Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കോവിഡ്-19: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്

Indian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, Economic slowdown, സാമ്പത്തിക മാന്ദ്യം, India economic growth, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, India GDP growth, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച, RBI, ആര്‍ബിഐ, Reserve bank of India, റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യ, SBI, എസ്ബിഐ, State bank of India,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം

കോവിഡ്-19 ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ സമ്പദ് വ്യവസ്ഥ സാരമായ വളർച്ച മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് മഹാമാരി തുടങ്ങുന്നത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി.

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്നും നിർമ്മാണ മേഖലയിലും ടൂറിസം മേഖലയിലും നേടിയ വളർച്ച, പ്രവാസികൾ അയക്കുന്ന പണം ഇതൊക്കെ നമ്മുടെ വാങ്ങൽ ശേഷി ശക്തിപ്പെടുത്തിയെന്നും എന്നാൽ ഇപ്പോൾ ഇതിൽ ഗണ്യമായ കുറവ് വന്നെന്നും മുഖ്യമന്ത്രി.

Also Read: തേനി വിനയാകുമോ? കനത്ത ജാഗ്രതയില്‍ ഇടുക്കി

സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ചെലവുകളുടെ കാര്യത്തിൽ വലിയ വർധനവ് ഉണ്ടാവുകയും ചെയ്തു. ആരോഗ്യ-ഭക്ഷസുരക്ഷ മേഖലകളിൽ സർക്കാരിന് പ്രതിഞ്ജബദ്ധമായ ലക്ഷ്യങ്ങൾ നേടാനാവശ്യമായ ചെലവുകൾ ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സിഎസ്ആർ ചെലവുകളുടെ ഭാഗമായി കൂട്ടാൻ കഴിയണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുന്നെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ്-19 ബാധയെ തുടർന്നുള്ള സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘതങ്ങളും കൃത്യമായി പഠിക്കാൻ വിധഗ്ധ സമിതിയെ നിയോഗിക്കും.

Also Read: കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗം ഭേദമായി

ഏതെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും മുന്നോട്ട് പോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരുന്നുവെന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി. കൈനീട്ടമായി കിട്ടിയ നാണയതുട്ട് മുതൽ മാസവരുമാനം വരെ പലരും സംഭാവന നൽകി. ക്ഷേമ പെൻഷനിൽ നിന്നും ഭക്ഷണ ചെലവിൽ നിന്നും വരെ പലരും ഒരു വിഹിതം സംഭവന നൽകി. പ്രവാസി മലയാളികളും പ്രതിസന്ധി ഘട്ടത്തിലും സഹായത്തിനായി എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അഭീമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ലാത്തതിനാൽ ജീവനക്കാരിൽ നിന്ന് കൂടുതൽ സഹായവും സഹകരണവും സർക്കാർ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി.

Also Read: Covid-19 Live Updates: കണ്ണൂരിൽ കണ്ണൂരാതെ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി

സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം അഞ്ചു മാസത്തേക്ക് പിടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും പൊലീസിനും ശമ്പളം പിടിക്കുന്നതിൽനിന്നും ഇളവില്ല. 20,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന പാർട്ട് ടൈം ജീവനക്കാർക്ക് മാത്രമാണ് ഇളവുണ്ടാവുക. അവർക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം ശമ്പളം നൽകാം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus affected kerala states financial system

Next Story
കേരളത്തിൽ ഇന്ന് 11 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗം ഭേദമായി
The moderation of comments is automated and not cleared manually by malayalam.indianexpress.com