തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ന് പുതിയതായി 1078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന വർധനവാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Kerala Covid-19 Tracker: സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് പുതിയതായി 1078 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കോഴിക്കോട്, മൂവാറ്റുപുഴ, കണ്ണൂർ, പാറശാല, കൊല്ലം എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 798 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 65 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 104 പേർ വിദേശത്ത് നിന്ന് എത്തിയവരും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 432 പേർക്ക് രോഗം ഭേദമായി. 428 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 222
കൊല്ലം – 106
എറണാകുളം – 100
മലപ്പുറം – 89
തൃശൂർ – 83
ആലപ്പുഴ – 82
കോട്ടയം – 80
കോഴിക്കോട്- 67
ഇടുക്കി – 63
കണ്ണൂർ – 51
പാലക്കാട് -51
കാസർഗോഡ് – 47
പത്തനംതിട്ട – 27
വയനാട് – 10
ഇന്ന് രോഗം ഭേദമായവർ (ജില്ല തിരിച്ച്)
തിരുവനന്തപുരം – 60
കൊല്ലം – 31
ആലപ്പുഴ – 39
കോട്ടയം – 25
ഇടുക്കി – 22
എറണാകുളം – 95
തൃശൂർ – 21
പാലക്കാട് – 45
മലപ്പുറം – 30
കോഴിക്കോട് – 16
വയനാട് – 5
കണ്ണൂർ – 7
കാസർഗോഡ് – 36
ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ 16110
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആയി. 9458 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,58,117 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
22433 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
ഇന്ന് 22433 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതുവരെ ആകെ 3,28,940 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 9159 എണ്ണത്തിന്റെ ഫലം ഇനിയും വരേണ്ടതുണ്ട്. സെന്റിനൽ സർവേയ്ലൻസിന്റെ ഭാഗമായി 107066 സാമ്പിളുകൾ പരിശോധിച്ചതിൽ 102687 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി.
65 ശതമാനം കേസുകളും ആറ് ജില്ലകളിൽ
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 65 ശതമാനം കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ തുടക്കഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. നിലവില്‍ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തുടക്കത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ നമുക്കു കഴിഞ്ഞു. എന്നാല്‍, പുറത്തുനിന്ന് ധാരാളം ആളുകള്‍ വന്നുതുടങ്ങിയതോടെ സ്ഥിതിയില്‍ മാറ്റം വന്നു. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിലൂടെ ശാരീരിക അകലം പാലിക്കലും മറ്റു സുരക്ഷാമാര്‍ഗങ്ങളും നല്ല രീതിയിലാണ് നടപ്പാക്കിയത്. അതിനും ഇപ്പോള്‍ കുറവു വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ കര്‍മനിരതരായി രംഗത്തുണ്ടാകേണ്ട ഘട്ടമാണിത്. എന്നാല്‍, സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകാന്‍ പാടില്ല. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പൊതു ചടങ്ങുകളിലും മറ്റും വേണ്ട അകലം പാലിക്കാതെ പങ്കെടുക്കുന്നുണ്ട്. ഒരാള്‍ ഒരു കുട്ടിയുടെ മുഖത്ത് തൊട്ടുനില്ക്കുന്ന ഒരു ചിത്രം കഴിഞ്ഞദിവസം കണ്ടു.
റിവേഴ്സ് ക്വാറന്റൈനില്‍ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്തിരുന്ന് കുശലം പറയുന്ന മറ്റൊരു ദൃശ്യവും കണ്ടു. ഇതൊക്കെ പിന്നീടാകാം എന്നു വെക്കണം. നേരിട്ടു വീടുകളില്‍ ചെന്ന് ചടങ്ങുകളില്‍ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്. ഇതെല്ലാം ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടതും ഇടപെടേണ്ടതും പൊതുപ്രവര്‍ത്തകരാണ്. അവരാണ് മാതൃക കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രധാന ഘട്ടത്തിൽ
രോഗവ്യാപനത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് നാമിപ്പോളുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മൂന്നാം ഘട്ടത്തില്‍ രോഗവ്യാപനത്തിന്റെ തോതുതന്നെ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടര മാസത്തോളമായുള്ള കണക്കുകള്‍ വിലയിരുത്തിയാല്‍ ഇതു വ്യക്തമാകും. എന്നാല്‍, ഈ ഘട്ടത്തെയും അതിജീവിക്കാന്‍ നമുക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈയൊരു ഘട്ടത്തില്‍ സര്‍ക്കാരെന്നോ പൊതുസമൂഹമെന്നോ, ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ നാമെല്ലാവരും ഒന്നിച്ചു നിന്ന്, ഒറ്റക്കെട്ടായി രോഗപ്രതിരോധ നടപടികളുമായി മുന്നോട്ടു പോവുകയാണു വേണ്ടത്. ഇതില്‍ പരമപ്രധാനമായിട്ടുള്ളത് കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുക എന്നതാണ്. അതിലൊരു വിട്ടുവീഴ്ചയുമുണ്ടായിക്കൂടാ. മാസ്ക്ക് ധരിക്കുമെന്നും ശാരീരിക അകലം പാലിക്കുമെന്നും കൈ കഴുകല്‍ ശീലമാക്കുമെന്നും നാമോരോരുത്തരും ദൃഢപ്രതിജ്ഞയെടുക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത് ജീവനും ജീവനോപാധികളും സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ചിലയാഴ്ചകള് അതീവ പ്രധാനം
