scorecardresearch

ജനതാ കർഫ്യൂവിന് മദ്യശാലകൾ അടച്ചിടും; സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പും നിർത്തിവച്ചു

ലോട്ടറി നറുക്കെടുപ്പ് മാർച്ച് 31 വരെ നിർത്തി വയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്

ലോട്ടറി നറുക്കെടുപ്പ് മാർച്ച് 31 വരെ നിർത്തി വയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്

author-image
WebDesk
New Update
ബെവ് ക്യൂ: ഇ-ടോക്കൺ ലഭിക്കുന്നത് ദൂരെയുള്ള മദ്യശാലയിലേക്കോ?

തിരുവനന്തപുരം: സംസ്ഥാനത്തും കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകൾ നാളെ അടച്ചിടും. ലോട്ടറി നറുക്കെടുപ്പ് മാർച്ച് 31 വരെ നിർത്തി വയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Advertisment

ബാറുകൾ, ബിയർ പാർലറുകൾ, ബെവ് കോ ഔട്‌ലെറ്റുകൾ എന്നിവ അടച്ചിടാൻ എക്സൈസ് കമ്മീഷ്ണറാണ് ഉത്തരവിറക്കിയത്. എന്നാൽ നാളെ മാത്രമായിരിക്കും ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. നേരത്തെ ബിവേറേജ് ഔട്‌ലെറ്റുകൾ അടയ്ക്കാത്തതിനെതിരെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും എക്സൈസ് നടത്തിയ കള്ള്ഷാപ്പ് ലേലവും വിവാദമായിരുന്നു.

Also Read: നിങ്ങളാണ് ശരി; കൊറോണവൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ഡോക്ടറോട് മാപ്പ് പറഞ്ഞ് ചൈന

അതേസമയം കേരള സർക്കാരിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസുകളിലൊന്നായ ലോട്ടറി നറുക്കെടുപ്പും മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മാർച്ച് 31 വരെയുള്ള നറുക്കെടുപ്പ് നിർത്തിവച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മാർച്ച് 31നായിരുന്നു ഈ വർഷത്തെ സമ്മർ ബംപർ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്നത്. ഏപ്രിൽ ഒന്നും മുതൽ 14 വരെയുള്ള ലോട്ടറികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

Also Read: കണ്ണൂർ സെൻട്രൽ ജയിലിലും കൊറോണ ഭീതി; മഹാരാഷ്ട്രയിലേക്ക് മുങ്ങിയ പ്രതി ഐസൊലേഷനിൽ

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവുമായി സംസ്ഥാനം പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ജനതാ കർഫ്യൂവിനോട് അനുബന്ധിച്ച് സ്വന്തം വീടുകൾ വൃത്തിയാക്കാനുള്ള നിർദേശമാണ് മുഖ്യമന്ത്രി നൽകിയത്. നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളും മെട്രോയും സർവീസ് നടത്തില്ല.

Also Read: കാസർഗോട്ടെ കൊറോണ ബാധിതന്റെ യാത്രകളിൽ ദുരൂഹത; പല കാര്യങ്ങളും മറച്ചുവച്ചെന്ന് കലക്‌ടർ

ഞായറാഴ്ച 3500ലധികം ട്രെയിൻ സർവീസുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും വളരെ അത്യാവശ്യക്കാര്‍ മാത്രം യാത്ര ചെയ്താല്‍ മതിയെന്നുമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശം.

Corona Virus Covid19 Kerala Lottery Bevco

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: