Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കടലില്‍ മീന്‍ കൃഷി, പരമ്പരാഗതമല്ലാത്ത കൃഷിരീതികള്‍; പുതുവഴികള്‍ തേടി കേരളം

കോവിഡ് രോഗവ്യാപനം കാരണം സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണുണ്ടായതെന്ന് മുഖ്യമന്ത്രി

fisheries, fish, fishermen, fishing boat, മത്സ്യകൃഷി, മത്സ്യബന്ധനം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ്-19 രോഗവ്യാപനത്തെ തുടർന്ന് കേരളത്തിലുണ്ടാവാൻ സാധ്യതയുള്ള ഭക്ഷ്യ പ്രതിസന്ധി മറികടക്കുന്നതിന് കാർഷിക രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷിചെയ്യുന്നവർക്ക് വരുമാനമുറപ്പാക്കാനും കർമ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തരിശ് നിലത്തിൽ കൃഷിയിറക്കും

കാർഷിക കർമ പദ്ധതി ഉടൻ ആരംഭിക്കാൻ ഇന്ന് ചേർന്ന ഉദ്യോഗസ്ഥ തല യോഗത്തിൽ ധാരണയിലെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ആഴ്ചയോട് കൂടി പദ്ധതിക്ക് അന്തിമ രൂപമാവുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിമിതികൾക്കിടയിലും എന്ത് ചെയ്യാം എന്നാണ് സർക്കാർ പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗം ഭേദമായി

തരിശ് നിലത്തിൽ കൃഷിയിറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  ഭൂവുടമകൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അവരുമായി സമവായത്തിലെത്തിയിട്ടേ കൃഷിയിറക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത മാർഗത്തിലൂടെയല്ലാത്ത കൃഷി രീതികൾക്ക് പ്രാധാന്യം

കർമ പദ്ധതിയുടെ ഭാഗമായി പരമ്പരാഗത മാർഗത്തിലൂടെയല്ലാത്ത കൃഷി രീതികൾക്ക് പ്രാധാന്യം നൽകും.  മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തത നേടാൻ നടപടി സ്വീകരിക്കും. വീട്ടിൽ അഞ്ച് കോഴിയെയെങ്കിലും വളർത്തുന്നത് പ്രോത്സാഹിപ്പിക്കും.

വീടുകളിൽ ഒന്നോ പശുക്കളെ വളർത്താൻ നടപടി സ്വീകരിക്കും. മത്സ്യം, പാൽ മുട്ട, മേഖലകളിലെ വിതരണ ശൃംഖല നവീകരിക്കും. മത്സ്യ വിതരണ ശൃംഖലയ്ക്കായി മൊബൈൽ ആപ്പ് പരിഗണിക്കും.

പാലിനെ പാൽപ്പൊടിയായോ ബാഷ്പീകരിച്ചോ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കും. പാൽപ്പൊടി പ്ലാൻറിനായുള്ള നടപടി സ്വീകരിക്കും. പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളായ കട്ടിത്തൈര്, ചീസ് എന്നിവ നിർമീക്കുന്നതിനുള്ള പ്ലാൻറുകൾ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

നബാർഡിന്റെ സഹായം തേടും

സഹകരണ സംഘങ്ങൾ മുഖേന കാർഷിക രംഗത്ത് പുതിയ ദൗത്യങ്ങൾക്ക് വായ്പ നൽകാൻ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി നബാർഡിന്റെ സഹായം തേടും. മത്സ്യ മേഖലയ്ക്ക് സമഗ്ര പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടൽ മത്സ്യകൃഷിയുടെ സാധ്യത പരിശോധിക്കും

കേരള തീരത്ത് കടൽ മത്സ്യകൃഷിയുടെ സാധ്യതയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്. കടൽ മത്സ്യകൃഷി ഇന്ത്യൻ മത്സ്യബന്ധനത്തിന്റെ ഭാവിയായാണ് കണക്കാക്കുന്നതെന്നും അതിന്റെ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മത്സ്യം കടലിൽ എവിടെ കണ്ടെത്താം എന്ന വിവരത്തിന്റെ അഭാവം ആഴക്കടൽ മത്സ്യ ബന്ധനത്തിന് പ്രശ്നമാവും. അത് പരിഹരിക്കാൻ ഈ വിരങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കും. ചെമ്മീൻ,കക്ക കൃഷി വ്യാപിപ്പിക്കും.

നെൽകൃഷി നടത്താനാകാത്ത ജലാശയങ്ങളിൽ ചെമ്മീൻ കൃഷി നടത്താനാവില്ലേ എന്ന് പരിശോധിക്കും. വരാമി ചെമ്മീൻ കൃഷി വ്യാപിപ്പിക്കാൻ തീരുമാനിക്കും. ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതം

കോവിഡ് രോഗവ്യാപനം കാരണം സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ അയക്കുന്ന പണവും നിർമാണ രംഗത്തെ വളർച്ചയുമാണ് സംസ്ഥാനത്തെ വാങ്ങൽ ശേഷിയെ വളർത്തിയത്. അതാണ് ഇപ്പോൾ നിലച്ചത്.

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം നിലച്ച അവസ്ഥയുമുണ്ട്. ചിലവ് വർധിക്കുകയും ചെയ്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഇനത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം 5 മാസം പിടിക്കാൻ മന്ത്രിസഭാ തീരുമാനം

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരുമാസത്തെ ശമ്പളം പിടിച്ചെടുക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. പ്രതിമാസം ആറു ദിവസത്തെ ശമ്പളം എന്ന നിരക്കിൽ അഞ്ചു മാസം കൊണ്ടാണ് ശമ്പളം പിടിച്ചെടുക്കുക. ഇതിൽനിന്ന്  20,000 രൂപയിൽ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കും. എംഎൽഎമാർ അടക്കമുള്ളവരിടെ ശമ്പളത്തിന്റെ 30 ശതമാനം വച്ച് പ്രതിമാസം പിടിച്ചെടുക്കും. ഇത് ഒരു വർഷം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus cm pinarayi vijayan on agriculture plans

Next Story
കോവിഡ്-19: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമെന്ന് മുഖ്യമന്ത്രിIndian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, Economic slowdown, സാമ്പത്തിക മാന്ദ്യം, India economic growth, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, India GDP growth, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച, RBI, ആര്‍ബിഐ, Reserve bank of India, റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യ, SBI, എസ്ബിഐ, State bank of India,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com