Coronavirus: ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച അഖിലേന്ത്യാ മെഡിക്കൽ, എൻജിനീയറിങ്ങ് പ്രവേശന പരീക്ഷകളുടെ പുതുക്കിയ തീയ്യതികൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊക്രിയാൽ. ഐഐടി ജോയിന്റ് എൻട്രൻസ് എക്സാം (ജിഇഇ), മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തിയ്യതികളാണ് ചൊവ്വാഴ്ച പ്രഖ്യാപിക്കുക.
Read Also: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ; എതിർക്കുന്നവർ അപഹാസ്യരാകുമെന്ന് മുഖ്യമന്ത്രി
രാജ്യത്ത് കോവിഡ് ഭീഷണിയെത്തുടർന്നുള്ള പ്രതിസന്ധികൾ തുടരുകയാണ്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. സിആർപിഎഫ് ആസ്ഥാനത്തെ ഒരു ഡ്രെെവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. ഇയാൾ മുതിർന്ന ഉദ്യേഗസ്ഥനുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചു.
Read Also: കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം; ആശുപത്രികളിൽ പുഷ്പവൃഷ്ടി
അതേസമയം, കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് -19 സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി.
ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര് നിരീക്ഷണത്തിലാണ്. 21, 332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ…Posted by Pinarayi Vijayan on Sunday, 3 May 2020
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി.
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് -19 സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി. ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 21,720 പേര് നിരീക്ഷണത്തിലാണ്. 21, 332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും.
കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായവർക്ക് ആദരവർപ്പിച്ചുകൊണ്ടുള്ള വ്യോമസേനയുടെ ആകാശ പരേഡ് ഉടൻ തിരുവനന്തപുരത്തെത്തും. ശ്രീനഗറിൽ നിന്ന് വ്യോമസേനയുടെ സി- 130 ഹെർക്കുലീസ് വിമാനമാണ് തിരുവനന്തപുരത്തെത്തുന്നത്. വൈകിട്ട് 5.05 ന് സെക്രട്ടേറിയറ്റിന് മുകളിൽ വിമാനം ഫ്ലൈപാസ്റ്റ് നടത്തും.
തമിഴ് നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ചെന്നൈയിൽ 25 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഐഐടി ജോയിന്റ് എൻട്രൻസ് എക്സാം (ജിഇഇ), മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയുടെ പുതുക്കിയ തിയ്യതി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു.
എറണാകുളം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കൊവിഡ് ഹോട്ടസ്പോട്ടുകളായി. എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളാണ് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, അതിഥി തൊഴിലാളികളുമായി എറണാകുളത്തു നിന്നുള്ള ഇന്നത്തെ ആദ്യ ട്രെയിൻ പുറപ്പെട്ടു. പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ എറണാകുളം ജില്ല ഗ്രീൻ സോണിൽ തന്നെ തുടരും. എന്നാൽ, മറ്റ് ജില്ലാ അതിർത്തികളോട് ചേർന്ന് കിടക്കുന്നതിനാലാണ് എടക്കാട്ടുവയൽ, മഞ്ഞള്ളൂർ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്.
രാജ്യതലസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ല്‍ അധികം മദ്യവില്പനശാലകള് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ മദ്യവില്പനശാലകള് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനിടെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടപടി.
ഒരുമാസം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഗ്രീന്‍സോണ്‍ ഇളവുകളില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. മാനന്തവാടി കുറുക്കന്മൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 52-കാരനായ ട്രക്ക് ഡ്രൈവറുടെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടത്. രോഗത്തിന്റേതായ യാതൊരു ലക്ഷണങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. സിആർപിഎഫ് ആസ്ഥാനത്തെ ഒരു ഡ്രെെവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് നടപടി. ഇയാൾ മുതിർന്ന ഉദ്യേഗസ്ഥനുമായി അടുത്തിടപഴകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കോവിഡ് ബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ നടപടികൾ ആരംഭിച്ചു.
കോവിഡ് ബാധിച്ച് അമേരിക്കയിലും ഗള്‍ഫിലുമായി അഞ്ച് മലയാളികള്‍ കൂടി മരിച്ചു. അമേരിക്കയില്‍ എട്ടുവയസുകാരനും വൈദികനുമുള്‍പെടെ മൂന്നുപേരും യു.എ.ഇയില്‍ രണ്ട് പേരുമാണ് മരിച്ചത്.
