തിരുവനന്തപുരം: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ ട്രെയിനുകളിലും വലിയ രീതിയിൽ തിരക്ക് കുറയുന്നു. യാത്രക്കാരുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിൽ പല സ്‌പെഷൽ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ. സംസ്ഥാനത്തിന് അകത്ത് നിന്നു പുറത്തേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
1. Train No. 07117 Hyderabad – Ernakulam Jn Weekly Special on 25.03. 20 is cancelled.
2. Train No. 07118 Ernakulam Jn – Hyderabad Weekly Special on 26.03.20 is cancelled.
3. Train No. 06048 Thiruvananthapuram – MGR Chennai Central Weekly Special on 01.04.20 is cancelled.
4. Train No. 06047 MGR Chennai Central – Thiruvananthapuram Weekly Special on 02.04.20 is cancelled.
5. Train No. 06045 Ernakulam Jn – Rameswaram Weekly Special on 02.04.20 is cancelled.
6. Train No. 06046 Rameswaram – Ernakulam Jn Weekly Special on 03.04.20 is cancelled..
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പരമാവധി അനവശ്യ യാത്രകൾ ഒഴിവാക്കാനും വീടുകളിൽ തന്നെ തുടരാനും നിർദേശം നൽകിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾക്കും നിയന്ത്രണമുള്ളതിനാൽ പല തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ആളുകളെ പ്രവേശിപ്പിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളും നാട്ടിലേക്കുള്ള യാത്ര നീട്ടിയതോടെയാണ് ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്.
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്ന ട്രെയിനുകളിൽ പരിശോധനയും നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വിവിധ സംഘങ്ങളായി തിരിഞ്ഞ് രണ്ട് ബോഗിഗളിലുള്ള യാത്രക്കാരെയാണ് പരിശോധിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധനകൾ സജീവമാണ്.
സംസ്ഥാനത്ത് ഇന്നലെ വരെ നിരീക്ഷണത്തിലുള്ളത് 18,011 ആളുകളാണ്. ഇതിൽ 17,743 പേർ വീടുകളിലും 268 പേർ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മാത്രം ആശുപത്രികളിൽ നിരീക്ഷണം ഏർപ്പെടുത്തിയത് 65 പേർക്കാണ്. കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആണ്. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് അവസാനമായി കോവിഡ് 19 സ്ഥിരീകരിച്ചത്.