Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

കോവിഡ്-19: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം ജില്ലയിലും സിആർപിസി 144ാം വകുപ്പ് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ. അവസാനമായി തിരുവനന്തപുരം ജില്ലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിൽ സിആർപിസി 144 ആം വകുപ്പ് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതായി കലക്ടർ കെ.ഗോപാലകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു.നേരത്തേ കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ സിആർപിസി 144 ആം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Read Also: കോവിഡ്-19: ജീവനക്കാരും സ്ഥാപന ഉടമകളും ഈ നിര്‍ദ്ദേശങ്ങള്‍ അറിഞ്ഞിരിക്കണം

നിരോധനാജ്ഞ പ്രകാരം ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. എല്ലാ തരം പ്രകടനങ്ങളും ധര്‍ണ്ണകളും മാര്‍ച്ചുകളും നിരോധിക്കും. ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവയും അനുവദിക്കില്ല. സ്‌കൂള്‍, കോളേജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസ്സുകളും ക്യാംപുകള്‍, ചര്‍ച്ചകള്‍, വിനോദയാത്രകള്‍ എന്നിവയും വിലക്കും. കായിക മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ നടത്താന്‍ പറ്റില്ല. വ്യായാമ കേന്ദ്രങ്ങള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും അനുവദിക്കില്ല. ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും നിരോധനം ബാധകമാണ്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് പുതുതായി 447 പേർ കോവിഡ് നിരീക്ഷണത്തിലായിട്ടുണ്ട്. ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 42 പേരെ പ്രവേശിപ്പിച്ചതായും 3 പേരെ ഡിസ്ചാർജ് ചെയ്തതായും ജില്ലാ ഇൻഫോർമേഷൻ ഓഫീസ് അറിയിച്ചു. ജില്ലയിൽ 5,919 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 90 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ. ഇന്ന് 65 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 875 സാമ്പിളുകളിൽ 738 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 62 പരിശോധനാഫലവും നെഗറ്റീവാണെന്നും ഇൻഫോർമേഷൻ ഓഫീസ് അറിയിച്ചു.

Read Also: കോവിഡ്-19: സംസ്ഥാനത്ത് 14 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആരോഗ്യപ്രവർത്തകയ്‌ക്കും വെെറസ് ബാധ

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച കാസർഗോഡ് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തുടർന്ന് കോഴിക്കോട് ജില്ലയിലും ഇന്നലെ രാത്രിയോടെ മലപ്പുറം, വയനാട് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്തിനു പുറമേ എറണാകുളം പത്തനംതിട്ട ജില്ലകളിലും 144ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധകമാക്കി. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ ഐപിസി 269,188, 270 വകുപ്പുകൾ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ തുടരുകയാണ്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും അവശ്യ സേവനങ്ങൾക്കും മാത്രമാണ് ലോക്ക് ഡൗണിൽ ഇളവ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus additional restrictions in more districts in kerala

Next Story
നിങ്ങളുടെ അശ്രദ്ധ അവർക്ക് ആഘാതമായി മാറരുത്; ആരോഗ്യപ്രവർത്തകർക്കുവേണ്ടി മുഖ്യമന്ത്രിയുടെ അപേക്ഷdoctor, mbbs, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express