തിരുവനന്തപുരം: കോവിഡ്-19 വ്യാപനം ചെറുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് കേരളം. കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട്. എങ്കിലും ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് ബാധിതരുടെ എണ്ണം കൂടുതൽ ആണെങ്കിലും മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. കോവിഡ് വെെറസ് ബാധിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ സാധിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വലിയ വിപത്ത് നേരിടേണ്ടി വരുമെന്ന് സർക്കാർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമൂഹ്യവ്യാപനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും അതിനനുസരിച്ച് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: കോവിഡ്-19: പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ഇന്ന്

ഇന്നലെ മാത്രം കേരളത്തിൽ 21 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 8. ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ട് പോർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഇതുവരെ 286 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 256 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇപ്പോൾ 165934 പേർ നിരീക്ഷണത്തിലുണ്ടെന്നും ഇതിൽ തന്നെ 165291 പേർ വീടുകളിലും ബാക്കിയുള്ള 643 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ മാത്രം 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 7622 ഉം നെഗറ്റീവാണ്.

Read Also: Horoscope Today April 03, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളും ഏഴ് പേർ വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ വൈറസ് പകർന്നത് 76 പേർക്കാണ്. ഇതിന് പുറമെ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നിസാമുദ്ദീനിലെ പ്രാർത്ഥാന സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേരുമുണ്ട്. മറ്റൊരാൾ ഗുജറാത്തിൽ നിന്നുമെത്തിയ ആളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.