കോവിഡ്-19 നെതിരായ യോജിച്ചുള്ള പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വൈറസ് ബാധയെത്തുടർന്നുള്ള ദാരുണമായ ജീവഹാനി തടയാൻ സഹായിക്കുന്നതിനായുള്ള പ്രധാന മെഡിക്കൽ ഉപകരണങ്ങൾ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ഈ ദുഷ്കരമായ സമയത്ത് ഞങ്ങൾ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
We stand side by side with India in the shared fight against COVID-19. Vital medical equipment is on its way from the UK to India to help stop the tragic loss of life from the virus and we’ll continue to work closely with the Indian government during this difficult time.
— Boris Johnson (@BorisJohnson) April 25, 2021
ഇന്ത്യയിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചതായി യുഎസ് പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേയ്ക് സള്ളിവൻ അറിയിച്ചു. ഇന്ത്യയിലെ ജനങ്ങളുടെ കോവിഡ് പോരാട്ടത്തിനൊപ്പം നിൽക്കുകയാണെന്നും കൂടുതൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇന്ത്യക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Spoke today with National Security Advisor Ajit Doval about the spike in COVID cases in India and we agreed to stay in close touch in the coming days. The United States stands in solidarity with the people of India and we are deploying more supplies and resources: pic.twitter.com/yDM7v2J7OA
— Jake Sullivan (@JakeSullivan46) April 25, 2021
കോവിഷീൽഡ് വാക്സിൻ ഇന്ത്യൻ നിർമ്മാണത്തിന് അടിയന്തിരമായി ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഉടൻ തന്നെ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിലെ ലോക്ക്ഡൗൺ ദീർഘിപ്പിച്ചു
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഡൽഹിയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മേയ് 3 വരെ നീട്ടി. മെയ് 3 പുലർച്ചെ 5 വരെ ലോക്ക്ഡൗൺ തുടരും.
കോവിഡ് ചികിത്സക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്;130 വെന്റിലേറ്റർ, 1400 കിടക്കകൾ
തിരുവനന്തപുരം: കോവിഡ് പോരാട്ടത്തിന് സജ്ജമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. കോവിഡ് ചികിത്സക്ക് പൂർണ സജ്ജമാകാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശം നൽകി. ഇതുപ്രകാരം യോഗം ചേർന്ന് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് തീരുമാനമായി. 486 കോവിഡ് കിടക്കകളുള്ള മെഡിക്കൽ കോളേജിനെ ചികിത്സക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്എടി ആശുപത്രിയിൽ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30നകം ഈ കിടക്കകൾ സജ്ജമാക്കും. 115 ഐസിയു കിടക്കകൾ 200 ആക്കി വർധിപ്പിക്കും. ഇതിൽ 130 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കും. 227 ഓക്സിജൻ കിടക്കകൾ 425 ആയി വർധിപ്പിക്കും
കോവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റുന്നതാണ്. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നതാണ്. 450 കോവിഡിതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കുന്നതാണ്. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും.
കോവിഡ് വ്യാപനം തീവ്രം; ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍
ന്യൂഡല്‍ഹി: കോവിഡ് ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. “കോവിഡ് സാഹചര്യം വളരെ മോശമായിരിക്കുകയാണ്. അതുകൊണ്ടാണ് ആറ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേസുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടത് ആവശ്യമാണ്,” കേജ്രിവാൾ പറഞ്ഞു.
ആശങ്ക അകലുന്നില്ല, രാജ്യത്ത് 3.49 ലക്ഷം കോവിഡ് കേസുകള്‍, 2,767 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.49 ലക്ഷം കോവിഡ് ബാധിതര്‍. 2,767 മരണവും സംഭവിച്ചു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, കേരള എന്നീ സംസ്ഥാനങ്ങളിലാണ് 54 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഇതോടെ രോഗബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു. 1,40,85,110 പേര് രോഗമുക്തി നേടി. മഹാമാരി മൂലം ജീവന് നഷ്ടമായവര്ട രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവിൽ രാജ്യത്ത് 26 ലക്ഷത്തോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇപ്പോൾ നടക്കുന്ന കോവിഡ് വ്യാപനം മെയ് പകുതിയോടെ അതിരൂക്ഷമാകുമെന്നും പ്രതിദിന കേസുകള്‍ എണ്ണം 5 ലക്ഷത്തിൽ എത്താൻ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. ജൂൺ-ജൂലൈ മാസങ്ങളിൽ വ്യാപനം കുറയാനിടയുണ്ട്. ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഗുരുതര സാഹചര്യങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ മതിയാകില്ല എന്നും കേന്ദ്രം പറയുന്നു.
മഹാരാഷ്ട്രയിലെ കോവിഡ് സാഹചര്യം ഗുരുതരമാവുകയാണ്. രണ്ടാം തരംഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്തിന്റെ പ്രതിദിന കോവിഡ് കണക്കുകള്‍ 60,000 ത്തില്‍ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരി മാസം പകുതിയോടെയാണ് മഹാരാഷ്ട്രയില്‍ കേസുകള്‍ വര്‍ദ്ധിച്ചത്. അതിന് ശേഷം രോഗബാധിതരുടെ എണ്ണം കുറയാതെ തുടരുന്നത് ആദ്യമാണ്.
പഞ്ചാബിലും സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി. 5,724 കേസുകളും 92 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ കോവിഡ് രോഗിയെ താമസിപ്പിക്കില്ല, പഞ്ചായത്ത് തലത്തില്‍ പ്രതിരോധം ശക്തമാക്കുന്നു
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രദേശികമായി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നു. പഞ്ചായത്ത് തലത്തില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളില്‍ കോവിഡ് രോഗിയെ താമസിപ്പിക്കാന്‍ അനുവദിക്കില്ല. രോഗിയെ സിഎഫ്എല്‍ടിസിയിലേക്കോ ആശുപത്രിയിലേക്കോ മാറ്റണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശിച്ചു. രോഗികളുടെ കുടുംബാംഗങ്ങള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.
പഞ്ചായത്ത്, വാര്‍ഡ് തല കമ്മിറ്റികള്‍ക്കാണ് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതല. കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ കണ്ടെയ്ന്മെന്റ്, മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കണം. വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിര്‍ദേശമനുസരിച്ചാണോ എന്ന് ഉറപ്പ് വരുത്തണം.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും; ചികിത്സയില്‍ കഴിയുന്നവര്‍ രണ്ട് ലക്ഷത്തോളം
അതിഥി തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തേണ്ട കാര്യങ്ങളെക്കുറിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ എല്ലാവരേയും പരിശോധിക്കണം. താമസിക്കുന്ന സ്ഥലം ക്ലസ്റ്ററായി തിരിച്ച് ബോധവത്കരണവും പ്രതിരോധ നടപടികളും സ്വീകരിക്കണം. കോവിഡ് പോസിറ്റീവിറ്റി നിരക്ക് പരിശോധിച്ച് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പഞ്ചായത്തുകളില്‍ നിന്ന് തന്നെ അപ്ലോഡ് ചെയ്യണം.