റാന്നി: ഇറ്റലിയിൽ നിന്നുമാണ് എത്തുന്നതെന്ന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ വാദം തള്ളി കലക്ടർ. 29-ാം തിയതി നാട്ടിലെത്തിയ ഇവർ ആറാം തീയതിയാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തതെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് വ്യക്തമാക്കി. ഇവരുടെ അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അങ്ങോട്ട് ബന്ധപ്പെടുന്നതുവരെ ജില്ലാ ഭരണകൂടത്തെയോ ആരോഗ്യ വകുപ്പ് ജീവനക്കാരെയോ യാത്രാ വിവരം അറിയിച്ചിരുന്നില്ല. എന്നാൽ ഇത് വിവാദങ്ങൾക്കുള്ള സമയമല്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

ആറാം തീയതി ഇവരുടെ ബന്ധു അസുഖം മൂലം ആശുപത്രിയിലെത്തിയപ്പോഴാണ് ഇറ്റലിയിൽനിന്നും ഇവർ എത്തിയ വിവരം അറിഞ്ഞത്. പിന്നാലെ ആരോഗ്യ പ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അമ്മയ്ക്ക് ബിപിക്ക് മരുന്ന് വാങ്ങാനാണ് മാർത്തോമ ആശുപത്രിയിൽ പോയതെന്നാണ് അവർ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവിടെ നിന്ന് ഡോളോ കൂടി വാങ്ങിയതായി വിവരം ലഭിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാത്രമാണ് തൊണ്ടവേദനയും പനിയുമുള്ള കാര്യം ഇവർ സമ്മതിച്ചതെന്നും കലക്ടർ വ്യക്തമാക്കി. നേരത്തെ അറിയിച്ചിരുന്നെങ്കിൽ വൈറസിന്റെ വ്യാപനം തടയാമായിരുന്നുവെന്നും കലക്ടർ പറഞ്ഞു.

Read Also: എറണാകുളത്ത് മൂന്ന് വയസുകാരന് കൊറോണ; അതീവ ജാഗ്രതയിൽ സംസ്ഥാനം

നേരത്തെ ആരോഗ്യ വകുപ്പിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു രോഗബാധിതനായ യുവാവിന്റെ പ്രതികരണം. “താനും മാതാപിതാക്കളും ഇറ്റലിയിൽനിന്നാണ് വരുന്നതെന്നും നാല് വർഷത്തിനു ശേഷമാണ് നാട്ടിലെത്തുന്നതെന്നും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ഉദ്യോഗസ്ഥർ തങ്ങളോട് ആവശ്യപ്പെട്ടില്ല. അതിനാലാണു ഞങ്ങൾ പുറത്തേക്കിറങ്ങിയത്. മനഃപൂർവം ആരെങ്കിലും അത്തരം പരിശോധന ഒഴിവാക്കുമോ,” അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

സ്വന്തം വാഹനത്തിലാണ് ആശുപത്രിയിൽ എത്തിയതെന്നും സ്വയം താൽപര്യമെടുത്താണ് വന്നതെന്നും പറഞ്ഞിരുന്നു. എന്നാൽ ഇവർ സ്വന്തം വാഹനത്തിലെ വരൂവെന്ന നിലപാട് സ്വീകരിക്കുകയായിരുന്നെന്നാണ് കലക്ടർ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.