തിരുവനന്തപുരം: കോവിഡ്-19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി-അക്കൗണ്ട് നമ്പര്‍ രണ്ട് എന്ന സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു; മരണം 75,000

മാര്‍ച്ച് 27 മുതല്‍ സി.എം.ഡി.ആര്‍.എഫ് അക്കൗണ്ടുകളില്‍ ലഭിച്ച തുക പുതിയ അക്കൗണ്ടുകളിലേക്കു മാറ്റും. ഔദ്യോഗിക വെബ്സൈറ്റില്‍ പകര്‍ച്ചവ്യാധി ദുരിതാശ്വാസത്തിനുവേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസം സംഭാവന നല്‍കാനും പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങള്‍. ഫണ്ട് സ്വീകരിക്കുന്ന രീതിയില്‍ മാറ്റങ്ങളില്ല.

Read Also: ലോക്ക് ഡൗണ്‍: വർക്ക്‌ഷോപ്പുകൾ ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ തുറക്കാം

ജ്യോതി ലബോറട്ടറീസ് ഉടമ രാമചന്ദ്രന്‍-രണ്ടുകോടി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്- ഒരുകോടി, കല്യാണ്‍ സില്‍ക്സ് -ഒരു കോടി, കിംസ് ആശുപത്രി- ഒരുകോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക്- 67.15 ലക്ഷം, കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്- 52 ലക്ഷം, ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍- 50 ലക്ഷം, മുന്‍ നിയമസഭാ അംഗങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക, മയ്യനാട് റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്-40 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത്- 30 ലക്ഷം, അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക്-25 ലക്ഷം, മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്- 25 ലക്ഷം, പിഡബ്ല്യുഡി ഇറിഗേഷന്‍ ആന്‍ഡ് എല്‍എസ്ജിഡി എംപ്ലോയീസ് കോര്‍പ്പറേഷന്‍ സൊസൈറ്റി – പബ്ലിക് ഓഫീസ് തിരുവനന്തപുരം 25 ലക്ഷം, കണ്ണൂര്‍ പുഴാതി സര്‍വ്വീസ് സഹകരണ ബാങ്ക് 12,70,700, കണ്ണൂര്‍ ബിഎസ്എന്‍എല്‍ എംപ്ലോയിസ് സൊസൈറ്റി 10 ലക്ഷം, കണ്ണൂര്‍ ചാല സര്‍വീസ് സഹകരണ ബാങ്ക്-11,39,500, കണ്ണൂര്‍ കാപ്പാട് സര്‍വീസ് സഹകരണ ബാങ്ക്- 10,23,730, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ മൗവഞ്ചേരി റൂറല്‍ ബാങ്ക് യൂണിറ്റ്- 32,35,177, കണ്ണൂര്‍ മൗവഞ്ചേരി റൂറല്‍ ബാങ്ക് -10,00,000 എന്നിങ്ങനെയാണു ദുരിതാശ്വാസ നിധിയിലേക്കു കഴിഞ്ഞ ദിവസം ലഭിച്ച സംഭാവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.