scorecardresearch

കൊറോണ: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിൻവലിച്ച് സർക്കാർ

നിരീക്ഷണത്തിലുള്ളവരിൽ മൂന്നു പേർക്കൊഴികെ മാറ്റാർക്കും വൈറസ് ബാധയില്ലെന്നു വ്യക്തമായിട്ടുണ്ട്

നിരീക്ഷണത്തിലുള്ളവരിൽ മൂന്നു പേർക്കൊഴികെ മാറ്റാർക്കും വൈറസ് ബാധയില്ലെന്നു വ്യക്തമായിട്ടുണ്ട്

author-image
WebDesk
New Update
kk shailaja, ie malayalam

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതി പിൻവലിച്ച് സർക്കാർ. കേരളത്തിൽ പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരീക്ഷണത്തിലുള്ളവരിൽ മൂന്നു പേർക്കൊഴികെ മാറ്റാർക്കും വൈറസ് ബാധയില്ലെന്നു വ്യക്തമായിട്ടുണ്ട്. ഇവര്‍ ഒഴികെയുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

വിനോദ യാത്രകള്‍ അടക്കമുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇതോടെ ഭാഗികമായി പിന്‍വലിക്കും. ചൈനയിലെ വുഹാനിൽനിന്ന് വന്ന 72 പേർ കേരളത്തിലുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കോറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ വൈറസ് വ്യാപനമില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

Also Read: ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചുവെങ്കിലും അതീവ ജാഗ്രത തുടരും. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 3014 പേർ നിരീക്ഷണത്തിലുണ്ട്. 2953 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 61 പേർ ആശുപത്രിയിലുണ്ട്. വെള്ളിയാഴ്ച പത്തുപേരെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 28 ദിവസത്തേക്ക് കൂടി നിരീക്ഷണം തുടരും.

Advertisment

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 28 ദിവസത്തിനിടയിൽ എന്തെങ്കിലും രോഗലക്ഷണം കണ്ടാൽ ആശുപത്രിയില്‍ എത്തണമെന്നാണ് നിർദേശം. ആലപ്പുഴയിലെ ലാബില്‍ പരിശോധന ആരംഭിച്ചതോടെ ഫലം വളരെവേഗം ലഭിക്കാന്‍ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് തിരിച്ചെത്തി ഡല്‍ഹിയിലെ ക്യാംപില്‍ കഴിയുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. അവരില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാനായെന്നും മന്ത്രി.

Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: