് നെടിയവിളാകം സ്വദേശി(10), സമ്പർക്കം.
    66. മരുതൂർ സ്വദേശിനി(55), വീട്ടുനിരീക്ഷണം.
    67. അഞ്ചുതെങ്ങ് സ്വദേശി(34), സമ്പർക്കം.
    68. നെടുമങ്ങാട് പഴവടി സ്വദേശിനി(61), സമ്പർക്കം.
    69. അഞ്ചുതെങ്ങ് സ്വദേശി(52), സമ്പർക്കം.
    70. ഗൗരീശപട്ടം സ്വദേശിനി(54), സമ്പർക്കം.
    71. കുടപ്പനക്കുന്ന് സ്വദേശിനി(55), വീട്ടുനിരീക്ഷണം.
    72. ആറ്റിങ്ങൽ മാമം സ്വദേശി(88), സമ്പർക്കം.
    73. അഞ്ചുതെങ്ങ് സ്വദേശിനി(6), സമ്പർക്കം.
    74. മഹാരാഷ്ട്രയിൽ നിന്നെത്തിയ മെഡിക്കൽ കോളേജ് പഴയറോഡ് സ്വദേശിനി(24).
    75. പൂവാർ സ്വദേശി(74), ഉറവിടം വ്യക്തമല്ല.
    76. ചെങ്കൽ അലത്തറയ്ക്കൽ സ്വദേശിനി(53), വീട്ടുനിരീക്ഷണം.
    77. ഉച്ചക്കട അമ്പലക്കുന്ന് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
    78. പുതിയതുറ സ്വദേശി(38), സമ്പർക്കം.
    79. പൂന്തുറ കുഴിവിളാകം സ്വദേശിനി(28), സമ്പർക്കം.
    80. പട്ടത്തുക്കുഴി പനയറക്കുന്ന് സ്വദേശിനി(6 മാസം), സമ്പർക്കം.
    81. പാറശ്ശാല അഞ്ചാലിക്കോണം സ്വദേശിനി(44), വീട്ടുനിരീക്ഷണം.
    82. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(80), ഉറവിടം വ്യക്തമല്ല.
    83. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
    84. കീഴാറ്റിങ്ങൽ പെരുങ്കുളം സ്വദേശി(18), സമ്പർക്കം.
    85. ചാരുപാറ പൊങ്ങരക്കോണം സ്വദേശിനി, സമ്പർക്കം.
    86. പള്ളിച്ചൽ സ്വദേശി(34), സമ്പർക്കം.
    87. അട്ടക്കുളങ്ങര സ്വദേശി(54), സമ്പർക്കം.
    88. ചെങ്കൽ സ്വദേശി(67), സമ്പർക്കം.
    89. അമരവിള കൊല്ലയിൽസ്വദേശിനി(60), സമ്പർക്കം.
    90. മണലുവിള സ്വദേശി(26), സമ്പർക്കം.
    91. എസ്റ്റേറ്റ് സത്യൻനഗർ സ്വദേശിനി29), സമ്പർക്കം.
    92. മടത്തറ ശിവൻമുക്ക് സ്വദേശിനി(36), സമ്പർക്കം.
    93. ഇലിഞ്ചയം സ്വദേശിനി(52), സമ്പർക്കം.
    94. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.
    95. പുല്ലുവിള സ്വദേശി(27), സമ്പർക്കം.
    96. പുല്ലുവിള കിളിയിൽ വിളാകം സ്വദേശിനി(23), സമ്പർക്കം.
    97. കൊല്ലം നീണ്ടവിള സ്വദേശി(27), സമ്പർക്കം.
    98. പൂമംഗലം ഇടക്കുളം സ്വദേശ(90), സമ്പർക്കം.
    99. ചിറയിൽ സ്വദേശിനി(2), സമ്പർക്കം.
    100. തെന്നൂർക്കോണം സ്വദേശിനി(2), സമ്പർക്കം.
    101. മുക്കോല കുഴിപ്പള്ളം സ്വദേശിനി(46), സമ്പർക്കം.
    102. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.
    103. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി(35), സമ്പർക്കം.(102, 103 രണ്ടും രണ്ട വ്യക്തികൾ)
    104. കോട്ടപ്പുറം ചാരുവിള കോളനി സ്വദേശിനി(32), സമ്പർക്കം.
    105. കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശിനി(35), സമ്പർക്കം.
    106. മുക്കോല സ്വദേശിനി(55), സമ്പർക്കം.
    107. വിഴിഞ്ഞം തുളവിള സ്വദേശി(21), സമ്പർക്കം.
    108. തെന്നൂർക്കോണം സ്വദേശി(32), സമ്പർക്കം.
    109. തെന്നൂർ സ്വദേശിനി(24), സമ്പർക്കം.
    110. തെന്നൂർക്കോണം സ്വദേശി(60), സമ്പർക്കം.
    111. കോട്ടപ്പുറം കടകുളം കോളനി സ്വദേശി(29), സമ്പർക്കം.
    112. പാറശ്ശാല പരശുവയ്ക്കൽ സ്വദേശി(50), സമ്പർക്കം.
    113. നെല്ലിക്കുന്ന് സ്വദേശി(39), സമ്പർക്കം.
    114. മുക്കോല മുള്ളുവിള സ്വദേശി(22), സമ്പർക്കം.
    115. മുക്കോല മുള്ളുവിള സ്വദേശി(19), സമ്പർക്കം.
    116. മുക്കോല സ്വദേശിനി(52), സമ്പർക്കം.
    117. മുക്കോല മുള്ളുവിള സ്വദേശിനി(41), സമ്പർക്കം.
    118. വള്ളക്കടവ് സ്വദേശിനി(57), സമ്പർക്കം.
    119. ബീമാപള്ളി സ്വദേശിനി(28), സമ്പർക്കം.
    120. ബീമാപള്ളി സ്വദേശിനി(48), സമ്പർക്കം.
    121. ബീമാപള്ളി സ്വദേശി(35), സമ്പർക്കം.
    122. ബീമാപള്ളി സ്വദേശി(3), സമ്പർക്കം.
    123. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
    124. ചെറിയതുറ സ്വദേശി(70), സമ്പർക്കം.
    125. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
    126. വള്ളക്കടവ് പുന്നമൂട് സ്വദേശി(36), സമ്പർക്കം.
    127. ബീമാപള്ളി മാമൂട്ടിലകം സ്വദേശിനി(26), സമ്പർക്കം.
    128. പൂന്തുറ സ്വദേശി(40), സമ്പർക്കം.
    129. ബീമാപള്ളി സ്വദേശി(86), സമ്പർക്കം.
    130. വലിയതുറ സ്വദേശിനി(38), സമ്പർക്കം.
    131. വലിയതുറ സ്വദേശി(24), സമ്പർക്കം.
    132. വലിയതുറ സ്വദേശി(40), സമ്പർക്കം.
    133. ബീമാപള്ളി സ്വദേശി(1), സമ്പർക്കം.
    134. പുതിയതുറ കരകുളം സ്വദേശി(36), സമ്പർക്കം.
    135. കന്യാകുമാരി സ്വദേശി(63), സമ്പർക്കം.
    136. പാറശ്ശാല തെറ്റിയോട് റോഡ് സ്വദേശിനി(28), സമ്പർക്കം.
    137. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(20), സമ്പർക്കം.
    138. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 20 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
    139. ശ്രീകാര്യം സ്വദേശി(20), സമ്പർക്കം.
    140. തെലങ്കാനയിൽ നിന്നെത്തിയ ആറ്റിങ്ങൽ ആലംകോട് സ്വദേശി(35).
    141. മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻകീഴ് പണ്ടകശ്ശാല സ്വദേശി(37)
    142. ചിറയിൻകീഴ് കുന്തളൂർ സ്വദേശിനി(40), സമ്പർക്കം.
    143. കാരോട് സ്വദേശി(50), സമ്പർക്കം.
    144. അഞ്ചുതെങ്ങ് സ്വദേശി(39), സമ്പർക്കം.
    145. അഞ്ചുതെങ്ങ് മുരുക്കുവിളാകം സ്വദേശി(75), സമ്പർക്കം.
    146. അഞ്ചുതെങ്ങ് സ്വദേശി(31), സമ്പർക്കം.
    147. അഞ്ചുതെങ്ങ് സ്വദേശിനി(55), സമ്പർക്കം.
    148. മുതലപ്പൊഴി സ്വദേശി(22), സമ്പർക്കം.
    149. നേമം മൊട്ടമ്മൂട് സ്വദേശിനി(70), സമ്പർക്കം.
    150. പൊഴിയൂർ പരുത്തിയൂർ സ്വദേശിനി(34), സമ്പർക്കം.
    151. പരശുവയ്ക്കൽ സ്വദേശി(67), സമ്പർക്കം.
    152. പെരുങ്കടവിള അയിരൂർ സ്വദേശി(30), സമ്പർക്കം.
    153. പന്നിമല ഊരൂട്ടുപാറ സ്വദേശിനി(22), സമ്പർക്കം.
    154. പുല്ലുവിള പുരയിടം പള്ളം സ്വദേശി(40), സമ്പർക്കം.
    155. പരുത്തിവിള സ്വദേശിനി(60), സമ്പർക്കം.
    156. പശ്ചിമബംഗാളിൽ നിന്നെത്തിയ മാരായമുട്ടം സ്വദേശി(38).
    157. കന്യാകുമാരി സ്വദേശി(59), സമ്പർക്കം.
    158. കരിയോട് മാങ്കുഴി സ്വദേശി(58), സമ്പർക്കം.
    159. പൂവാർ സ്വദേശിനി(53), സമ്പർക്കം.
    160. പൂന്തുറ പള്ളിവിളാകം സ്വദേശിനി(30), സമ്പർക്കം.
    161. നെയ്യാറ്റിൻകര സ്വദേശി(33), സമ്പർക്കം.

