scorecardresearch
Latest News

കൊറോണ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പരീക്ഷകൾക്ക് മാറ്റമില്ല

കൊറോണ: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോട്ടയം: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ചൊവ്വ) അവധി. ജില്ലാ കലക്‌ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ, എസ്എസ്എൽസി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ എന്നിവയ്‌ക്ക് മാറ്റമില്ല. നാളെ മുതലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നത്. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also: കൊറോണ: ഇടുക്കിയിൽ വിനോദ സഞ്ചാര നിയന്ത്രണം

പത്തനംതിട്ട ജില്ലയിൽ പൊതുയോഗങ്ങളും പൊതു പരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളും മാറ്റിവയ്ക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. 14 ദിവസത്തേക്ക് മാറ്റി വയ്ക്കാനാണ് നിര്‍ദേശം. വിനോദയാത്രകളും അനുവദിക്കില്ല. ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതും ഇവര്‍ 3000-ത്തോളം പേരുമായി സമ്പര്‍ക്കത്തില്‍ വന്ന സാഹചര്യത്തിലുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൂടാതെ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോ മെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Corona virus kottayam district holiday for schools