CoronaVirus Covid 19: തിരുവനന്തപുരം: ആഗോള വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ഹോട്ടല്‍, ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവിടങ്ങളിലെ കെയര്‍ ടേക്കേഴ്സും ക്ലീനിങ് സ്റ്റാഫും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
അതിഥികളുമായി ഇടപഴകുമ്പോള്‍ കുറഞ്ഞത് ഒരുമീറ്റര്‍ അകലം പാലിക്കുക, വ്യക്തികളുടെ മുറികള്‍, ടോയ്ലറ്റുകള് എന്നിവ വൃത്തിയാക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക, റൂമുകള്‍ വൃത്തിയാക്കാന്‍ ബ്ലീച്ച് സൊല്യൂഷന്, ഫീനോള്‍ തുടങ്ങിയ ഉപയോഗിക്കുക, മാസ്കുകള്‍ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, അതിഥികള്‍ ഒഴിയുന്ന സമയത്ത് റൂമിലെ എസി ഓഫ് ചെയ്ത് ജനാലകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തുക, രോഗലക്ഷണങ്ങളുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ ദിശ 1056-ല്‍ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥീരികരിച്ചിരുന്നു. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ് വൈറസ് ബാധിച്ചത്.ഇറ്റലിയില്‍ നിന്നും മടങ്ങിയെത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് രോഗം ബാധിച്ചത്.
Read Here: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം