തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1026 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 100 കടന്നു. 103 പേരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാവാത്തത്.
കാസര്‍ഗോഡ്-ദക്ഷിണ കന്നഡ സ്ഥിരം യാത്രാ അനുമതി: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
കാസർഗോഡ് ജില്ലയിൽ നിന്ന് കർണാടകയിലെ ദക്ഷിണകന്നഡ ജില്ലയിലേക്കുള്ള സ്ഥിരം യാത്രക്കാർക്ക് യാത്രാനുമതി നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയില്‍ കോവിഡ്-19 വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് കാസർഗോഡ് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
സ്ഥിരംയാത്രക്കാര്‍ക്ക് സൗകര്യപ്രദമാകും വിധം രജിസ്റ്റര്‍ നടപടികള്‍ തലപ്പാടിയില്‍ വെച്ച് നടത്താനാണ് സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. ദക്ഷിണ കന്നഡയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രതിദിന യാത്രക്കാരുടെയും അവിടെ നിന്ന് ജില്ലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെയും രജിസ്ട്രേഷന് തലപ്പാടിയിലുള്ള ഡാറ്റാ എന്‍ട്രി ടീം നടത്തും.
- കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ റെഗുലര്‍ പാസ് വിഭാഗത്തിലായിരിക്കും രജിസ്റ്റര്‍ ചെയ്യുക. ഇതിനോടൊപ്പം ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് യാത്രക്കാർ തലപ്പാടിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിര്‍ത്തിയില്‍ വെച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആന്റിജന്‍ പരിശോധനയ്ക്ക് ശേഷം നല്‍കും.
- തൊഴിലുടമയുടെ പേരും വിലാസവും ഓഫീസ് വിലാസവും കാണിക്കുന്ന ഐഡി കാര്‍ഡ് നിര്‍ബന്ധമായും കരുതണം.
- ആരോഗ്യവിഭാഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. ഡാറ്റാ എന്‍ട്രി ടീം വ്യക്തിയുടെ വിവരങ്ങളും രേഖകളും ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടും കോവിഡ്19ജാഗ്രതാ പോര്‍ട്ടലിലേക്ക് അപ്്ലോഡ് ചെയ്യുകയും ഉടന്‍ തന്നെ റെഗുലര്‍ പാസ് നല്‍കുകയും ചെയ്യും.
- യാത്രക്കാർ ഏഴ് ദിവസത്തിലൊരിക്കല്‍ ഈ നടപടിക്രമം പാലിക്കേണ്ടതുണ്ട്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇപ്രകാരമായിരിക്കും സ്ഥിരയാത്ര നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 5, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, തിരുവനന്തപുരം ജില്ലയിലെ 3, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
ആഗസ്റ്റ് 4ന് മരണമടഞ്ഞ കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 108 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം-292
മലപ്പുറം-170
കോട്ടയം-139
ആലപ്പുഴ-110
കൊല്ലം-106
പാലക്കാട്-78
കോഴിക്കോട്-69
കാസര്‍ഗോഡ്-56
എറണാകുളം- 54
കണ്ണൂര്‍- 41
പത്തനംതി-30
വയനാട്-25
തൃശൂര്‍- 24
ഇടുക്കി-17
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം- 281
മലപ്പുറം-145
കോട്ടയം- 115
ആലപ്പുഴ-99
കൊല്ലം- 88
കോഴിക്കോട്-56
പാലക്കാട്-49
കാസര്‍ഗോഡ്-49
എറണാകുളം-48
കണ്ണൂര്‍-28
വയനാട്-24
തൃശൂര്‍-17
ഇടുക്കി-14
പത്തനംതിട്ട-13
രോഗമുക്തി നേടിയവർ
എറണാകുളം-138
പത്തനംതിട്ട-116
കാസര്‍ഗോഡ്-115
മലപ്പുറം-109
തിരുവനന്തപുരം-101
പാലക്കാട്-80
തൃശൂര്‍-57
കോട്ടയം-56
വയനാട്- 48
കൊല്ലം-43
ആലപ്പുഴ-35
ഇടുക്കി-31
കോഴിക്കോട്- 30
കണ്ണൂര്‍- 11
1,49,357 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,615 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,742 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 22,745 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,84,208 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4989 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,683 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.
34 പുതിയ ഹോട്ട് സ്പോട്ടുകൾ
ഇന്ന് 34 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കാഞ്ചേരി (15), തൃത്താല (6), മാതൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തറപ്പള്ളി (22), മതിലകം (10), പറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും ), കൊല്ലം ജില്ലയിലെ നിലമേല്‍ (1, 2, 13), വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂര്‍ ജില്ലയിലെ വരവൂര്‍ (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത് 292 പേർക്ക്
തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കുടുതൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്. 292 പേർക്ക് ഇന്ന് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 281 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 101 പേർ രോഗമുക്തി നേടി.
ഇന്ന് ജില്ലയിൽ പുതുതായി 899 പേർ രോഗനിരീക്ഷണത്തിലായി. 883 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 15,355 പേർ വീടുകളിലും 708 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 208 പേരെ പ്രവേശിപ്പിച്ചു. 268 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്ന് 355 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ കാലടി(കാലടി സൗത്ത്- മരുതര, ഇളംതെങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ എന്നീ പ്രദേശങ്ങൾ മാത്രം), കുര്യാത്തി (റൊട്ടിക്കട, കെ എം മാണി റോഡ് എന്നീ പ്രദേശങ്ങൾ മാത്രം), കുടപ്പനക്കുന്ന് (ഹാർവിപുരം കോളനി മാത്രം) എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.
നെയ്യാറ്റിൻകര മുൻസിപാലിറ്റിയിൽ പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക്, വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനച്ചുമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
മലപ്പുറത്ത് 170 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായില്ല. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
പാലക്കാട് ചികിത്സയിലുള്ളത് 601 പേർ
പാലക്കാട് ജില്ലയിൽ 601 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ 78 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 34102 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32890 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 274 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 305 സാമ്പിളുകൾ അയച്ചു. 2295 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1666 പേർ രോഗമുക്തി നേടി. ഇനി 423 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
കോഴിക്കോട്ട് 69 പേര്‍ക്ക് കോവിഡ്
കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 55 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 30 പേര് രോഗമുക്തി നേടി.
കാസർഗോട്ട് 56 പേര്‍ക്ക് കൂടി രോഗബാധ
കാസർഗോഡ് ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് വിദേശത്ത് നിന്നും അഞ്ച് പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.
എറണാകുളത്ത് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു
എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. 48 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 138 പേർ രോഗമുക്തി നേടി. ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10878 ആണ്.
വയനാട് ജില്ലയില്‍ 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542 പേര് രോഗ മുക്തരായി. രണ്ടു പേര് മരണപ്പെട്ടു. നിലവില്‍ 343 പേരാണ് ചികിത്സയിലുള്ളത്.
തൃശൂരിൽ 24 പേർക്ക് രോഗബാധ
തൃശൂർ ജില്ലയിൽ 24 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 536 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2029 ആയി. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1476 ആണ്.
ഞായറാഴ്ച 23 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് കേസുകൾ ഉറവിടം അറിയാത്തതാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ആറ്, പുത്തൻചിറ ക്ലസ്റ്റർ – 3, പട്ടാമ്പി ക്ലസ്റ്റർ – ഒന്ന്, മങ്കര ക്ലസ്റ്റർ -ഒന്ന്, ഇരിങ്ങാലക്കുട ജി എച്ച് ക്ലസ്റ്റർ – ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 4 പേർക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സൗദിയിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ഖാദർ കുട്ടിയാണ് (71) കോവിഡ് ബാധിച്ച് മരിച്ചത്.
പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അലട്ടിയിരുന്ന ഖാദർ കുട്ടിയെ ഓഗസ്റ്റ് ഒന്നിനാണ് ചുമയും ശ്വാസംമുട്ടുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രോഗിയെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ക്രിട്ടിക്കൽ കെയർ ടീമിന്റെ പരിശോധനയിൽ കടുത്ത ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, സെപ്സിസ് എന്നിവ കണ്ടെത്തിയതോടെ നോൺ ഇൻവേസീവ് വെന്റിലേറ്ററിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരം പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ്, റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 9ന് രാവിലെ 10ന് മരണത്തിന് കീഴടങ്ങി.
ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ഒൻപത് പേർ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലാണ്.
കരിപ്പൂർ വിമാനാപകടം: പരുക്കേറ്റ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു
കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ ആണ് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മരണപ്പെട്ട 18 പേരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
കോവിഡ് 19 സംശയത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അയ്യമ്പുഴ കൊല്ലകോട് മുണ്ടോപുരം മേരിക്കുട്ടി പാപ്പച്ചനാ(77)ണ് മരിച്ചത്. മരണം കോവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍.ഐ.വി. ലാബിലേക്കയച്ചു. കോവിഡ് സംശയത്തെ തുടര്‍ന്നാണ് മേരിയെ സ്വകാര്യ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കടുത്ത പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്ന മേരിക്കുട്ടിയെ ന്യൂമോണിയ ബാധിച്ച നിലയില്‍ ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
രാജ്യത്ത് ഒറ്റദിവസം 65,410 കോവിഡ് രോഗികള്‍, 861 മരണം
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,410 പേർക്കാണ് രോഗം ബാധിച്ചത്. ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,50,431 ആയി. 861 പേരാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി. ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. രണ്ടാമതുള്ള ബ്രസീലില്‍ 30 ലക്ഷം രോഗികളാണുള്ളത്.
ഇതുവരെ 14 ലക്ഷം പേരാണ് ഇന്ത്യയില്‍ കോവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 68.32 ശതമാനമാണ് ഇന്ത്യയിലെ രോഗവിമുക്തി റേറ്റ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്) കണക്കനുസരിച്ച് ഓഗസ്റ്റ് എട്ടിന് 7,19,364 സാമ്പിളുകള്‍ പരീക്ഷിച്ചു. രാജ്യത്ത് ഇതുവരെ 2.41 കോടിയിലധികം സാമ്പിളുകള്‍ പരീക്ഷിച്ചതായും ഐ.സി.എം.ആര് പറയുന്നത്.
രാജ്മോഹൻ ഉണ്ണിത്താന്റെ ഡ്രൈവർക്ക് കോവിഡ്
രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്മോഹന്‍ ഉണ്ണിത്താന് കാഞ്ഞങ്ങാട്ടെ വസതിയില്‍ ക്വാറന്റൈനിലേക്ക് മാറി. ഓഫീസും അടച്ചു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.