scorecardresearch
Latest News

കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുറവ്; 1693 പേർക്ക് രോഗമുക്തി

എട്ട് ജില്ലകളിൽ നൂറിലധികം രോഗികൾ, തിരുവനന്തപുരത്തും എറണാകുളത്തും ഇരുന്നൂറിലധികം

Covid-19 Kerala, കോവിഡ്- 19 കേരള, July 5, ജൂലൈ 5, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി,  corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കുറവാണ്. 1530 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പരിശോധനയും കുറവാണ് സംസ്ഥാനത്ത് നടത്തിയത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 18,027 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഇന്നും ഏറ്റവും കൂടുതൽ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1693 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

Kerala Covid-19 Tracker; സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1693 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,542 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 3 വീതവും, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ

  • തിരുവനന്തപുരം-221
  • എറണാകുളം-210
  • മലപ്പുറം-177
  • ആലപ്പുഴ -137
  • കൊല്ലം-131
  • കോഴിക്കോട് -117
  • പത്തനംതിട്ട-107
  • കാസര്‍ഗോഡ്-103
  • കോട്ടയം – 86
  • തൃശൂര്‍ – 85
  • കണ്ണൂര്‍- 74
  • പാലക്കാട്-42
  • വയനാട്-25
  • ഇടുക്കി-15

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • തിരുവനന്തപുരം-208
  • എറണാകുളം-198
  • മലപ്പുറം-167
  • കൊല്ലം-117
  • ആലപ്പുഴ-116
  • കോഴിക്കോട്-106
  • കാസര്‍ഗോഡ്-97
  • കോട്ടയം- 84
  • തൃശൂര്‍ – 83
  • പത്തനംതിട്ട- 72
  • കണ്ണൂര്‍-53
  • പാലക്കാട്-32
  • വയനാട്-20
  • ഇടുക്കി-13

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം-374
  • കൊല്ലം-108
  • പത്തനംതിട്ട-72
  • ആലപ്പുഴ-75
  • കോട്ടയം-90
  • ഇടുക്കി-23
  • എറണാകുളം-90
  • തൃശൂര്‍-125
  • പാലക്കാട്- 114
  • മലപ്പുറം-253
  • കോഴിക്കോട്-197
  • വയനാട് – 28
  • കണ്ണൂര്‍-88
  • കാസര്‍ഗോഡ്-56

ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുതുറ സ്വദേശി സ്റ്റെല്ലസ് (52), കന്യാകുമാരി സ്വദേശി ഗുണമണി (65), കൊല്ലം എടമണ്‍ സ്വദേശിനി രമണി (70), കോഴിക്കോട് മണ്‍കാവ് സ്വദേശി അലികോയ (66), ആഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി ജോണ്‍ (83), തിരുവനന്തപുരം ചായിക്കോട്ടുകോണം സ്വദേശി സുരേഷ് (32), ആഗസ്റ്റ് 21ന് മരണമടഞ്ഞ കോഴിക്കോട് പുതിയങ്ങാടി സ്വദേശി കെ.ടി അബൂബക്കര്‍ (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 294 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

1,98,843 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,477 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,366 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1811 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,027 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,85,203 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,076 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

രണ്ട് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ മാടപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 13), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മതിലകം (സബ് വാര്‍ഡ് 6), ആലപ്പുഴ ജില്ലയിലെ വയലാര്‍ (സബ് വാര്‍ഡ് 10), കടക്കരപ്പള്ളി (വാര്‍ഡ് 14), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (സബ് വാര്‍ഡ് 13), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4), ആതവനാട് (11), പാലക്കാട് ജില്ലയിലെ ആനക്കര (7, 8), എരിമയൂര്‍ (15), കോട്ടോപ്പാടം (10) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 579 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്ത് 221 പേര്‍ക്ക് കോവിഡ്; 374 പേർ രോഗമുക്തി നേടി.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 208 പേർക്കാണ് ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 374 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയില്‍ പുതുതായി 1,100 പേര്‍ രോഗനിരീക്ഷണത്തിലായി. 1,820 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 135 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 478 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

കൊല്ലത്ത് പുതിയ കോവിഡ് ബാധിതര്‍ 131, രോഗമുക്തരായത്108 പേര്‍

കൊല്ലം ജില്ലയിൽ ഇന്ന് 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും സമ്പർക്കം മൂലം 117 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ആഗസ്റ്റ് 27 ന് മരണപ്പെട്ട തെന്മല എടമൺ സ്വദേശിനി രമണി (70) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 108 പേർ രോഗമുക്തി നേടി.

