തൊടുപുഴ: ഇടുക്കിക്ക് ആശ്വാസം. ജില്ലയിൽ കോവിഡ് സംശയിച്ച മൂന്ന് പേരെ ഇന്നു ഡിസ്‌ചാർജ് ചെയ്യും. രണ്ട് ദിവസം നീണ്ട ആശങ്കയ്‌ക്കൊടുവിലാണ് മൂന്ന് പേരെയും ഡിസ്‌ചാർജ് ചെയ്യുന്നത്. മൂന്ന് പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ തൊടുപുഴയെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്നു ഒഴിവാക്കി.

Read Also: കൊറോണ വെെറസിന്റെ ഉത്ഭവം ചെെനീസ് ലാബിൽ നിന്നു തന്നെ; പിടിവിടാതെ ട്രംപ്

തൊടുപുഴ നഗരസഭാംഗം, ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ബെംഗളൂരുവിൽ നിന്നെത്തിയ നാരകക്കാനം സ്വദേശി എന്നിവർ കൊവിഡ് ബാധിതരാണെന്ന് ജില്ലാ കലക്‌ടർ കഴിഞ്ഞ ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. തിങ്കളാഴ്‌ച രാത്രി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരു പരിശോധനാഫലം കൂടി പുറത്തുവരാനുണ്ടെന്നും അതിനുശേഷം മാത്രമേ കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പുതിയ പരിശോധനാഫലം വന്നപ്പോൾ അതിൽ ഇവർക്ക് കോവിഡ് നെഗറ്റീവ് ആണ്.

Read Also: കോവിഡ്-19: രാജ്യത്ത് മരിച്ചവരിൽ അമ്പത് ശതമാനം പേരും 60 വയസ്സിനു താഴെയുള്ളവർ

നഗരസഭാംഗത്തിനും നഴ്‌സിനും കോവിഡ് സ്ഥിരീകരിച്ചതോടെ തൊടുപുഴ ആശങ്കയിലായി. നഴ്‌സ് ജോലി ചെയ്തിരുന്ന തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗവും നഗരസഭയും അടച്ചു. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യപ്രവർത്തകരും കൗൺസില‍ർമാരും അടക്കമുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. മൂന്ന് പേർക്കും കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയവർക്കുള്ള നിരീക്ഷണം ഒഴിവാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.