തൃശൂർ: കൊറോണ വെെറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ 1471 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. അമ്പത് പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 1421 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

കൊറോണ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ രോഗലക്ഷണങ്ങളോടെ പത്ത് പേർ നിരീക്ഷണത്തിലുണ്ട്. ഉചിതമായ എല്ലാ ആരോഗ്യനടപടികളും സർക്കാർ സ്വീകരിക്കുന്നതായി മന്ത്രി കെ.കെ.ശെെലജ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൊറോണ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ അയച്ച 24 സാംപിളുകളിൽ 17 എണ്ണവും നെഗറ്റീവ് ആണ്. 15 സാംപിളുകൾ ഇന്ന് പുതിയതായി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ഉണ്ട്.

Read Also: കൊറോണ വെെറസ് ബാധ: എയർ ഇന്ത്യ എക്‌സ്‌പ്രസ് ചെെനയിലേക്ക്, 400 ഓളം പേരെ നാട്ടിലെത്തിക്കും

ഇന്ന് മാത്രം നിരീക്ഷണം ഏർപ്പെടുത്തിയത് 418 പേർക്കാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. ഇവിടെ മാത്രം 214 പേർ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ജാഗ്രത തുടരുമെന്നും മന്ത്രി കെ.കെ.ശെെലജ വ്യക്തമാക്കി.

അതേസമയം, ചെെനയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. എയർ ഇന്ത്യയുടെ ജംബോ ബി-747 വിമാനമാണ് ഇന്ന് ചെെനയിലേക്ക് തിരിക്കുക. 423 സീറ്റുകളുള്ള വിമാനമാണിത്. നാനുറോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ശനിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെ വിമാനം വുഹാനിലെത്തും.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണ് ചെെനയിൽ കുടുങ്ങി കിടക്കുന്നവരിൽ കൂടുതൽപേരും. ചെെനയിൽ നിന്നു എത്തുന്നവരിൽ ആർക്കെങ്കിലും കൊറോണ വെെറസ് ബാധിച്ചതായി സ്ഥിരീകരിച്ചാൽ അവരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കും.

Read Also: സഞ്ജുവിനെ ഇറക്കാനാണ് ആദ്യം തീരുമാനിച്ചത്, രാഹുലാണ് എന്നെ നിർദേശിച്ചത്: വിരാട് കോഹ്‌ലി

അതേസമയം, കൊറോണ ബാധിച്ചവരെ നാട്ടിലേക്ക് തിരിച്ചയക്കില്ലെന്നാണ് ചെെനയുടെ നിലപാട്. അവർക്ക് ചെെനയിൽ തന്നെ ചികിത്സ നൽകിയ ശേഷമായിരിക്കും നാട്ടിലേക്ക് അയക്കുക എന്നാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പിൽ നിന്നുള്ള അഞ്ച് ഡോക്‌ടർമാർ വിമാനത്തിലുണ്ടാകും. ആദ്യ സംഘത്തില്‍ മലയാളികളും ഉണ്ടാകുമെന്നാണ് സൂചന. വിമാനത്താവളത്തില്‍ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവിസും എയർപോർട്ട് ഹെൽത്ത് അതോറിറ്റിയും പ്രാഥമിക പരിശോധനകള്‍ നടത്തും.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.