അടുത്ത ചിലയാഴ്ചകള് അതീവ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോതനുസരിച്ചിരിക്കും ഇനിയുള്ള സ്ഥിതിഗതികള്‍ ഉരുത്തിരിയുക. അതായത് നാം തന്നെയാണ് നമ്മുടെ ഭാവി ഏതു തരത്തിലായിരിക്കുമെന്ന് നിശ്ചയിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നത് ഒരു നിഷ്ഠയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം മതനേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ മുസ്ലിം മതനേതാക്കളുമായി ഇന്ന് വീഡിയോ കോണ്ഫറന്സു വഴി ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഭീഷണി ഗുരുതരമായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് അവരുമായി ചര്‍ച്ച നടത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചത്. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താമെന്ന നിര്‍ദേശം യോഗത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവെച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ചു മാത്രമേ നടത്തകയുള്ളുവെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തിനും ആരോഗ്യസംവിധാനങ്ങള്‍ക്കും മുന്‍ഗണന നല്കി ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന ഉറപ്പും യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരമാവധി ആഘോഷങ്ങള്‍ ചുരുക്കി നിര്‍ബന്ധിതമായ ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക എന്ന ധാരണയാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളില്‍ മാത്രം സൗകര്യമേര്‍പ്പെടുത്താമെന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. പൊതുസ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും. പരമാവധി 100 പേര്. അതിലധികമാളുകള്‍ പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ധാരണയായിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു
തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കു മെന്ന് മുഖ്യമന്ത്രി പറഞ്ഞു. “തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഇന്നത്തെ 222ൽ 100 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്ത 16 പേരുമുണ്ട്. ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെയും ആയുഷ് വകുപ്പിൽ നിന്നുൾപ്പെടെയുള്ള ജീവനക്കാരെയും നിയോഗിക്കും,” മുഖ്യമന്ത്രി പറഞ്ഞു.
നഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാർക്കറ്റുകളും മറ്റു വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ പുതിയതുറ കരിംകുളം സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, പാറശ്ശാല നെടുവൻവിള സ്വദേശിനി(50), വെങ്ങാനൂർ സ്വദേശിനി(33), പൗഡിക്കോണം കരിയം സ്വദേശി(50), മാരായമുട്ടം സ്വദേശിനി(52), പേട്ട സ്വദേശിനി(49), പെരുങ്കിടവിള സ്വദേശിനി(86), അമരവിള സ്വദേശിനി(31), കടയ്ക്കാവൂർ ചമ്പാവ് സ്വദേശിനി(40), പാറശ്ശാല കോഴിവിള സ്വദേശി(24), ഗൗരീശപട്ടം സ്വദേശി(60), ബാലരാമപുരം മൈലമ്മൂട് സ്വദേശി(49), വർക്കല വെട്ടൂർ സ്വദേശി(38) എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.
സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരിൽ ആറ് വയസുള്ള പെൺകുട്ടി, 36, 60 വയസ്സുള്ള പുരുഷൻമാർ എന്നിവരുടെ സ്ഥലം ലഭ്യമല്ല. വള്ളക്കടവ്, പൊഴിയൂർ, ആറ്റുകാൽ, ബീമാപള്ളി, പൂന്തുറ, പുതിയതുറ, പൊഴിയൂർ പരുത്തിയൂർ, പാലോട്, പഴവൻചാല, ബാലരാമപുരം, മങ്കാട്, അഞ്ചുതെങ്ങ്, പുല്ലുവിള, നെയ്യാറ്റിൻകര, കടയ്ക്കാവൂർ, ചിറയിൽ, കുളത്തൂർ ഉച്ചക്കട, വെങ്ങാനൂർ, പാറശ്ശാല, വലിയവേളി, വയനാട് കൂത്താടി, കരിമഠം, നടത്തുറ, വിഴിഞ്ഞം, പേട്ട കവരടി, കുഴിപ്പള്ളം മുല്ലൂർ, പനവൂർ, കുടപ്പനക്കുന്ന്, പൊഴിയൂർ, കോട്ടപ്പുറം തുലവിളം, പള്ളം, ധനുവച്ചപുരം, ശ്രീകാര്യം,വലിയവേളി, കാരോട്, തെരുവിൽ തൈവിളാകം, കരിമഠം കോളനി, പുതുക്കുറിച്ചി, ചെമ്പൂർ ആര്യംകോട് , പരുത്തിപ്പള്ളി, തമ്പാനൂർ എസ്.എസ് കോവിൽ റോഡ്, നെട്ടയം, വേരൂർ കടംതോട്, ഊരൂട്ടമ്പലം നെട്ടയകോണം , കോട്ടപ്പുറം തുളവിള, പാറശ്ശാല കീഴേത്തോട്ടം, മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്, തൂത്തുക്കുടി, പരശുവയ്ക്കൽ, മൂർത്തികാവ് സ മുല്ലരിങ്ങാട് കുറിഞ്ഞിലിക്കാട്ട്, അഞ്ചലിക്കോണം, കൊല്ലം കല്ലുവാതിക്കൽ, അടൂർ ചായ്ക്കോട്ടുകോണം, പെരുങ്കടവിള, അട്ടക്കുളങ്ങര, കഠിനംകുളം, മാധവപുരം, തിരുനെൽവേലി, ഐര വടവൂർക്കോണം , മണക്കാട്, കന്യാകുമാരി, പാണക്കോട്, പെരിങ്ങമ്മല എലവുപാലം സ്വദേശിനി(58), നെടുമങ്ങാട്, അരുവിക്കോട്, ഒറ്റശേഖരമംഗലം , മുട്ടട സ്വദേശികൾക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൊല്ലത്ത് 94 പേർക്കും സമ്പർക്കം വഴി
കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 106 പേരിൽ പുറത്ത് നിന്ന് വന്നത് രണ്ട് പേർ മാത്രമാണെന്നും 94 പേർ സമ്പർക്കം വഴിയാണ് രോഗബാധയെന്നും മുഖ്യമന്ത്രി പറിഞ്ഞു. ഇന്ന് ഉറവിടമറിയാത്ത 9 രോഗബാധയും റിപ്പോർട്ട് ചെയ്തു.
രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചൽ സ്വദേശി, അലുംകടവ്, ഇടമുളയ്ക്കൽ , ഇട്ടിവ, ഇരവിപുരം, ഇളമാട് , ഏരൂ, കുലശേഖരപുരം,കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്, കൊട്ടാരക്കര , കൊല്ലം, ചക്കുവരയ്ക്കൽ, ചടയമംഗലം, ചവറ, ചിതറ, ചെറിയ വെളിനല്ലൂർ, തലച്ചിറ വെട്ടിക്കവല, തലച്ചിറ, നെടുമൺകാവ്, മൈലം, വാളത്തുംഗൽ, വെട്ടിക്കവല, ശൂരനാട് എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ.
ആലപ്പാട് സ്വദേശിനി 47, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എഴുകോൺ സ്വദേശി, കടയ്ക്കൽ സ്വദേശിനിയും കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജനുമായ 25കാരി, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി കൾ (70, 17), കൊട്ടാരക്കര സ്വദേശി, രാഷ്ട്രീയ പ്രവർത്തകനായ ചക്കുവരയ്ക്കൽ സ്വദേശി (46), തടിക്കാട് ഏറം സ്വദേശിനിയായ ഗർഭിണി 19, വെട്ടിക്കവല സ്വദേശിയായ ഓട്ടോ ഡ്രൈവർ 55 എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.
തിരുവല്ല നഗരസഭ പരിധി കണ്ടെയിൻമെന്റ് സോൺ
ചങ്ങനാശ്ശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ഫലം ലഭിച്ചു. ഇതിനെത്തുടർന്ന് തിരുവല്ല നഗരസഭാ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ആലപ്പുഴയിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 40 പേർക്ക്
ആലപ്പുഴ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 82പേരിൽ 40 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്ടർമാരും 15 ജീവനക്കാരും ക്വാറന്റൈനിൽ പോയി.
ചേർത്തലയിലെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ നെഗഗറ്റീവായ 65വയസിനു മുകളിൽ പ്രായമുള്ളവരെ പ്രത്യേകമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക് ചേർത്തല എസ് എൻ കോളേജ് സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ റിവേഴ്സ് ക്വാറന്റൈൻ സൗകര്യം ഒരുക്കും.
ജില്ലയിൽ മൈക്രോഫിനാൻസ്, ധനകാര്യസ്ഥാപനങ്ങൾ, ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടൽത്തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള വിലക്ക് ജൂലൈ 29 രാത്രി 12 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, കുമരകം മാർക്കറ്റുകളിൽ ആന്റിജൻ പരിശോധന
കോട്ടയം ജില്ലയിൽ പാറത്തോട് ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി, തിരുവാർപ്പ്, കുമരകം മാർക്കറ്റുകളിലും ആന്റിജൻ പരിശോധന നടന്നുവരുന്നു. ഇതുവരെ 267 പേരെ ഫസ്റ്റ്ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു.
