കോവിഡ് പ്രതിരോധം: മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും

കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. ജില്ലാ കലക്‌ടർമാർ, എസ്‌പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചത്. ഇന്ന് രാവിലെ 10.30 നാണ് യോഗം. അതേസമയം, ഇന്ന് മുഖ്യമന്ത്രിയുടെ പതിവ് വാർത്താസമ്മേളനം ഉണ്ടാകില്ല. അത്യാവശ്യ സാഹചര്യമുണ്ടെങ്കിൽ മാത്രമേ മുഖ്യമന്ത്രി ഇന്നു മാധ്യമങ്ങളെ കാണൂ. ഞായറാഴ്‌ചയായതിനാലാണ് വാർത്താസമ്മേളനം ഇന്നില്ലാത്തത്.

Read Also: സച്ചിനെ മറികടക്കാനുള്ള പ്രതിഭ കോഹ്‌ലിക്കുണ്ട്: ബ്രെറ്റ് ലീ

കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി പ്രശംസിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കാബിനറ്റ് സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന് കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചെന്നും പിണറായി പറഞ്ഞു.

Read Also: ആളും ആരവവുമില്ല, ലളിതമായ ചടങ്ങുകള്‍ മാത്രം; നടന്‍ മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനാകുന്നു

സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം, കൊല്ലം ജില്ലകളിൽ മൂന്ന് പേർക്കും കണ്ണൂർ ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകയാണ്. കൊല്ലം സ്വദേശിനിയാണ് ഇവർ. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയി. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിൽ രണ്ട് വീതം പേരും വയനാട് ജില്ലയിൽ ഒരാളുമാണ് ഇന്നലെ രോഗമുക്തരായത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 457 ആയി. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 116 ആണ്. സംസ്ഥാനത്ത് 21,044 പേര്‍ നിരീക്ഷണത്തിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 cm pinarayi vijayan video conference

Next Story
കോവിഡ്: 28 ദിവസത്തെ ക്വാറന്റെെൻ പൂർത്തിയാക്കിയവർക്കും രോഗബാധcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, malappuram, മലപ്പുറം, saudi arabia, സൗദി അറേബ്യ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com