തൃശൂർ: കേരളത്തിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂരിൽ മറ്റാർക്കും രോഗബാധ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊറോണ ബാധിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് മന്ത്രി പറഞ്ഞു. പെൺകുട്ടിയുടെ രണ്ടാമത്തെ സാംപിൾ ഫലം ലഭിച്ചിട്ടില്ല. ഇതുവരെ മറ്റാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വേണ്ടത്ര ജാഗ്രതയോടെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും കെ.കെ.ശെെലജ പറഞ്ഞു.
Read More: കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ്; നിഗമനം മാത്രമെന്ന് ആരോഗ്യമന്ത്രി
Read Also: ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞത് രാജ്‌നാഥ് സിങ്; നിർമല കേട്ടില്ല, പ്രധാനമന്ത്രി ഇടപെട്ടു
പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇന്ന് പുതിയതായി 322 പേർ നിരീക്ഷണത്തിലായിട്ടുണ്ട്. ഇതോടെ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1793 ആയി. ചെെനയിൽ നിന്നു നാട്ടിലെത്തിയവരെല്ലാം നിരീക്ഷണത്തിലാണ്. ഇന്ന് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവർ 21 പേരാണ്. ഇതോടെ രോഗലക്ഷണത്തോടെ ചികിത്സ തേടിയവരുടെ ആകെ എണ്ണം 71 ആയി. ഇതുവരെ 39 സാംപിളുകളാണ് അയച്ചത്. ഇതിൽ 24 പേരുടെ ഫലം ലഭിച്ചിട്ടുണ്ട്. അതിൽ ഒരെണ്ണം മാത്രമാണ് പോസിറ്റീവ്. ബാക്കി 23 പേരും നെഗറ്റീവ് ആണ്. അത് വലിയ ആശ്വാസമുള്ള കാര്യമാണെന്നും കെ.കെ.ശെെലജ പറഞ്ഞു.
Read Also: ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് ഒന്നര കിലോമീറ്റർ; ഞെട്ടിക്കുന്ന സംഭവം
തൃശൂർ ജില്ലയിൽ 155 പേർ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 29 പേരാണ് നിരീക്ഷണത്തിലെത്തിയത്. വേണ്ടത്ര പരിശോധനകളെല്ലാം നടക്കുന്നുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ തുടർന്നും ഉചിത നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.