കൊച്ചി: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കത്തോലിക്കാസഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭയുടെ കീഴിലുള്ള ആശുപത്രികൾ ആവശ്യം വന്നാൽ വിട്ടുനൽകാമെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചാണ് കർദിനാൾ സന്നദ്ധത അറിയിച്ചത്.

Read Also: ഇക്ക മാസാണ്, മാതൃകയാണ്; മമ്മൂട്ടിയുടെ വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാർ.ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. സഭയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി തുടർപ്രവർത്തനങ്ങളിൽ അവരെ ഉപയോഗിക്കാമെന്നും അറിയിച്ചു.

Read Also: സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങണോ? ഈ ഫോം പൂരിപ്പിക്കണം

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിനു അനുസരിച്ച് ആശുപത്രി വിട്ടുനൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കർദിനാളിൽ നിന്നു നിർദേശം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിനു അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് വ്യക്തമാക്കി.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.