കേരളത്തിൽ 24 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; കാസർഗോഡ് 12 പുതിയ കേസുകൾ

ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12 എണ്ണം. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 265 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 26 പേർക്ക് രോഗം ഭേദമാവുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തു. ആകെ 237 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി.

നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 164130 പേരാണ്. ഇതിൽ 163508 പേർ വീടുകളിലും 622 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 123 ആളുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇന്ന് 7965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഇതിൽ 7256 സാമ്പിളുകളും നെഗറ്റീവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതുവരെ രോഗബാധയുണ്ടായ 192 പേർ വിദേശത്ത് നിന്നെത്തിയ മലയാളികളാണെന്ന് മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ച ഏഴ് പേർ വിദേശികളാണെന്നും 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. രേഗം ഭേദമായ 26 പേരിൽ നാലു പേർ വിദേശികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ്-19 പരിശോധന മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കാസർഗോഡ് മെഡിക്കൽ കോളെജ് നാല് ദിവസത്തിനുള്ളിൽ പൂർണ തോതിൽ കോവിഡ് ആശുപത്രിയാക്കി മാറ്റാൻ കഴിയുമെന്നും കോവിഡ് പ്രതിരോധത്തിന്റെ സാഹചര്യത്തിൽ മറ്റ് പ്രധാനപ്പെട്ട ചികിത്സകൾ മുടങ്ങാതിരിക്കാനുള്ള നിർദേശം നൽകിയെന്നും മുഖ്യമന്ത്രി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus cm pinarayi vijayan daily updation affected and government action

Next Story
അതിഥി തൊഴിലാളികൾക്ക് സർക്കാർ വക മിൽമ പാൽMilma, Milk, Kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com