പത്തനംതിട്ടയിൽ നൂറിലധികം രോഗബാധ സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിൽ ഇന്ന് 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 72 പേർ രോഗമുക്തി നേടി.

ആലപ്പുഴയിൽ 137 പേർക്ക് കൊവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 137 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഒൻപത് പേർ വിദേശത്തുനിന്നും 12പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

കോട്ടയത്ത് 86 പേർക്ക് രോഗബാധ; 84 പേർക്കും സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 14 പേര്‍ക്ക് ബാധിച്ചു.എരുമേലി, മാടപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, വാഴൂര്‍-6 വീതം, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, മീനടം, കൂരോപ്പട-4 വീതം, തിരുവാര്‍പ്പ്-3 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

96 പേര്‍ രോഗമുക്തരായി. നിലവില്‍ 1475 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3992 പേര്‍ക്ക് രോഗം ബാധിച്ചു. 2514 പേര്‍ രോഗമുക്തരായി. ആകെ 15034 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധ കുറവ് സ്ഥിരീകരിച്ചത് ഇടുക്കി ജില്ലയിൽ

ഇടുക്കി ജില്ലയിൽ ഇന്ന് 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 3 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

എറണാകുളത്ത് പുതിയ രോഗബാധിതർ ഇരുന്നൂറിലധികം

എറണാകുളം ജില്ലയിൽ ഇന്ന് 210 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 90 പേർ രോഗമുക്തി നേടി.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 584 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 976 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 321 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ഇന്ന് 1163 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 989 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

തൃശൂരിൽ 85 പേർക്ക് കോവിഡ്; 125 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 85 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 125 പേർ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 12 പേരുടെ രോഗ ഉറവിടമറിയില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 2 പേർക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1309 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4466 ആണ്. അസുഖബാധിതരായ 3017 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

പാലക്കാട് 42 പേർക്ക് കോവിഡ്; 114 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, മറ്റ് രാജ്യത്ത് നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ എന്നിവർ ഇതിൽ ഉൾപ്പെടും. 114 പേർ രോഗമുക്തി നേടി.

മലപ്പുറത്ത് 253 പേര്‍ക്ക് രോഗമുക്തി; 177 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 148 പേര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 22 പേര്‍ക്ക് ഉറവിടമറിയാതെ രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് 253 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇതുവരെ 6,656 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

കോഴിക്കോട്ട് രോഗമുക്തി 197 പേർക്ക്; പുതുതായി 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു.

ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ്; 28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496 ആയി. ഇതില്‍ 1271 പേര്‍ രോഗമുക്തരായി. 217 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കണ്ണൂരിൽ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. 53 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഏഴ് മാസം പ്രായമുള്ള കുട്ടിയടക്കം കാസർഗോട്ട് 103 പേര്‍ക്ക് കോവിഡ്

കാസർഗോഡ് ജില്ലയില്‍ ഇന്ന് 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 5 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 56 പേര്‍ രോഗമുക്തി നേടി.

ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ ഏഴ് മാസം പ്രായമുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. പത്തു വയസ്സുവരെയുള്ള ആറ് കുട്ടികൾക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പെൺകുട്ടികളും നാല് ആൺകുട്ടികളും ഉൾപ്പെടുന്നു. കാസർകോട്, വലിയപറമ്പയിൽ നിന്ന് രണ്ട് കുട്ടികൾ വീതം, അജാനൂർ, പള്ളിക്കരയിൽ നിന്ന് ഒരു കുട്ടി വീതം എന്നിങ്ങനെയാണ് പഞ്ചായത്തടിസ്ഥാനത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coronavirus covid 19 kerala news tracker august 31 updates