ക്ഷാമം ഉണ്ടാകില്ല; സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണം: മന്ത്രി സുനില്‍കുമാര്‍

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ക്കു കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും

sunil kumar, ie malayalam

കൊച്ചി: കോവിഡ് 19 നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്കു ക്ഷാമം ഉണ്ടാകില്ലെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍. ആളുകള്‍ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ക്കു കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. പഴങ്ങളും പച്ചക്കറികളും ഹോട്ടികോര്‍പ്പിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ലഭ്യമാക്കും. ഇതിനായി ഓണ്‍ലൈന്‍ വിതരണ കമ്പനികളുമായി ചേര്‍ന്ന് ശ്രമങ്ങള്‍ എറണാകുളം ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്.  

വൈറസ് വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സ്വയം സന്നദ്ധരാകണം. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ വന്‍ ഭവിഷ്യത്തുണ്ടാകും. ഇതു തടയുന്നതിനായി വീടിനകത്തും പുറത്തും ഒരുപോലെ ജാഗ്രത പുലര്‍ത്തണം. പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Read Also: മൂന്നു മാസത്തേക്ക് ഏത് എടിഎമ്മില്‍നിന്നും പണം പിന്‍ വലിക്കാം; മിനിമം ബാലന്‍സ് നിബന്ധന ഇല്ല

എറണാകുളം ജില്ലയില്‍ 16 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴു പേര്‍ വിദേശികളും അഞ്ചു പേര്‍ കണ്ണൂര്‍ സ്വദേശികളുമാണ്. മൂന്ന് എറണാകുളം സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെയെല്ലൊം ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി 67 പരിശോധനാ ഫലങ്ങള്‍ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവാണ്.

ജില്ലയില്‍ 29 പേര്‍ ആശുപത്രികളിലും 4201 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.  അടിയന്തര സാഹചര്യം നേരിടുന്നതിനു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 4482 മുറികളിലും 270 വാര്‍ഡുകളിലുമായി 8734 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. 1337 ഐസിയു കിടക്കകളും 390 വെന്റിലേറ്ററുകളും 400 ആബുലന്‍സുകളും ഒരുക്കിയിട്ടുണ്ടെന്നും കലക്ടറേറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona virus there is no scarcity of essential things minister sunilkumar

Next Story
പ്രതിരോധിക്കാം, ഒറ്റക്കെട്ടായി; കത്തോലിക്കാസഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസിKerala News Live, Kerala News in Malayalam Live
The moderation of comments is automated and not cleared manually by malayalam.indianexpress.com