കോവിഡ് പകര്‍ന്നു പിടിക്കുന്ന ചെന്നൈയില്‍ മലയാളിക്കും രോഗബാധ കണ്ടെത്തി. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശിനിക്കാണ് രോഗം കണ്ടെത്തിയത്.
ഞായറാഴ്ചകൾ പൂർണ അവധി ദിവസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചെങ്കിലും ഇന്ന് ചില ഇളവുകൾ ലഭ്യമാകും. അടുത്ത ഞായറാഴ്ച മുതലായിരിക്കും ഇളവുകൾ ലഭിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കും. ഞായറാഴ്ചകളിൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങരുത്. ഇന്ന് സർക്കാർ അനുവദിച്ചിട്ടുള്ള കടകൾ തുറക്കാം. എന്നാൽ, തിരക്ക് വർധിച്ചാൽ കടകൾ അടയ്ക്കണം. ഞായറാഴ്ച നിയന്ത്രണം അടുത്ത ആഴ്ച മുതൽ കർശനമാക്കുമെന്നും ഡിജിപി വ്യക്തമാക്കി.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാം. ഈമാസം മൂന്നു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കേന്ദ്രസർക്കാർ മേയ് 14 വരെയാണ് നീട്ടിയിരിക്കുന്നത്. എന്നാൽ, ഇതിനൊപ്പം ചില ഇളുവുകളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. കോവിഡ് രോഗബാധ കുറവുള്ള ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിലാണ് ഇളവുകൾ. ഇതിന്റെ ഭാഗമായി ഇനി ഓറഞ്ച്, ഗ്രീൻ സോണുകളിലെ ജില്ലകളിൽ ഓൺലൈൻ ഷോപ്പിങ് സേവനങ്ങൾ വഴി അവശ്യ വസ്തുക്കളല്ലാത്ത ഉൽപന്നങ്ങളും വാങ്ങാൻ സാധിക്കും. ഫ്ളിപ്കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്സ് സേവനങ്ങൾ ഇളവിന്റെ പരിധിയിലുൾപ്പെടുന്നു. മൊബെെൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഓൺലെെൻ വഴി ഓർഡർ ചെയ്യാൻ അവസരമുണ്ട്. മേയ് നാല് മുതലാകും ഓൺലെെൻ സേവനങ്ങൾ ആരംഭിക്കുക.
ഗുജറാത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മഹാരാഷ്ട്രയിൽ 12296 പേരാണ് രോഗികൾ. ഗുജറാത്തിൽ 5054 പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 333 പേർക്കാണ് ഗുജറാത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 896 പേർക്ക് രോഗം ഭേദമായി. എന്നാൽ 262 പേർ ഇതിനോടകം മരിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ ഇന്നത്തെ വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 37776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസത്തിനിടെ രാജ്യത്ത് ഇത്രയേറെ പേര് കൊവിഡ് ബാധിതര്‍ ആകുന്നത് ആദ്യമായാണ്. ഇതുവരെ 1223 കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെമാത്രം ആയിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 10018 പേർക്ക് രോഗം ഭേദമായെങ്കിലും 1223 പേർ മരിച്ചു.
ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 34,83,347 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,44,761 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. ആഗോളതലത്തിൽ 11,08,886 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, സ്പെയിന്- 2,45,567, ഇറ്റലി- 2,09,328, ഫ്രാന്‍സ്- 1,68,396, ജര്‍മനി- 1,64,967, ബ്രിട്ടന്- 1,82,260, തുര്‍ക്കി- 1,24,375, ഇറാന്- 96,448, റഷ്യ- 1,24,054, ബ്രസീല്‍- 96,559. മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: അമേരിക്ക- 67,444, സ്പെയിന്- 25,100, ഇറ്റലി- 28,710, ഫ്രാന്‍സ്- 24,760, ജര്‍മനി- 6,812, ബ്രിട്ടന്- 28,131, തുര്‍ക്കി- 3,336, ഇറാന്- 6,156, റഷ്യ- 1,222, ബ്രസീല്‍- 6,750.
കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വ്യോമസേനയും നാവിക സേനയും. തിരുവനന്തപുരം ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി അധികര്‍ക്കും വ്യോമസേനയുടെ നേതൃത്വത്തിലായിരുന്നു ആദരമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. Click Here
കോവിഡ്-19 പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ രാജ്യവും വിവിധ സംസ്ഥാനങ്ങളും പ്രത്യേക തരത്തിലെ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേന്ദ്രസർക്കാർ ഡിഎ മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചുരുങ്ങിയത് നഷ്ടപ്പെടും. ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരും ഡിഎ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം,” Read More