മലപ്പുറത്ത് 86 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  88 പേർ രോഗമുക്തി നേടി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഒരാള്‍ക്ക് കൂടി ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ജൂലൈ 24 ന് മരിച്ച തുവ്വൂര്‍ സ്വദേശി ഹുസൈന്‍ (65) ആണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗബാധിതരായി മരിച്ചവരുടെ എണ്ണം ഒമ്പതായി.

നേരത്തെ രോഗം ഭേദമായതിനുശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പൂന്താനം സ്വദേശിയും മരിച്ചിരുന്നു. ജൂലൈ 20 ന് ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി ഹൃദ്‌രോഗിയായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജൂലൈ 24 ന് പ്രവേശിപ്പിച്ചുവെങ്കിലും മരുന്നുകളോട് പ്രതികരിക്കാതെ മരണത്തിനു കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് സ്രവ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍: നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (17), കൊണ്ടോട്ടി സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശിനി (25), പള്ളിക്കല്‍ സ്വദേശി (നാല്), കൊണ്ടോട്ടി സ്വദേശി (34), പള്ളിക്കല്‍ സ്വദേശി (47), പള്ളിക്കല്‍ സ്വദേശിനി (21), കൊണ്ടോട്ടി സ്വദേശിനി (28), കൊണ്ടോട്ടി സ്വദേശിനി (45), പെരിന്തല്‍മണ്ണ സ്വദേശിനി (75), കൊണ്ടോട്ടി സ്വദേശിനി (20), കൊണ്ടോട്ടി സ്വദേശിനി (38), കൊണ്ടോട്ടി സ്വദേശി (30), അമരമ്പലം സ്വദേശിനി (50) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായി.

