തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,286 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 91 പേർ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1.07 കോടിയാളുകൾക്ക് രോഗം ഭേദമായി. 1.68 ലക്ഷമാളുകൾ നിലവിൽ ചികിത്സയിലുണ്ട്. 1,57,248 പേരാണ് ഇതിനോടകം കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് 1,48,54,136 പേർക്ക് കോവിഡ് വാക്‌സിൻ നൽകി.
Read More: ഇങ്ങനെ പോയാൽ പറ്റില്ല; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 1,48,54,136 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്‌സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ രോഗബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സുപ്രീം കോടതിയിലെ ജഡ്ജിമാർക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടെയും കുടുംബാംഗങ്ങൾക്കും വാക്സിനേഷനുള്ള സൗകര്യം സുപ്രീം കോടതി കോംപ്ലക്സിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.