തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പമുണ്ടായിരുന്ന അഞ്ച് പേർക്കുൾപ്പടെയാണ് 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കാസർഗോഡ് ആറു പേർക്കും പാലക്കാട് ഒരാൾക്കുമാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 44390 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് മാത്രം 56 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5570 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. 3436 സാംപിള്‍ പരിശോധനയ്ക്കയച്ചു. 2393 എണ്ണം നെഗറ്റീവ്. ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാസർഗോഡ് ഒരാഴ്ചത്തേക്ക് സർക്കാർ ഓഫീസുകൾ അടച്ചിടും. ആരാധനാലയങ്ങൾ രണ്ടാവ്ചത്തേക്കും അടച്ചിടണം. ക്ലബ്ബുകളും കളികളും പാടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂവുമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച വീടുകൾ വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച കെഎസ്ആർടിസിയും മെട്രയും ഉൾപ്പടെ പൊതു ഗതാഗതം സർവീസ് നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസർഗോസ് രോഗം സ്ഥിരീകരച്ച രണ്ടുപേർ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടുപേരുടെ ബന്ഥുക്കളാണ്. മറ്റ് രണ്ടുപേർ വിദേശത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസർഗോസ് ഒരാൾ വരുത്തിവച്ച വിനയാണ് കാര്യങ്ങൾ വഷളാക്കിയത്. അയാൾ യാതൊരു നിയന്ത്രണങ്ങൾക്കും വിധേയമാകാതെ എല്ലാവരുമായും ബന്ധപ്പെടുന്ന സ്ഥിതിയുണ്ടായെന്നും മുഖ്യമന്ത്രി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.