Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കുതിച്ചുയർന്ന് രോഗബാധ: പുതിയ രോഗികൾ 1420; ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ രോഗമുക്തർ

തിരുവനന്തപുരത്ത് 485 പേർക്ക് രോഗബാധ. കോഴിക്കോട് 173 പേർ, ആലപ്പുഴയിൽ 169 പേർ. മലപ്പുറം, എറണാകുളം ജില്ലകളിലും നൂറിലധികം പുതിയ രോഗികൾ

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, kerala, news tracker, കേരള, വാര്‍ത്തകള്‍, july 18, ജൂലൈ 18, ജൂലായ് 18,cm press meet, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, pinarayi vijayan press meet,പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, india, ഇന്ത്യ, world, ലോകം

സംസ്ഥാനത്ത് ഇന്ന് ആദ്യമായി പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 1400 കടന്നു. 1420 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ ഏറ്റലവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1715 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്.

Read More: കോവിഡ് പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിരക്കിൽ; 1420 പേർക്ക് രോഗം സ്ഥിരീകരിച്ചു, 1715 പേർക്ക് രോഗമുക്തി

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കോവിഡ്

കേരളത്തില്‍ കോവിഡ് കോവിഡ് സ്ഥിരീകരിക്കന്നവരുടെ പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിലയിൽ. ഇന്ന് പുതിയതായി 1420 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1715 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെയും ഏറ്റവും ഉയർന്ന നിരക്കാണിത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 1216 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 92 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  60 പേർ വിദേശത്ത് നിന്ന് എത്തിയവരും 108 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 30 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

കണ്ണൂര്‍ ജില്ലയിലെ 9, തിരുവനന്തപുരം ജില്ലയിലെ 7, കാസര്‍ഗോഡ് ജില്ലയിലെ 4, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ 3 വീതവും, എറണാകുളം ജില്ലയിലെ 2, പത്തനംതിട്ട, മലപ്പുറം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

12,109 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,866 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), ആഗസ്റ്റ് 4ന് മരണമടഞ്ഞ കോഴിക്കോട് വെള്ളികുളങ്ങര സ്വദേശിനി സുലേഖ (63), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം സ്വദേശി ചെല്ലപ്പന്‍ (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ എറണാകുളം ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 106 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 485
  • കോഴിക്കോട്- 173
  • ആലപ്പുഴ – 169
  • മലപ്പുറം – 114
  • എറണാകുളം – 101
  • കാസർഗോഡ് – 73
  • തൃശൂർ – 64
  • കണ്ണൂർ – 57
  • കൊല്ലം – 41
  • ഇടുക്കി – 41
  • പാലക്കാട് -39
  • പത്തനംതിട്ട – 38
  • കോട്ടയം – 15
  • വയനാട് – 10

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം ജില്ലയിലെ 468 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 99 പേര്‍ക്കും, എറണാകുളം ജില്ലയിലെ 92 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 67 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 51 പേര്‍ക്കും, കൊല്ലം ജില്ലയിലെ 37 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 21 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 8 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 777 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 165 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 100 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 78 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 62 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 46 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

1,48,241 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,241 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,934 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1665 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 27,714 സാമ്പിളുകൾ പരിശോധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,714 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,63,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6777 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,36,336 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1524 പേരുടെ ഫലം വരാനുണ്ട്.

13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), നെന്മണിക്കര (4), പൂത്തൂര്‍ (6), മണലൂര്‍ (3), എറണാകുളം ജില്ലയിലെ പായിപ്ര (8), മുടക്കുഴ (8), കിഴക്കമ്പലം (7), ആയവന (4), പാലക്കാട് ജില്ലയിലെ പിരായിരി (16), പുതുപരിയാരം (6, 12), തച്ചപ്പാറ (10), തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ (10, 11, 12, 14), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (8, 20, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

