Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കോവിഡ് ബാധിച്ച പ്രവാസികൾക്ക് 10,000 രൂപ; അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു

കേരളത്തിലുള്ള 3,85,000 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവ പ്രവാസികൾക്കായി ആശ്വാസസഹായങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് സ്ഥിരീകരിച്ച എല്ലാവര്‍ക്കും 10,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നാണ് സഹായങ്ങള്‍ നല്‍കുക. 2020 ജനുവരി ഒന്നിന് ശേഷം സാധുതയുള്ള പാസ്‌പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തി ലോക്ക്‌ഡൗണ്‍ കാരണം തിരിച്ച് പോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്‌ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും മാര്‍ച്ച് 26 മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ 5,000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കുമെന്ന് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.

Read Also: പീഡാനുഭവത്തിന് അപ്പുറം അതിജീവനുമുണ്ട്; മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന് പുറമെ ഒറ്റത്തവണ ധനസഹായമായി 1,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി മലയാളികൾക്കുവേണ്ടി ആവശ്യമായ എല്ലാകാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലുള്ള 3,85,000 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്കായി ഏപ്രിൽ പതിനാലിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്നതിന് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 19 പേർ രോഗമുക്തരായി. 19 പേരുടെ ഫലം നെഗറ്റീവ് ആയ വിവരം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Read Also: 21 ദിവസം 21 ചിത്രങ്ങൾ; കോട്ടയം നസീറിന്റെ ക്വാറന്റെയിൻ ദിനങ്ങൾ ഇങ്ങനെ

കോവിഡ് വ്യാപനത്തെ ചെറുക്കാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിമാർ നടത്തിയ വീഡിയോ കോൺഫറൻസിങ്ങിലാണ് സംസ്ഥാനത്തെ സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രി വിവരിച്ചത്.

“ഓരോ സംസ്ഥാനങ്ങളുടേയും കാര്യങ്ങൾ പ്രധാനമന്ത്രി കേട്ടു. ചില അഭിപ്രായങ്ങൾ നമ്മളും മുന്നോട്ടുവച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരണമെന്നാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂ. ചില കാര്യങ്ങളിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. നമ്മൾ പറഞ്ഞ കാര്യങ്ങളെല്ലാം പ്രധാനമന്ത്രി കേട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കും. ലോക്ക്ഡൗണിനു മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാറായിട്ടില്ല എന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് ” മുഖ്യമന്ത്രി പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 cm pinarayi vijayan press meet

Next Story
പീഡാനുഭവത്തിന് അപ്പുറം അതിജീവനുമുണ്ട്; മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശംeaster, happy easter, happy easter images, happy easter sunday, happy easter sunday images, happy easter quotes, easter 2020, happy easter 2020, happy easter sms, happy easter wallpaper, happy easter status, easter images, easter wishes, happy easter messages, easter sms, easter quotes, happy easter status, easter status, happy easter photos, easter, ഈസ്റ്റർ, easter 2020, easter 2020 date in india, ഈസ്റ്റർ 2020, easter india, easter history, history of easter, ഈസ്റ്റർ ദിനാശംസകൾ, easter sunday, easter sunday date, easter sunday 2020 india, when is easter, when is easter in 2020, when is easter sunday in 2020, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express