Latest News

കണ്ടിട്ടും കൊണ്ടിട്ടും അറിയുന്നില്ല; അനുസരണയില്ലാതെ തലസ്ഥാനം

ആരും നിയന്ത്രിക്കാനില്ലാത്തപ്പോള്‍ ജാഗ്രതയും സാമൂഹ്യ അകലവും മറക്കുന്നവര്‍, അവരെ മാത്രമല്ല സമൂഹത്തെ ആകെക്കൂടിയാണ് അപകടത്തിലാക്കുന്നത്

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും ഭീതിയേറിയ വാർത്തകളാണ് അനുദിനം പുറത്തുവരുന്നത്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് തലസ്ഥാന നഗരിയെയാണ്. സമ്പർക്കം വഴിയുള്ള കേസുകളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോളും പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ കർശന നടപടികൾ കൈക്കൊള്ളുമ്പോളും ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്നും, തങ്ങൾക്ക് കോവിഡ് വരില്ലെന്നുമാണ് കുറച്ചു പേരുടെയെങ്കിലും ധാരണ. വ്യാഴാഴ്ച നടന്ന എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകള്‍ക്കായുള്ള കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങൾ ഇതിന് തെളിവാണ്.

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം
കീം പ്രവേശന പരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍നിന്ന് സാമൂഹ്യ അകലം പാലിക്കാതെ പുറത്തേക്കുവരുന്ന വിദ്യാര്‍ഥികളും അവരെ കാത്ത് ഗേറ്റിനു പുറത്ത് കൂടിനില്‍ക്കുന്ന രക്ഷിതാക്കളും

തിരുവനന്തപുരം പട്ടത്തുനിന്നുള്ള ചിത്രങ്ങളാണ്. സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രതിരോധ നടപടികളെല്ലാം പാലിച്ച് പരീക്ഷഹാളിലേക്ക് പോയവര്‍ തിരിച്ചുവരുമ്പോള്‍ കൊറോണ ഭയമില്ലാതെ, വലിയ ജനക്കൂട്ടമായി മാറുന്നു. ഒട്ടും സുരക്ഷിതമല്ലാത്ത ഈ കാലത്ത് തിരുവനന്തപുരം നഗരത്തില്‍ വലിയ ആശങ്കയും ഗതാഗതക്കുരുക്കുമാണ് ഈ ജനക്കൂട്ടം സൃഷ്ടിച്ചത്. നാലായിരത്തിലധികം സന്നദ്ധ സേനാംഗങ്ങളെയാണ് വിദ്യാർഥികൾക്കായി സർക്കാർ ഏർപ്പെടുത്തിയത്.

പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് സാനിറ്റൈസര്‍ നല്‍കുന്ന സന്നദ്ധ സേനാംഗം

ആരും നിയന്ത്രിക്കാനില്ലാത്തപ്പോള്‍ ജാഗ്രതയും സാമൂഹ്യ അകലവും മറക്കുന്ന, കൊറോണ നമ്മളെയൊന്നുെം ബാധിക്കുന്നതല്ലെന്നു തോന്നുന്നവര്‍, അവരെ മാത്രമല്ല സമൂഹത്തെ ആകെക്കൂടിയാണ് അപകടത്തിലാക്കുന്നത്. കണ്ടറിയാത്തവൻ കൊണ്ടറിയും എന്നാണ് പഴമൊഴി. കൊണ്ടിട്ടും അറിയുന്നില്ലെങ്കിലോ!

കോവിഡ് പടര്‍ന്നുപിടിച്ച പൂന്തുറയും മാണിക്യവിളാകവും ഉള്‍പ്പെടെയുള്ള തിരുവനന്തപുരത്തെ തീരപ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കൂട്ടമായി തെരുവിലിറങ്ങിയ സാധാരണമനുഷ്യര്‍ക്കെതിരെ എന്തൊരു പ്രതിഷേധമായിരുന്നു കേരളത്തില്‍. എന്നാല്‍ പ്രതിരോധ നടപടികളെ തകിടം മറിക്കുന്ന പട്ടം മോഡല്‍ ജനക്കൂട്ടത്തെ എന്താണ് വിശേഷിപ്പിക്കേണ്ടത്?

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം
പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് സാനിറ്റൈസര്‍ നല്‍കുന്ന വളണ്ടിയര്‍മാര്‍

ഇന്നലെ, കീം പരീക്ഷാകേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കാനും നിര്‍ദേശമുണ്ടായിരുന്നു. പരീക്ഷയ്ക്ക് മുന്‍പും ശേഷം പരീക്ഷാകേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി. ഇത്തരം മുന്‍കരുതലുകളൊക്കെ സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കുന്നതിൽനിന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങളിൽനിന്നും നാം എന്താണ് ഉള്‍ക്കൊള്ളുന്നത്?

covid 19, കോവിഡ് 19, kerala covid 19 news cases, കേരളത്തിലെ പുതിയ കോവിഡ് രോഗികൾ,  Covid death toll in kerala,കേരളത്തിലെ കോവിഡ് മരണങ്ങൾ, Thiruvananthapuram covid 19 cases, തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെ എണ്ണം, community spread, സാമൂഹ്യ വ്യാപനം, social disatancing, സാമൂഹ്യ അകലം പാലിക്കൽ, covid 19 precautions, കോവിഡ് 19  മുൻകരുതൽ, covid preventive measures, കോവിഡ് 19 പ്രതിരോധ നടപടികൾ, CM, Pinarayi Vijayan, പിണറായി വിജയൻ, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, keam entrance exam, കീം എൻട്രസ് പരീക്ഷ, IE malayalam, ഐഇ മലയാളം
പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 339. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1279. അതായത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ല. ഇങ്ങനെയൊരു അപകടകരമായ നിലനില്‍ക്കുമ്പോഴാണ് പട്ടത്ത് ജനക്കൂട്ടം പ്രതിരോധ നടപടികള്‍ നഗ്നമായി ലംഘിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ കോവിഡ് അവലോകനം നടക്കുന്ന  അതേ സമയത്തുതന്നെയായിരുന്നു ഇവിടെനിന്ന് ഏതാനും കിലോ മീറ്റര്‍ അകലെയുള്ള പട്ടത്ത് ജനം പ്രതിരോധനടപടികള്‍ പരസ്യമായി അവഗണിച്ചത്.

സംസ്ഥാനത്ത് കോവിഡ്-19 രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് വലിയ തോതില്‍ ആശങ്ക ഉയര്‍ത്തുകയാണ്. വ്യാപകമായി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന, സമൂഹവ്യാപനത്തിന്റെ തൊട്ടരികെയുള്ള ഘട്ടത്തിലാണു നാം. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെ പൂന്തുറ ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളിലാണ് വന്‍തോതില്‍ രോഗികളുണ്ടായിരുന്നതെങ്കില്‍ ഇത്തരം ക്ലസ്റ്ററുകള്‍ ഓരോ ദിവസവും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും രൂപപ്പെട്ടുവരികയാണ്. അതിനൊപ്പം, ഉറവിടമറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും ആശങ്കയുടെ ഇരുള്‍ പരത്തുന്നു.

covid, keam, keam exam, crowd, thiruvananthapuram, ie malayalam
കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പോയവരുടെ വാഹനങ്ങള്‍ മൂലം തിരുവനന്തപുരം നഗരത്തിലുണ്ടായ ഗതാഗതത്തിരക്ക്

സംസ്ഥാനത്തെയും രാജ്യത്തെയും കോവിഡ് വ്യാപനം സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഓഗസ്റ്റോടെ ഓരോ ജില്ലയിലും അയ്യായിരത്തോളം രോഗികള്‍ ഉണ്ടായേക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആ സാഹചര്യം നേരിടാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഓരോ പഞ്ചായത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കാനുമാണു സര്‍ക്കാര്‍ തീരുമാനം.

പ്രതിരോധനിര്‍ദേശങ്ങള്‍ വെറുതെയുള്ളതല്ല, പാലിക്കാനുള്ളത്. അത് അവഗണിക്കുന്നത് തീക്കളിയാണ്. അതിലൂടെ സംഭവിക്കുന്നത് കോവിഡ് രോഗികളുടെ വലിയൊരു ശൃംഖല സൃഷ്ടിക്കപ്പെടുകയാണ്. ഒന്ന് പത്തും നൂറും കഴിഞ്ഞ് ആ ശൃംഖയില്‍ ഇന്ന് കണ്ണിചേര്‍ന്നത് 722 പേരാണ്. ഈ ശൃംഖലയില്‍ ഇനിയെത്ര പേര്‍ ഉൾപ്പെടണം നമുക്ക് ബോധോദയമുണ്ടാകാന്‍? ആ കണ്ണികളിലൊന്ന് നാമല്ലെന്ന് ഉറപ്പുവരുത്താന്‍ ജാഗ്രത കൂടിയേ തീരൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona virus covid 19 kerala community spread social distancing keam entrance exam395900

Next Story
ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചുjassie gift, ജാസി ഗിഫ്റ്റ്, jassie gift sister, ജാസി ഗിഫ്റ്റിന്റെ സഹാദരി, jassie gift sister death, ജാസി ഗിഫ്റ്റിന്റെ സഹാദരി അന്തരിച്ചു, Jissie gift, ജിസി ഗിഫ്റ്റ്, Jissie gift death, ജിസി ഗിഫ്റ്റ് അന്തരിച്ചു, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express