21 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ ( കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കോന്നി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (12, 22), കുളനട (13), ആറന്മുള (7, 8, 13), നെടുമ്പ്രം (3, 13), തൃശൂര്‍ ജില്ലയിലെ എറിയാട് (10), പുത്തന്‍ചിറ (6), എടവിലങ്ങ് (7), അടാട്ട് (14), കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (23, 24, 29, 30, 33), കടക്കല്‍ (എല്ലാ വാര്‍ഡുകളും), വെട്ടിക്കവല (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (5), തിരുവാണിയൂര്‍ (9), ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് (4, 7, 9, 10, 12, 14), തുറവൂര്‍ (9, 10, 11), പാലക്കാട് ജില്ലയിലെ നെന്മാറ (5), തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (5, 7, 8, 9, 10, 13), മലപ്പുറം ജില്ലയിലെ മമ്പാട് (2, 3, 11, 12,13), വയനാട് ജില്ലയിലെ തിരുനെല്ലി (15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 498 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം

തലസ്ഥാന ജില്ലയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്ത് മാത്രം ഇന്ന് 485 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 33 ഉറവിടം അറിയാത്ത കേസുകളും സ്ഥിരീകരിച്ചു. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ. അതേസമയം ചികിത്സയിലായിരുന്ന 772 പേർക്ക് രോഗം ഭേദമായി.

കോഴിക്കോട്ട് 173 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി. 110 പേര്‍ക്ക് രോഗമുക്തി നേടി.

നാളെ സമ്പൂർണ ലോക്ക്ഡൗൺ

നാളെ കോഴിക്കോട് ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യാൻ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മലപ്പുറത്ത് 114 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തി വരികയാണ്. നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 165 പേര്‍ ഇന്ന് രോഗമുക്തരായി.

കാസർഗോട്ട് 73 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് കാസർഗോഡ് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി.

കോവിഡ് രോഗവ്യാപനത്തിൻ്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 2588 പേർക്കാണ്.ഇതിൽ 1476 പേർ ഇതുവരെയായി രോഗവിമുക്തരായി.നിലവിൽ ചികിത്സയിൽ ഉള്ളത് 1103 പേരാണ്.

തൃശൂർ ജില്ലയിൽ 64 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി. ശനിയാഴ്ച 72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ്-19 ബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. ആകെ പോസിറ്റീവായവരുടെ എണ്ണം 2005 ആയി.
ശനിയാഴ്ച 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്. ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു.

കൊല്ലത്ത് 41 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 30 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 38 പേർ രോഗമുക്തി നേടി.

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആഗസ്റ്റ് 5-ന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കുഴികണ്ടത്തിൽ സ്വദേശി 60 വയസുള്ള ചെല്ലപ്പന് കൊവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ 39 പേർക്ക് രോഗബാധ

പാലക്കാട് ജില്ലയിൽ ഇന്ന് 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും. 46 പേർക്ക് ഇന്ന് രോഗമുക്തി നേടി.

വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി.

കണ്ണൂരിലെ ആശുപത്രികളിൽ കര്‍ശന നിയന്ത്രണം

കണ്ണൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന  സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

  • ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ കര്‍ശനമായി നിയന്ത്രിക്കും.  ഒന്നില്‍ കൂടുതല്‍ പേരെ കൂട്ടിരിപ്പുകാരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത്.
  • അത്യാഹിത വിഭാഗം സാധാരണരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതും അതേ സമയം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍  ഉറപ്പുവരുത്തേണ്ടതുമാണ്.
  • ഒ. പി പരിശേധനകളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ആശുപത്രി അധികൃതര്‍ ഏര്‍പ്പെടുത്തണം.
  • പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അവിടെ തന്നെ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തേണ്ടതും, അക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.
  • ആശുപത്രികളില്‍ സാമൂഹിക അകലം,  മാസ്‌ക്ക് ധാരണം, സാനിറൈറസര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ ഉപയോഗവും തുടങ്ങി ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്.
  • രോഗ ബാധിതരായി എത്തുന്ന വ്യക്തികളെ പരമാവധി അവരുടെ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ താലൂക്ക് ആശുപത്രികളിലോ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്
  • അനാവശ്യ റഫറന്‍സുകള്‍ ഒഴിവാക്കി, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യേണ്ടത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കേണ്ടതാണ്.

കോവിഡ് 19: പരിയാരത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

കണ്ണൂർ പരിയാരം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് 19 സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news tracker august 8 updates

Next Story
കോവിഡ് പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന നിരക്കിൽ; 1420 പേർക്ക് രോഗം സ്ഥിരീകരിച്ചു, 1715 പേർക്ക് രോഗമുക്തിPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com