തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്നു. 24 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേർ നേരത്തെ രോഗവിമുക്‌തരായിരുന്നു. ഇപ്പോൾ 21 പേരാണ് കോവിഡ്-19 പോസിറ്റീവ് അയി ചികിത്സയിലുള്ളത്. തിരുവനന്തപുരത്തു ഒരു ഡോക്‌ടർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് പഠനം കഴിഞ്ഞു മടങ്ങിയെത്തിയ ഡോക്‌ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്നാറിലുള്ള ബ്രിട്ടീഷ് പൗരനും നേരത്തെ കൊറോണ സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് എത്തിയ ഡോക്‌ടർക്കും ബ്രിട്ടീഷ് പൗരനുമാണ് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്.

Read Also: അതിരപ്പിള്ളിയിൽ നിന്നു ഭക്ഷണം കഴിച്ചു; കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരന്റെ യാത്രാവഴി ഇങ്ങനെ

ബ്രിട്ടീഷ് പൗരൻ കളമശേരി മെഡിക്കല്‍ കോളേജ് ഐസോലേഷൻ വാര്‍ഡില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് കോവിഡ്-19 സ്ഥിരീകരിച്ച ആൾ സ്‌പെയിനില്‍ പഠനാവശ്യത്തിന് പോയി മടങ്ങിവന്ന ഒരു ഡോക്ടറാണ്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Read Also: കൊറോണ ബോധവത്‌കരണ വീഡിയോയിൽ രജിത് ഫാൻസിന്റെ അസഭ്യവർഷം; മോഹൻലാലിനെതിരെ സെെബർ ആക്രമണം

141 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്നതിനാലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 10,655 പേര്‍ വീടുകളിലും, 289 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 5,000 ത്തിലേറെ വിദേശികൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.