Latest News

കൊറോണ: ചൈനയിൽ നിന്ന് കേരളത്തിലെത്തിച്ച വിദ്യാർഥികൾക്ക് വൈറസ് ബാധയില്ല, നിരീക്ഷണത്തിൽ തുടരും

അടുത്ത 28 ദിവസം ഇവർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും

covid19, കോവിഡ് 19, corona virus കൊറോണ വൈറസ്‌,, kerala, കേരളം, health department, ആരോഗ്യവകുപ്പ്‌, taxi drivers, ടാക്‌സി ഡ്രൈവര്‍മാര്‍,directives, നിര്‍ദ്ദേശങ്ങള്‍, iemalayalam, ഐഇമലയാളം

കൊച്ചി: കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിൽ കുടുങ്ങിയ വിദ്യാർഥികളെ കേരളത്തിലെത്തിച്ചു. 15 മലയാളി വിദ്യാർഥികളാണ് ഇന്നലെ രാത്രി 11 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തിച്ചത്. പ്രാഥമിക പരിശോധനയ്ക്കും കളമശേരി മെഡിക്കൽ കോളെജിൽ നടന്ന വിദഗ്ധ പരിശോധനയ്ക്കും ശേഷം ഇവരെ വീടുകളിലേക്ക് വിട്ടു. രോഗലക്ഷണങ്ങളില്ലാത്തതിനാലാണ് വിദ്യാർഥികളെ വീട്ടിലേക്ക് അയക്കാൻ തീരുമാനിച്ചത്. എന്നാൽ അടുത്ത 28 ദിവസം ഇവർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

യുനാൻ പ്രവിശ്യയിലെ ഡാലിയൻ ആരോഗ്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് എല്ലാവരും. മലയാളി വിദ്യാർഥികൾക്ക് പുറമെ തമിഴ്നാട് സ്വദേശികളായ 2 വിദ്യാര്‍ത്ഥികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി കഴിഞ്ഞ ദിവസം കുമിങ്ങ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ക്ക് വിമാനത്തില്‍ കയറാനായിരുന്നില്ല. എന്നാൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപ്പെടലിലൂടെയാണ് ഇവർക്ക് നാട്ടിലേക്ക് വരാൻ അവസരമൊരുങ്ങിയത്.

അതേസമയം കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് സർക്കാർ പിൻവലിച്ചു. കേരളത്തിൽ പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരിൽ മൂന്നു പേർക്കൊഴികെ മാറ്റാർക്കും വൈറസ് ബാധയില്ലെന്നു വ്യക്തമായിട്ടുണ്ട്. ഇവര്‍ ഒഴികെയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചുവെങ്കിലും അതീവ ജാഗ്രത തുടരും. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 3014 പേർ നിരീക്ഷണത്തിലുണ്ട്. 2953 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 61 പേർ ആശുപത്രിയിലുണ്ട്. വെള്ളിയാഴ്ച പത്തുപേരെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 28 ദിവസത്തേക്ക് കൂടി നിരീക്ഷണം തുടരും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28 ദിവസത്തിനിടയിൽ എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ആശുപത്രിയില്‍ എത്തണമെന്നാണ് നിർദേശം.

കൊറോണ വൈറസ് ബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ലയിൽ ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നേരത്തെ കൊറോണ വൈറസ് കാസർഗോഡ് സ്ഥിരീകരിച്ചിരുന്നു. ഒരു വിദ്യാർഥിക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona virus keralites from china are back

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com