Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കോവിഡ്-19: സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആരോഗ്യപ്രവർത്തകയ്‌ക്കും വെെറസ് ബാധ

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളവർ 72,460 പേരാണ്

Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് പേർ കാസർഗോഡ് സ്വദേശികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 105 ആയി. ഇതിൽ നാല് പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി. 101 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ആരോഗ്യപ്രവർത്തകയ്‌ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ എട്ട് പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഖത്തറിൽ നിന്നു എത്തിയ ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 106 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ ഉള്ളവർ 72,460 പേരാണ്. ഇന്നലെ 28 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ചു നോക്കുമ്പോൾ വെെറസ് ബാധിതരുടെ എണ്ണം കുറഞ്ഞത് സംസ്ഥാനത്തിന് നേരിയ ആശ്വാസമേകുന്നു.

Read Also: Covid-19: സിനിമാ തൊഴിലാളികള്‍ക്ക് മോഹന്‍ലാലിന്‍റെ സഹായവാഗ്ദാനം

ഇന്ന് രോഗം കണ്ടെത്തിയവരില്‍ ആറുപേര്‍ കാസര്‍ഗോഡ്, രണ്ടുപേര്‍ കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നാണ്. എട്ട് പേര്‍ ദുബായില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും എത്തിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 72,460 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. 466 പേര്‍ ആശുപത്രികളിലും 71,994 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 4,516 സാംപിളുകള്‍ പരിശോധിച്ചതില്‍ 3,331 എണ്ണവും നെഗറ്റീവാണ്. ലോക്‌ഡൗണ്‍ ഏർപ്പെടുത്തിയതിന്റെ ഗൗരവം ഒരു കൂട്ടർക്ക് മനസിലായിട്ടില്ലെന്നും പലരും നിയന്ത്രണങ്ങൾ കണക്കിലെടുക്കാതെ പുറത്തിറങ്ങി നടക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ. ജനങ്ങൾ കാര്യഗൗരവം മനസിലാക്കണം. ഇനിയും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: കോവിഡ്-19: ജീവനക്കാരും സ്ഥാപന ഉടമകളും ഈ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കണം

അവശ്യ സർവീസുകൾ മാത്രമാണ് സംസ്ഥാനത്ത് അനുവദിക്കുക. പാൽ, പത്രം തുടങ്ങിയ അവശ്യ സർവീസുകൾ രാവിലെ ഏഴ് മുതൽ ആരംഭിക്കാം. അഞ്ച് മണിക്ക് എല്ലാ കടകളും അടയ്ക്കണം. അത്യാവശ്യമാണെങ്കിൽ മാത്രമേ ഓട്ടോ, ടാക്സി സർവീസുകൾ ഉപയോഗിക്കാവൂ. കനത്ത ജാഗ്രത പുലർത്തേണ്ട സമയമാണ്. വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാതെ പ്രതിസന്ധികളെ മറികടക്കാനാണ് ശ്രമിക്കുന്നത്. അതിനു ജനങ്ങളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സാധനങ്ങൾ പൂഴ്‌ത്തിവയ്‌ക്കുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 14 new cases in kerala cm press meet

Next Story
കോവിഡ്-19: ജീവനക്കാരും സ്ഥാപന ഉടമകളും ഈ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com