കൊറോണ ഭീതി: കേരളത്തിൽനിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി

ഇറാനിലെ അസൂരിലാണ് മലയാളികൾ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളുള്ളത്

ടെഹ്‌റാൻ: കൊറോണ വെെറസ് ബാധ പടരുന്ന ഇറാനിൽ കുടുങ്ങി മലയാളി മത്സ്യത്തൊ ഴിലാളികൾ. കേരളത്തിൽനിന്നുള്ള 17 പേർ ഉൾപ്പെടെ  23 മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടങ്ങിയത്. സംഘത്തിലെ മറ്റുള്ളവർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ, വിഴിഞ്ഞം, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇറാനിൽ കുടുങ്ങിയത്. ഇറാനിലെ അസൂരിലാണ് ഇവർ ഇപ്പോൾ ഉള്ളത്. മുറിയിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ഇവർ. അസൂരിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

Read Also: ഹൃദയം എത്ര ശൂന്യമാണെന്ന് പലപ്പോഴും നാം തിരിച്ചറിയുന്നില്ല; സ്ത്രീകളോട് പൂർണിമയ്ക്ക് പറയാനുള്ളത്

വാർത്ത പുറത്തുവന്നതിനു പിന്നാലെ സർക്കാർ ഇടപെട്ടു. നോർക്ക വഴി ഇവർക്ക് സഹായം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. മത്സ്യബന്ധനതൊഴിലാളികളെ നാട്ടിലെത്തിക്കാൻ അടിയന്തരമായി സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കൊറോണയെത്തുടർന്ന് ഇറാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

സിപിഎം പ്രാദേശിക നേതാവും സാമൂഹ്യപ്രവർത്തകനുമായ അജിത് പൊഴിയൂരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുടെ വീഡിയോ പുറത്തുവിട്ടത്. നാല് മാസം മുൻപാണ് മത്സ്യബന്ധന വിസയിൽ മലയാളികളടങ്ങുന്ന സംഘം ഇറാനിലെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona virus fishermans trapped in iran corona fear

Next Story
വിശ്വാസികളെ സർക്കാർ വെല്ലുവിളിക്കുന്നു; തീർത്ഥപാദ മണ്ഡപം ഏറ്റെടുത്തതിനെതിരെ സുരേന്ദ്രൻK Surendra, കെ.സുരേന്ദ്രൻ, pinarayi vijayan, പിണറായി വിജയൻ, Citizenship, പൗരത്വ ഭേദഗതി ബിൽ, Amit Shah, അമിത് ഷാ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com