എറണാകുളത്ത് 94 പേർക്കും സമ്പർക്കത്തിലൂടെ രോഗം
എറണാകുളത്ത് പോസിറ്റീവ് ആയ 100 പേരിൽ 94 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. രോഗവ്യാപനം രൂക്ഷമായ ആലുവ, കീഴ്മാട് ക്ലസ്റ്ററിൽ സനമ്പൂർണ്ണ ലോക്കഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോഗം സ്ഥിരീകരിച്ചതിനാൽ ആശ്രമങ്ങൾ, മഠങ്ങൾ പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളത്ത് 100 പോസിറ്റീവ് അതിൽ 94 പേർക്കും സമ്പർക്കത്തിലൂടെ രോഗം ഉണ്ടായി. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സനമ്പൂർണ്ണ ലോക്കഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോഗം സ്ഥിരീകരിച്ചതിനാൽ ആശ്രമങ്ങൾ, മഠങ്ങൾ പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല മഠങ്ങളിലും അതുപോലുള്ള ആശ്രമങ്ങളിലും പ്രായമായവരുണ്ട്. അവരെ സന്ദർശിക്കാനെടത്തുന്നവർ രോഗവാഹകരാണെങ്കിൽ വലിയ ആപത്തുണ്ടാകും. ചെല്ലുന്നവർ സ്വയം രോഗമില്ലെന്ന് സങ്കൽപ്പിച്ചാണ് പോകുന്നത്. അത്തരം സന്ദർശനങ്ങൾ തിരിച്ചറിവോടെ ഒഴിവാക്കണം. അല്ലെങ്കിൽ തനിക്ക് രോഗങ്ങളില്ലെന്ന് ഉറച്ച് ബോധ്യമാക്കണം.
കീഴ്മാട്, അയ്യംപള്ളി, തൃക്കാക്കര കോൺവെൻറുകളിൽ രോഗവ്യാപനം കണ്ടെത്താൻ പരിശോധന നടത്തി. ഇത്തരം കേന്ദ്രങ്ങൾ ക്ലോസ്ഡ് ക്ലസ്റ്ററാക്കിയാണ് പരിശോധന. തീരദേശ മേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്ന് കിടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കോർപ്പറേഷൻ ഡിവിഷനുകളിൽ രോഗ വ്യാപന സൂചനകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞുപ. ഈ മേഖലകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
കീഴ്മാട്, അയ്യംപള്ളി, തൃക്കാക്കര കോൺവെൻറുകളിലുള്ളവർക്കും ആലുവ, ഫോർട്ട് കൊച്ചി, കീഴ്മാട്, എടത്തല, കളമശ്ശേരി, കാലടി, കീഴ്മാട് , തുറവൂർ, ചൂർണിക്കര, പള്ളുരുത്തി, തിരുവാണിയൂർ, ഇടപ്പിള്ളി, വൈറ്റില, നെടുമ്പാശ്ശേരി, വരാപ്പുഴ, തൃപ്പുണിത്തുറ, തൃക്കാക്കര, മട്ടാഞ്ചേരി സ്വദേശികൾക്കും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇടപ്പളളി സ്വദേശിനിക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ആലങ്ങാട്, ചെങ്ങമനാട്, അരയൻകാവ്, മൂലംകുഴി, കടുങ്ങല്ലൂർ, വാഴക്കുളം, വെങ്ങോല, ഒക്കൽ, സ്വദേശികൾക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് 95 പേരാണ് ജില്ലയിൽ രോഗ മുക്തി നേടിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും
മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയര്‍ത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ആശുപത്രി നവീകരണത്തിനായി ഭരണാനുമതി നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.
പശ്ചിമ കൊച്ചിയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് സഹായകമാവുന്ന വിധത്തിൽ ആശുപത്രി സജ്ജമാക്കുവാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം, കുമ്പളം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനമാകും.
തൃശ്ശൂരിൽ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച 83 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.
തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ 1118 ആന്റിജൻ പരിശോധനകളിൽ 20 പോസിറ്റീവ് റിപ്പോർട്ട് ചെയ്തതതായി മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽൽ 5 തദ്ദേശസ്ഥാപന പ്രദേശങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണായി. 33 തദ്ദേശസ്ഥാപനങ്ങളിൽ കണ്ടെയിൻമെന്റ് സോണുകൾ നിലവിലുണ്ട്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മത്സ്യവിപണനത്തിനായി തൃശ്ശൂർ ജില്ലയിലേക്ക് വരുന്നത് നിരോധിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററിൽ നിന്നുളള സമ്പർക്കം വഴി 16 പേർക്ക് രോഗം പകർന്നു. പുത്തൻചിറ സ്വദേശി (3, സ്ത്രീ), പുത്തൻചിറ സ്വദേശി (10, പെൺകുട്ടി), പുത്തൻചിറ സ്വദേശി (5, ആൺകുട്ടി), പുത്തൻചിറ സ്വദേശി (83 , പുരുഷൻ), പുത്തൻചിറ സ്വദേശി (70, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (60, പുരുഷൻ), പൂമംഗലം സ്വദേശി (37, പുരുഷൻ), ചേലൂർ സ്വദേശി (39, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (52, പുരുഷൻ), പുത്തൻചിറ സ്വദേശികളായ (33, സ്ത്രീ), (10, പെൺകുട്ടി), (5, പുരുഷൻ), (83, പുരുഷൻ), (70, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷൻ), ചേർപ്പ് സ്വദേശി (52, പുരുഷൻ) എന്നിവരാണ് കെഎസ്ഇ സമ്പർക്കപ്പട്ടികയിലുളളത്.

ഇരിങ്ങാലക്കുട കെഎൽഎഫിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷൻ), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേർക്കാണ്.ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ 5 ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷൻ), (31, പുരുഷൻ), (30, പുരുഷൻ), (53, പുരുഷൻ), (49, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരിങ്ങാലക്കുട സിവിൽ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂർ സ്വദേശിക്ക് (49, പുരുഷൻ) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
എനമാക്കൽ സ്വദേശി (51, പുരുഷൻ), കുന്നംകുളം സ്വദേശി (47, പുരുഷൻ), ആർത്താറ്റ് സ്വദേശി (12, ആൺകുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷൻ), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷൻ), കൊമ്പിടി സ്വദേശി (6 വയസ്സുളള ആൺകുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെൺകുട്ടി), കാട്ടകാമ്പൽ സ്വദേശി (26, സ്ത്രീ), തുരുവൻകാട് സ്വദേശി (69, പുരുഷൻ), അരിപ്പാലം സ്വദേശി (43, പുരുഷൻ), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവൻകാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷൻ), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷൻ) എന്നിവർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂർ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂർ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), വളാഞ്ചേരി സ്വദേശി (48, പുരുഷൻ), പേരകം സ്വദേശി (36, പുരുഷൻ), തേലപ്പിള്ളി സ്വദേശി, വേളൂർ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷൻ) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷൻ), ചേർപ്പ് സ്വദേശി (32, പുരുഷൻ), ചാലക്കുടി സ്വദേശി (55, പുരുഷൻ), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷൻ), (28, പുരുഷൻ), പോർക്കുളം സ്വദേശികളായ (32, പുരുഷൻ), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷൻ), മറ്റൊരു സമ്പർക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷൻ), (32, പുരുഷൻ), ചാവക്കാട് സ്വദേശി (52, പുരുഷൻ)
ജൂലൈ 9 ന് ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ വന്ന പുരുഷൻമാരായ 5 അതിഥി തൊഴിലാളികൾ (18), (47), (39), (27), (39) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ
തൃശൂർ ജില്ലയിൽ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകൾ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാർഡുകൾ, പുത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭ 31ാം ഡിവിഷൻ, തൃശൂർ കോർപറേഷൻ 40, 44 ഡിവിഷനുകൾ, നെൻമണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകൾ, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.
പട്ടാമ്പിയിൽ 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ ഇന്ന് 51 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45 പേർ രോഗമുക്തി നേടി. പട്ടാമ്പിയിൽ നടത്തിയ പരിശോധനയിൽ 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ഇതര സംസ്ഥാനത്തു നിന്നു വന്ന എട്ട് പേർക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഉൾപ്പെടെ ജില്ലയിൽ 45 പേർ രോഗമുക്തി നേടി.
കഞ്ചിക്കോട് സ്വദേശിക്കാണ് (22 പുരുഷൻ) ഉറവിടം അറിയാത്ത രോഗബാധ. ഇദ്ദേഹം എറണാകുളത്താണ് ചികിത്സയിലുള്ളത്. കൊടുവായൂർ സ്വദേശിക്കാണ് (58 സ്ത്രീ) സമ്പർക്കത്തിലൂടെ രോഗബാധ.
പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ചവരിൽ തിരുമിറ്റക്കോട് സ്വദേശികളായ എട്ടുപേർ, മുതുതല സ്വദേശികളായ ഏഴുപേർ, കപ്പൂർ സ്വദേശികളായ 5 പേർ, പട്ടിത്തറ സ്വദേശികളായ നാല് പേർ, ഓങ്ങല്ലൂർ സ്വദേശികളായ 5 പേർ, പട്ടാമ്പി സ്വദേശികളായ രണ്ടുപേർ, ചളവറ സ്വദേശികളായ മൂന്നുപേർ എന്നിവരും ചാലിശ്ശേരി, വല്ലപ്പുഴ സ്വദേശികളായ ഓരോരുത്തരും തൃശ്ശൂർ പോർക്കുളം, പെരുമ്പിലാവ് സ്വദേശികളായ ഓരോരുത്തരും ഉൾപ്പെടുന്നു.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 329 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററായി പ്രവർത്തനമാരംഭിച്ചു
പട്ടാമ്പി കോളേജിലെ വനിതാ ഹോസ്റ്റൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററായി പ്രവർത്തനം ആരംഭിച്ചതായി മുഹമ്മദ് മുഹ്സിൻ എംഎൽഎ അറിയിച്ചു.പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 രോഗികളെ ഇന്ന് പ്രവേശിപ്പിച്ചു.വനിതാ ഹോസ്റ്റലിൽ 80 പേരെ ചികിത്സിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കൊണ്ടോട്ടിയിലും നിലമ്പൂരും മത്സ്യമാർക്കറ്റിലൂടെ കൂടുതൽ പേർക്ക് രോഗബാധ
മലപ്പുറത്ത് കൊണ്ടോട്ടി നിലമ്പൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റിലൂടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.മലപ്പുറം ജില്ലയില്‍ 89 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 14 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ദുബായില്‍ നിന്നും കോവിഡ് നെഗറ്റീവായ ശേഷം തിരിച്ചെത്തിയ ചോക്കാട് സ്വദേശി 29 വയസുകാരന് ജൂലൈ 22 ന് മരിച്ചതിന് ശേഷമാണ് രോഗബാധ സ്ഥിരീകിരിച്ചത്. ഇന്ന് 30 പേര് ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 818 പേര് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 60 വയസുകാരി, 34 വയസുകാരന്, ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി 48 വയസുകാരന്, 23 വയസുകാരന്, ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (60), ജൂലൈ 16 ന് രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുമായി ബന്ധമുണ്ടായ വളാഞ്ചേരി സ്വദേശി (55), ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശിയായ 10 വയസുകാരന് എന്നിവർക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പൊന്നാനി സ്വദേശിയുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (43), ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി നഗരസഭയിലെ കൗണ്‍സിലറുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച പെരുവള്ളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (35), ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മംഗലം സ്വദേശിയുമായി ബന്ധമുണ്ടായ മംഗലം സ്വദേശി (33), ജൂലൈ 15 ന് രോഗം സ്ഥിരീകരിച്ച തിരൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ തിരൂര്‍ പുറത്തൂരിലെ 38 വയസുകാരി, 42 വയസുകാരന്, ഇയാളുമായി ബന്ധമുണ്ടായ തിരൂര്‍ സ്വദേശികളായ 33 വയസുകാരി, 10 വയസുകാരി, 39 വയസുകാരന്, 44 വയസുകാരി, നേരത്തെ രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനുമായ ബന്ധമുണ്ടായ മലപ്പുറം സ്വദേശികളായ 43 വയസുകാരന്, 33 വയസുകാരന് എന്നിവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചങ്ങരംകുളം പെട്രോള്‍ പമ്പിലെ ജീവനക്കാരന് (34) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ചോക്കാട് മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മലപ്പുറം സ്വദേശി (26), പെരുവള്ളൂര്‍ സ്വദേശിയായ ആറ് വയസുകാരന്, പുളിക്കല്‍ സ്വദേശി (35), താനൂര്‍ സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി (28), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ കച്ചവടം നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), പൊന്മള സ്വദേശി (42), കൊണ്ടോട്ടി നഗരസഭ കൗണ്‍സിലറായ കൊണ്ടോട്ടി സ്വദേശി (54), കരുവാങ്കല്ല് മത്സ്യ വില്‍പ്പന നടത്തുന്ന പെരുവള്ളൂര്‍ സ്വദേശി (40), മൂന്നിയൂര്‍ സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ഐസ് വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (39), തിരുവനന്തപുരം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ (27), ചന്തക്കുന്ന്, ചോക്കാട് മാര്‍ക്കറ്റുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്ന ചോക്കാട് സ്വദേശി (46), എറണാകുളത്ത് ടാക്സി ഡ്രൈവറായ പുലാമന്തോള്‍ സ്വദേശി (37) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.
കോഴിക്കോട് നഗരത്തിൽ 20 വാർഡുകൾ കണ്ടെയിൻമെന്റ് സോൺ
കോഴിക്കോട് കോർപ്പറേഷനിലെ 20 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വടകര മുൻസിപ്പാലിറ്റിയും പുറമേരി, ഏറാമല, എടതച്ചേരി, നാദാപുരം, തൂണേരി, മണിയൂർ, വില്യാപ്പള്ളി,ചെക്യാട്, ആയഞ്ചേരി, വാണിമേൽ, അഴിയൂർ, പെരുമണ്ണ പഞ്ചായത്തുകളും പൂർണമായി കണ്ടെയിൻമെന്റ് സോണുകളാണ്.
കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചിട്ടു. സമ്പർക്കവ്യാപനം തടയുന്നതിനായി ബേപ്പൂർ ഹാർബർ മൂന്നുദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാർക്കറ്റിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 496 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത് 56 പേർക്കാണ്.
പെരുവയല്‍ – 2, വില്യാപ്പളളി – 1, ചേളന്നൂര്‍ -1 (ആരോഗ്യ പ്രവര്ത്തകന്, മഞ്ചേരി), തിരുവളളൂര്‍ – 4, കോഴിക്കോട് കോര്പ്പറേഷന് – 29 (1 ആരോഗ്യ പ്രവര്ത്തകന്, മെഡിക്കല്‍ കോളേജ്), വാണിമേല്‍ – 4, ഒളവണ്ണ – 9, ചോറോട് – 4, പെരുമണ്ണ – 2 എന്നിങ്ങനെയാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോര്പ്പറേഷന് പരിധിയിലെ മാറാട് സ്വദേശി പുരുഷന് (26), താമരശ്ശേരി സ്വദേശി പുരുഷന് (24), തിരുവളളൂര്‍ സ്വദേശി പുരുഷന് (42) എന്നിവരുടെ രോഗ
ഉറവിടമാണ് വ്യക്തമല്ലാത്തത്.
വയനാട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് പേര് രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 324 ആയി. നിലവില്‍ 187 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 182 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികില്‍സയില്‍ കഴിയുന്നു.
ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (21), ജൂലൈ 11 ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശി (50), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (26), ജൂലൈ 13 ന് ജില്ലയിലെത്തിയ, നാദാപുരത്ത് ജോലിചെയ്യുന്ന എടവക സ്വദേശി (57), പത്തനംതിട്ട സന്ദര്‍ശനം നടത്തി തിരിച്ചു വന്ന ബത്തേരി സ്വദേശി (36), ജൂലൈ 16 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നൂല്‍പ്പുഴ സ്വദേശി (74), ജൂലൈ 14 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശിയും (40) കുടുംബവും (42, 34, 11 വയസ്സുകാര്്) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിലവില്‍ കണ്ടെയ്ന്മെന്റ് സോണുകളായി തുടരുന്നത് 12 തദ്ദേശ സ്ഥാപനങ്ങളിലെ 87 വാര്‍ഡുകളാണ്. ഇതില്‍ കല്‍പ്പറ്റയിലെ ഒരു വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റാണ്. കല്‍പ്പറ്റ നഗരസഭ -ഒന്ന് (വാര്‍ഡ് 18 – മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍), മാനന്തവാടി നഗരസഭ – നാല് (11,13,14,29), എടവക പഞ്ചായത്ത് – നാല് (2,12,16,17), തൊണ്ടര്‍നാട് – 10 (1,2,3,4,5,10,11,12,13,15 ), പുല്‍പ്പള്ളി – 19 ( മുഴുവന്‍ വാര്‍ഡുകളും), മുളളന്‍കൊല്ലി -18 (മുഴുവന്‍ വാര്‍ഡുകളും), തിരുനെല്ലി – 17 (മുഴുവന്‍ വാര്‍ഡുകളും), കണിയാമ്പറ്റ – മൂന്ന് (15,16,17 ), വെളളമുണ്ട – മൂന്ന് (2,3,9), പടിഞ്ഞാറത്തറ – രണ്ട് (1,16), തവിഞ്ഞാല്‍- രണ്ട് (1, 2), നൂല്‍പ്പുഴ- നാല് (14,15, 16, 17) എന്നിവിടങ്ങളിലാണ് കണ്ടെയ്ൻമെന്റ് സോണുകൾ
ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
കോവിഡ് വ്യാപനത്തെത്തുടർന്ന് വയനാട് ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കച്ചവടം ചെയ്യാനോ കടകളില്‍ ജോലിക്ക് നില്കാനോ പാടില്ല. താലുക്ക് തലത്തിലുള്ള പരിശോധനാ സ്ക്വാഡുകള്‍ ഇവരെ പ്രത്യേകം പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ഇവരുടെ അതിജീവനത്തിനാവശ്യമായ സഹായം അതത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ ആവശ്യമെങ്കില്‍ കുടുംബശ്രീ മിഷന്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് നല്‍കേണ്ടതാണ്.
ജില്ലയില്‍ ടര്‍ഫുകള്‍, ഇന്‍ഡോര്‍ കളി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കളികള്‍ നിരോധിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേകം പരിശോധന നടത്തേണ്ടതും നിയമലംഘനം കണ്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
കണ്ണൂർ ജില്ലയിൽ ആറ് ക്ലസ്റ്ററുകൾ
കണ്ണൂർ ജില്ലയിൽ ആറ് ക്ലസ്റ്ററുകൾ ആറായി വർധിച്ചു. കണ്ണൂർ ഗവ മെഡിക്കൽ കോളേജ്, തൃപ്പങ്ങോട്ടൂർ, കുന്നോത്തപറമ്പ് എന്നിവയാണ് പുതിയ ക്ലസ്റ്ററുകൾ.
കാസർഗോഡ് ജില്ലയിലെ വടക്കൻ മേഖലകളിൽ സമ്പർക്ക വ്യാപനം കൂടുതൽ
കാസർഗോഡ് ജില്ലയിലെ വടക്കൻ മേഖലകളിൽ സമ്പർക്ക രോഗബാധ വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് മാർക്കറ്റ്, ചെർക്കള, ഫ്യൂണറൽ, മംഗൽപാടി വാർഡ് മൂന്ന്, ഹൊസങ്കടി ലാബ് എന്നിവ പുതിയ ക്ലസ്റ്ററുകളാണ്. പൊതുചടങ്ങുകളിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ ആളുകൾ പാലിക്കാത്തത് സമ്പർക്കക്കേസുകൾ കൂടാൻ കാരണമായി. ജില്ലയിൽ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 128 കണ്ടെയിൻമെന്റ് സോണുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
47 പേര്‍ക്കാണ് ഇന്ന് കാസർഗോഡ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഹെല്‍ത്ത് വര്‍ക്കര്‍ -1,സിവില്‍ പോലീസ് ഓഫീസര്‍ -1, പ്രൈവറ്റ് ഫര്‍മസിസ്റ് -1 എന്നിവരുള്‍പ്പെടെ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് പേര് ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്ന് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്.