പരപ്പനങ്ങാടി സ്വദേശി (24), തിരൂരങ്ങാടി സ്വദേശിനി (31), തിരൂരങ്ങാടി സ്വദേശി (40), ആലങ്കോട് സ്വദേശി (51), തെന്നല സ്വദേശി (21), തെന്നല സ്വദേശി (11), തെന്നല സ്വദേശിനി (20), പെരുവെള്ളൂര്‍ സ്വദേശി (30), ഊരകം സ്വദേശി (41), വാഴയൂര്‍ സ്വദേശിനി (25), വാഴയൂര്‍ സ്വദേശി (രണ്ട്), പുളിക്കല്‍ സ്വദേശി (40), പെരിന്തല്‍മണ്ണ സ്വദേശിനി (75), ഊരകം സ്വദേശിനി (60), പെരുവെള്ളൂര്‍ സ്വദേശിനി (56), വാഴയൂര്‍ സ്വദേശിനി (53), പെരുവെള്ളൂര്‍ സ്വദേശിനി (34) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തൃശൂര്‍ സ്വദേശി (43) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രി ജീവനക്കാരനായ പെരിന്തല്‍മണ്ണ സ്വദേശി (46), കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാരനായ ഊരകം സ്വദേശിനി (45), കൊണ്ടോട്ടി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ (40), കൊണ്ടോട്ടി നഗരസഭാകൗണ്‍സിലറുടെ മകള്‍ പെരുവെള്ളൂര്‍ സ്വദേശിനി (19), പെരുവെള്ളൂര്‍ സ്വദേശി (36), പെരിന്തല്‍മണ്ണയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ പെരിന്തല്‍മണ്ണ സ്വദേശി (51), പുല്‍പറ്റ സ്വദേശിനി (27), ചേലേമ്പ്ര സ്വദേശിനി (41), ചേലേമ്പ്ര സ്വദേശിനി (16), കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (31), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കല്‍ സ്വദേശി (33), കൊണ്ടോട്ടി സ്വദേശി (27) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗമുണ്ടായി.

പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (32), പള്ളിക്കല്‍ സ്വദേശി (31), പള്ളിക്കല്‍ സ്വദേശി (33), പള്ളിക്കല്‍ സ്വദേശി (38), പള്ളിക്കല്‍ സ്വദേശി (50), പള്ളിക്കല്‍ സ്വദേശി (35), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (24), കൊണ്ടോട്ടി സ്വദേശി (എട്ട്), കൊണ്ടോട്ടി സ്വദേശി (52), കൊണ്ടോട്ടി സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (25), കൊണ്ടോട്ടി സ്വദേശി (30), വാഴക്കാട് സ്വദേശി (55), പള്ളിക്കല്‍ സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (43), കൊണ്ടോട്ടി സ്വദേശി (55), കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി സ്വദേശി (46) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കോഴിക്കോട്ട് 68 പേര്‍ക്ക് രോഗബാധ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 – പുരുഷന്‍ (37), ഫറോക്ക് – 3 – പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍ – 1 പുരുഷന്‍ (34), കോടഞ്ചേരി – 2 പുരുഷന്‍ (30), (32), ഓമശ്ശേരി – 2 പുരുഷന്‍ (33), (33), പുതുപ്പാടി – 1 പുരുഷന്‍ (28), ചങ്ങരോത്ത് – 1 പുരുഷന്‍ (25), വാണിമേല്‍ – 1 പുരുഷന്‍ (48). എന്നിവരാണ് വിദേശത്ത് നിന്ന് വന്നവർ. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള 12 അതിഥി തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സമ്പര്‍ക്കം വഴി 37 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്. (മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍, കുറ്റിച്ചിറ 5, സിവില്‍ സ്റ്റേഷന്‍ 3, ബേപ്പൂര്‍ -3, വെള്ളയില്‍ – 1, നടക്കാവ് -1), ഒളവണ്ണ- 9, കോടഞ്ചേരി – 1, കൂടരഞ്ഞി – 1, വില്ല്യാപ്പള്ളി – 1, ഓമശ്ശേരി – 2, ചങ്ങരോത്ത് – 1, എടച്ചേരി – 1, കായക്കൊടി – 1, കൊയിലാണ്ടി – 1, മേപ്പയ്യൂര്‍ -2, പുതുപ്പാടി- 1, എന്നിവര്‍ക്കും രോഗബാധയുണ്ടായി.

ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്. ഓമശ്ശേരിയിലെ അഞ്ച് വയസ്സുള്ള പെണ്‍കുട്ടിക്കും ഉറവിടമറിയാത്ത രോഗബാധ റിപ്പോർട്ട് ചെയ്തു. പുതിയങ്ങാടി – സ്ത്രീ (30),വെള്ളയില്‍ -പുരുഷന്‍ (44), നടക്കാവ് – പുരുഷന്‍ (62),കുറ്റിച്ചിറ – പെണ്‍കുട്ടി (16),നല്ലളം – പുരുഷന്‍ (19), കോഴിക്കോട് മെഡിക്കല്‍ കോളേജ് – പുരുഷന്‍ (78) എന്നിങ്ങനെയാണ് കോർപറേഷൻ പരിധിയിലെ ഉറവിടമറിയാത്ത് രോഗബാധ.

പാലക്കാട് 41 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്ഒ രു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 12 പേർക്കാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്ത എന്നിവർക്കും രോഗം ബാധിച്ചു. 12 പേർ രോഗമുക്തി നേടി.

സമ്പർക്കം വഴി രോഗം ബാധിച്ചവർ:

  • പെരുവമ്പ്‌ സ്വദേശികളായ മൂന്നു പേർ (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആൺകുട്ടികൾ).ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ്‌ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
  • തരൂർ സ്വദേശി (44 പുരുഷൻ). ഇന്നലെ (ജൂലൈ 26)രോഗം സ്ഥിരീകരിച്ച പുതുക്കോട് സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
  • കുലുക്കല്ലൂർ സ്വദേശികളായ രണ്ടുപേർ (38,33 പുരുഷന്മാർ, 34,56 സ്ത്രീകൾ)
  • പട്ടാമ്പി സ്വദേശികളായ രണ്ടുപേർ (32, 38 പുരുഷന്മാർ)
  • വല്ലപ്പുഴ സ്വദേശി (6 ആൺകുട്ടി)
  • കൊപ്പം സ്വദേശി (60 പുരുഷൻ)
  • ഉറവിടം അറിയാത്ത രോഗബാധ-3
    അലനല്ലൂർ സ്വദേശി (15 ആൺകുട്ടി,26 പുരുഷൻ)
  • തെങ്കര സ്വദേശി (30 പുരുഷൻ)

കൂടാതെ കൊട്ടോപാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ഒരു ആരോഗ്യപ്രവർത്തകക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

തൃശൂരിൽ 40 പേർക്ക് കോവിഡ്; 46 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേർ രോഗമുക്തരായി. 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 762 ആണ്.

കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് കോടശ്ശേരി സ്വദേശി (20, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (40, സ്ത്രീ), (17 വയസ്സുളള ആൺകുട്ടി), (12 വയസ്സുളള ആൺകുട്ടി), കൊടകര സ്വദേശി (69, സ്ത്രീ) എന്നിങ്ങനെ 5 പേർക്ക് രോഗം ബാധിച്ചു.

കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഇരിങ്ങാലക്കുട സ്വദേശി (49, പുരുഷൻ), മുരിയാട് സ്വദേശികളായ (50, പുരുഷൻ), (33, സ്ത്രീ), (6 വയസ്സുളള ആൺകുട്ടി), വേളൂക്കര സ്വദേശി (58, പുരുഷൻ), പുല്ലൂർ സ്വദേശി (57, പുരുഷൻ), പുത്തൻചിറ സ്വദേശി (36, പുരുഷൻ) എന്നിങ്ങനെ 7 പേർക്ക് രോഗം ബാധിച്ചു.

പട്ടാമ്പി ക്ലസ്റ്ററിൽ വരവൂർ സ്വദേശികളായ (35, പുരുഷൻ), (53, പുരുഷൻ), എരുമപ്പെട്ടി സ്വദേശികളായ (18, സ്ത്രീ), (20, സ്ത്രീ), (44, സ്ത്രീ), (53, പുരുഷൻ), (51, പുരുഷൻ), (49, പുരുഷൻ) എന്നിങ്ങനെ 8 പേർക്ക് രോഗം ബാധിച്ചു.ബിഎസ്എഫ് ക്ലസ്റ്ററിൽ നിന്നും ഗുരുവായൂർ സ്വദേശിക്ക് (31, പുരുഷൻ) രോഗം പകർന്നു.

സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു- പുത്തൻചിറ സ്വദേശി (28, പുരുഷൻ), വെങ്കിടങ്ങ് സ്വദേശികളായ (18 വയസ്സുളള ആൺകുട്ടി), (39, സ്ത്രീ), (70, സ്ത്രീ). സമ്പർക്കത്തിലൂടെ രോഗം പകർന്ന കല്ലൂർ സ്വദേശിയുടെ (39, സ്ത്രീ) രോഗ ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച 386 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 21 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

കോവിഡ് പ്രതിരോധിക്കാൻ ആയുർവേദം:
പ്രയോജനം ലഭിച്ചത് 20000 ത്തിലധികം പേർക്ക്

ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭാരതീയ ചികിത്സാ വകുപ്പിന്റെ ആയുർവേദ പ്രതിരോധ മരുന്നുകൾ എത്തിച്ചു നൽകുന്ന അമൃതം പദ്ധതിയിലൂടെ തൃശൂർ ജില്ലയിൽ 20242 പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 154792 പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി. ജില്ലയിൽ ഇതു സംബന്ധിച്ച് നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയുർവേദ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കോവിഡ് സാധ്യത കുറയുന്നു എന്നും രോഗം വന്നവരിൽ ആരും തന്നെ ഇതുവരെ ഗുരുതരാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ.സലജ കുമാരി പറഞ്ഞു.
ജില്ലയിലെ മുഴുവൻ ആയുർവേദ ഡിസ്പെൻസറികളിലും ആശുപത്രികളിലും ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലും മരുന്ന് ലഭിക്കും. ജില്ലയിൽ 117 ആയുർരക്ഷാ ക്ലിനിക്കുകൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ആയുർരക്ഷാ ക്ലിനിക്കുകളുടെ സുഗമമായ നടത്തിപ്പിനായി ടാസ്‌ക് ഫോഴ്‌സ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്.

കാസർഗോട്ട് 38 പേര്‍ക്കു കൂടി രോഗബാധ

ഇന്ന് കാസർഗോഡ് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള സ്ത്രീകള്‍ക്കും 15, 2, 4, 9, 6,17 വയസുള്ള പുരുഷന്മാര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. പനത്തടി പഞ്ചായത്തിലെ 75, 38 വയസുള്ള സ്ത്രീകള്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസുള്ള ആണ്‍കുട്ടി, മംഗല്‍പാടി പഞ്ചായത്തിലെ 30 വയസുകാരി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 37 കാരന്‍ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

കാസര്‍കോട് നഗരസഭയിലെ 35 കാരി, പള്ളിക്കര പഞ്ചായത്തിലെ 62 വയസുകാരന്‍, ചെങ്കള പഞ്ചായത്തിലെ 64, 60 വയസുള്ള സ്ത്രീകള്‍ എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരി, കാസര്‍കോട് നഗരസഭയിലെ 46 കാരന്‍ എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.

കൊല്ലത്ത് 22 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവരിൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ 4 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 57 പേർ രോഗമുക്തി നേടി.

രോഗബാധ സ്ഥിരീകരിച്ചവർ:

  • 1 കോട്ടയം സ്വദേശിനി 29 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
    2 ചങ്ങാനാശ്ശേരി സ്വദേശിനി 24 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
    3 തിരുവല്ല സ്വദേശിനി 31 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
    4 ശാസ്താംകോട്ട സ്വദേശിനി 24 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
    5 കുമ്മിൾ ഊന്നംകല്ല് സ്വദേശി 57 സമ്പർക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
    6 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 23 സമ്പർക്കം മൂലം
    7 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി 50 സമ്പർക്കം മൂലം
    8 ഇട്ടിവ സ്വദേശിനി 31 സമ്പർക്കം മൂലം
    9 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി 48 സമ്പർക്കം മൂലം
    10 കുലശേഖരപുരം കടത്തൂർ സ്വദേശി 33 സമ്പർക്കം മൂലം
    11 കുലശേഖരപുരം കടത്തൂർ സ്വദേശിനി 55 സമ്പർക്കം മൂലം
    12 ചടയമംഗലം ഇലവക്കോട് സ്വദേശിനി 83 സമ്പർക്കം മൂലം
    13 ചടയമംഗലം കണ്ണൻകോട് സ്വദേശിനി 35 സമ്പർക്കം മൂലം
    14 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
    15 തൃക്കോവിൽവട്ടം തട്ടാർകോണം സ്വദേശിനി 35 സമ്പർക്കം മൂലം
    16 പട്ടാഴി വടക്കേക്കര സ്വദേശിനി 30 സമ്പർക്കം മൂലം
    17 പന്മന വടക്കുംതല സ്വദേശി 37 സമ്പർക്കം മൂലം
    18 മൈലം പളളിക്കൽ സ്വദേശി 60 സമ്പർക്കം മൂലം
    19 മൈലം പളളിക്കൽ സ്വദേശിനി 4 സമ്പർക്കം മൂലം
    20 മൈലം പളളിക്കൽ സ്വദേശിനി 56 സമ്പർക്കം മൂലം
    21 വെളിനല്ലൂർ അർക്കന്നൂർ സ്വദേശിനി 23 സമ്പർക്കം മൂലം
    22 നെടുമ്പന സ്വദേശി 83 ഉറവിടം വ്യക്തമല്ല

വയനാട് ജില്ലയില്‍ 17 പേര്‍ക്കു കോവിഡ്: 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 49 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (18), സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (36), ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്‍- ബീനാച്ചി സ്വദേശികള്‍ (20, 29) എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍- (19, 14 വയസ്സുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

എറണാകുളത്ത് 15 പേർക്ക് കോവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേർക്ക് രോഗം ബാധിച്ചു. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

  • 1. ഹൈദരബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27)
    2. മുംബൈയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)
    3. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
    4. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
    5. നിലവിൽ ഇടപ്പള്ളിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി(24)
    6. എടത്തല സ്വദേശി (45)
    7. എടത്തല സ്വദേശിനി (15)
    8. എടത്തല സ്വദേശി (12)
    9. എടത്തല സ്വദേശിനി (42)
    10. പള്ളുരുത്തി സ്വദേശിനി (55)
    11. പള്ളുരുത്തി സ്വദേശിനി (43)
    12. പള്ളുരുത്തി സ്വദേശി (37)
    13. അങ്കമാലി തുറവൂർ സ്വദേശി (42)
    14. ചെല്ലാനം സ്വദേശി (46)
    15. കൂടാതെ പാറക്കടവ് സ്വദേശി (75)

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പുതിയ കോവിഡ് രോഗികൾ

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,771 ആയി. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കോവിഡ് മരണം: സംസ്‌കാരം തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസ്

ജില്ലയിലെ മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തു. ബിജെപി കൗൺസിലർ ടിഎൻ ഹരികുമാറിനെതിരെയും കണ്ടാലറിയാവുന്ന മറ്റ് 30 പേർക്കെതിരെയുമാണ് കേസ്. ചുങ്കം സ്വദേശി ഔസേപ്പ് ജോർജിന്‍റെ മൃതദേഹം വന്‍ പൊലീസ് സന്നാഹത്തോടെ മുട്ടമ്പലം ശ്മശാനത്തില്‍ തന്നെ സംസ്കരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.

ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി.വി.വിജയന്‍ (61) ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സി.വി.വിജയന്‍ മരിച്ചതെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സക്കിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്കു കോവിഡ്

മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെ മരിച്ച തുവ്വൂര്‍ സ്വദേശിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അറുപത്തിയഞ്ചുകാരനായ ഹുസൈനാണു 24നു മരിച്ചത്. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് ബുള്ളറ്റിനില്‍ അറിയിച്ചു. ബംഗളുരുവില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഹുസൈന്‍ 20നാണു വീട്ടിലെത്തിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ ഇല്ല

കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണെങ്കിലും സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക്ഡൗണ്‍ എന്ന നടപടി അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.

വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ദിവസ വേതനക്കാര്‍ ഉള്‍പ്പെടെയുള്ളവർ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിലും ഇതേ അഭിപ്രായമാണ് ഉയർന്നത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്നലെ 927 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.