മഞ്ചേശ്വരം, മഞ്ചേശ്വരം, കാസറഗോഡ് , പനത്തടി , ചെറുവത്തൂര്‍, മധൂര്‍, ചെങ്കള, കണ്ണൂര്‍ പെരിങ്ങോം, കാറഡുക്ക , കാഞ്ഞങ്ങാട്, അജാനൂര്‍, ചെറുവത്തൂര്‍, കുറ്റിക്കോല്‍, നീലേശ്വരം, കുമ്പള, ചെമ്മനാട്, കുമ്പഡാജെ, പനത്തടി, ഉദുമ, നീലേശ്വരം, പൈവളിക, മീഞ്ച, മംഗല്പാടി സ്വദേശികൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തിരുവല്ലയിൽ മരിച്ച സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചു
തിരുവല്ല: സംസ്ഥാനത്ത് വ്യാഴാഴ്ച ഒരു കോവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറശാല സ്വദേശിനി തങ്കമ്മ (82)യാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഇവർ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഇവരുടെ മൃതദേഹം സംസ്കരിച്ചത്. തിരുവല്ല നഗരസഭാ പരിധിയില്‍ നിലവില്‍ കണ്ടയ്ന്മെന്റ് സോണ്‍ ആണ്. ഇവരുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
സമ്പൂര്‍ണ ലോക്ക്ഡൗണ്‍: തീരുമാനം തിങ്കളാഴ്ച
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നു. മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യത്തില്‍, തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും. വെള്ളിയാഴ്ച വൈകീട്ടാണു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല
ബോട്ടിലെ തൊഴിലാളിക്ക് കോവിഡ്; ബേപ്പൂർ ഹാർബർ അടച്ചു
ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് ബേപ്പൂർ ഹാർബർ അടച്ചു. രോഗവ്യാപന സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഹാർബർ അടച്ചിടാന്‍ കോഴിക്കോട് കോര്പറേഷന് ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കിയത്. രോഗബാധിതനായ തൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയില്‍ പൊതുവെ നിലനില്‍ക്കുന്നത്. ചാലപ്പുറത്ത് ഒരു കുടുംബത്തിലെ എട്ടു പേരടക്കം 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് കോര്പറേഷന് പരിധിയില്‍ നിരീക്ഷണം ശക്തമാക്കും
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്പറേഷന് പരിധിയില്‍ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുമെന്ന് കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. വാര്‍ഡ് ആര്.ആര്.ടികളുടെ പ്രവര്‍ത്തനം തീരദേശമേഖലകളില്‍ കൂടുതല്‍ കേന്ദ്രീകരിക്കും. അവിടങ്ങളില്‍ ജാഗ്രതാ ബോധവത്ക്കരണം സംഘടിപ്പിക്കും.
റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണം ഉറപ്പുവരുത്തും. പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്
തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍, വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനിലെ 20 പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.
നിലമ്പൂര്‍ നഗരസഭയിൽ കര്‍ശന നിയന്ത്രണം
നിലമ്പൂര്‍ ഗരസഭാ പരിധിയില്‍ കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ നഗരസഭാ പരിധിയിൽ മുഴുവനായും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം അടച്ചു
രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം പൂര്‍ണമായി അടച്ചു. അസ്ഥിരോഗ ശസ്ത്രക്രിയയ്ക്കെത്തിയ രോഗിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സെക്ഷനിലെ ജീവനക്കാരും ഡോക്ടർമാരും ക്വാറന്റൈനിൽ പ്രവേശിച്ചു.
കണ്ണൂരിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ജില്ലാ ഭരണകൂടം. കടകൾ, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാർഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും.
അതേസമയം, കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക് കോവിഡ് പോസിറ്റീവ് എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുൾപ്പടെ തെറ്റായ വാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ്
സർക്കാർ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം പരിശോധന നടത്താതെ തിരികെ ജോലിയിൽ പ്രവേശിച്ച ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചരക്കണ്ടി ചികിത്സ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇവർ ക്വാറന്റൈന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് തിരികെ ഡ്യൂട്ടിക്ക് പ്രവേശിച്ചത്. ഇവിടെ ഇവർ രണ്ട് ദിവസം ഡ്യൂട്ടി ചെയ്തിരുന്നു. 21ാം ദിവസമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇവരോടൊപ്പം ആറ് ജീവനക്കാർ കൂടി ക്വാറന്റൈനിൽ കഴിഞ്ഞിരുന്നു.
ജൂലൈ 16ന് ജോലിയിൽ തിരികെ പ്രവേശിച്ച ഇവർക്ക് ചൊവാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. പരിശോധനയിൽ മറ്റ് നാല് പേർക്ക് ഫലം നെഗറ്റീവാണ്. പി പി ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്നവർക്ക് ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
ലോകത്ത് കോവിഡ് മരണം 6.25 ലക്ഷം കടന്നു
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6.25 ലക്ഷം കടന്നു. ആകെ രോഗികൾ 1, 53, 52,000 ആയിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ മരിച്ചു. അമേരിക്കയിൽ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്. 24മണിക്കൂറിനിടെ 66,853 പേർക്ക് അമേരിക്കയിലും, 65,339 പേർക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
ഒറ്റദിവസം 45720 രോഗികള്‍, 1000 കടന്ന് മരണം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മാത്രം 45720 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്കാണിത്. രാജ്യത്ത് ആദ്യമായി ഒറ്റദിവസം 1000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1129 പേരാണ് ജൂലൈ 22 ന് മാത്രം മരിച്ചത്. 1238635 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചത്. 29681 പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചു.