Latest News

ആശങ്ക കുറയാതെ കേരളം; ജാഗ്രത ഓര്‍മ്മിപ്പിച്ച് സമ്പര്‍ക്ക കേസുകള്‍

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ലഭിച്ചത്.

covid-19 kerala news wrap july 21

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത ആശങ്കയ്ക്ക് കാരണമായിരുന്ന തലസ്ഥാനത്ത് ഇന്ന് അല്‍പം ആശ്വാസം നല്‍കി രോഗികളുടെ എണ്ണം കുറഞ്ഞു. എന്നാല്‍, മറ്റു ജില്ലകളില്‍ ക്രമമായ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ രോഗികളുടെ എണ്ണം ഏഴുന്നുറിന് മുകളില്‍ തന്നെ തുടര്‍ന്നു. തുടര്‍ച്ചയായി 200-ന് മുകളില്‍ രോഗികളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തിരുന്ന തിരുവനന്തപുരത്ത് ഇന്ന് 150 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  ഒരു മരണവും ഇന്ന് ഉണ്ടായി.

സംസ്ഥാന മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷകള്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ച ദിവസം കൂടിയാണ് ഇന്ന്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കെ പരീക്ഷ നടത്തിയതും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.

തീരദേശ മേഖലയില്‍ രോഗം പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്കായി മാത്രം അതിര്‍ത്തി തുറന്ന് നല്‍കാനാണ് തീരുമാനം. ഇന്നത്തെ പ്രധാന കോവിഡ്-19 വാര്‍ത്തകള്‍ ഇവയാണ്.

രോഗം ഏറ്റവും കൂടുതല്‍ പടരാന്‍ സാധ്യത കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണെന്ന വസ്തുത ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രോഗം ഏറ്റവും കൂടുതല്‍ പടരാന്‍ സാധ്യത കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണെന്ന വസ്തുത ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“നിരവധി പ്രത്യേകതകള്‍ കാരണം, കോവിഡ് 19 മഹാമാരി ഏറ്റവുമധികം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള ഒരു പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികമാണ് നമ്മുടെ ജനസാന്ദ്രത. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വയോജനങ്ങളുള്ള പ്രദേശമാണ് ഇത്. അത്തരത്തില്‍ കോവിഡ് മഹാമാരിയ്ക്ക് വലിയ നാശം വിതയ്ക്കാന്‍ കഴിയുന്ന നിരവധി അനുകൂല ഘടകങ്ങളാണ് സംസ്ഥാനത്തുള്ളത്”

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ലഭിച്ചത്. 34 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13,994 ആണ്.

സംസ്ഥാനം പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കോവിഡ് പോസിറ്റീവ് കേസിന് 44 ടെസ്റ്റുകളാണ് കേരളം നടത്തുന്നത്. മഹാരാഷ്ട്രയില്‍ അഞ്ച്, ഡല്‍ഹിയില്‍ ഏഴ്, തമിഴ്‌നാട്ടില്‍ 11, കര്‍ണാടകയില്‍ 17, ഗുജറാത്ത് 11 എന്നിങ്ങനെയാണ് കണക്കുകള്‍.

covid-19, kerala data, kerala status july 21

ഇന്ന് 274 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂര്‍ 57, പാലക്കാട് 46, ആലപ്പുഴ 46, കാസര്‍കോട് 40, പത്തനംതിട്ട 40, കോഴിക്കോട് 39, കോട്ടയം 39, തൃശൂര്‍ 19, വയനാട് 17.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 11, കൊല്ലം 11, ആലപ്പുഴ 70, കോട്ടയം 10, ഇടുക്കി 5, എറണാകുളം 7, തൃശൂര്‍ 6, പാലക്കാട് 34, മലപ്പുറം 51, കോഴിക്കോട് 39, വയനാട് 14, കണ്ണൂര്‍ 10, കാസര്‍കോട് 6.

കഴിഞ്ഞ 24 മണിക്കൂറിനകം 19,524 സാമ്പിളുകള്‍ പരിശോധിച്ചു. 1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. 8277 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 984 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8056.

ഇതുവരെ ആകെ 3,08,348 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7410 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,00,942 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 96,544 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 353 ആയി.

സി എഫ് എല്‍ ടി സികളുടെ സജ്ജീകരണം ധ്രുതഗതിയില്‍ പുരോഗമിക്കുന്നു

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടോ എന്ന് പലരും ഉല്‍കണ്ഠപ്പെടുന്നുണ്ട്. നിലവില്‍ അത്തരം ആശങ്കകള്‍ ആര്‍ക്കും ഉണ്ടാകേണ്ടതില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) സജ്ജീകരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

കോവിഡ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായ കേസുകളില്‍ പ്രകടമായി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരേയും നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തി ചികിത്സിക്കുന്നത്.

ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തൊട്ടാകെ 187 സിഎഫ്എല്‍ടിസി കളിലായി 20404 ബെഡുകള്‍ തയ്യാറായിക്കഴിഞ്ഞു. 305 ഡോക്ടര്‍മാരേയും 572 നഴ്‌സുമാരേയും 62 ഫാര്‍മസിസ്റ്റുകളേയും 27 ലാബ് ടെക്‌നീഷ്യന്‍മാരേയും ജൂലൈ 19നുള്ളില്‍ സിഎഫ്എല്‍ടിസികളുടെ പ്രവര്‍ത്തന ചുമതലയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 742 സിഎഫ്എല്‍ടിസി കളാണ് ജൂലൈ 23നോടകം തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നത്. അതോടെ ബെഡുകളുടെ എണ്ണം 69215 ആയി ഉയരും.

എല്ലാ സിഎഫ്എല്‍ടിസികളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ ഒപി നടത്തുവാനുള്ള സൗകര്യവും ടെലിമെഡിസിന് ആവശ്യമായ ലാന്‍ഡ്‌ലൈനും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓരോ സിഎഫ്എല്‍ടിസിക്കും ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തും. ഐസൊലേഷനിലുള്ളവര്‍ക്ക് ബാത്ത്‌റൂമോടു കൂടിയ പ്രത്യേക മുറികള്‍ ലഭിക്കും. വെള്ളവും വൈദ്യുതിയും മുടങ്ങാതെ ലഭ്യമാകാനും ഭക്ഷണം എത്തിക്കാനും വേണ്ട ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തുന്നതുമായിരിക്കും. ഫ്രണ്ട് ഓഫീസ്, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടിങ് റൂം, നഴ്‌സിങ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റോര്‍, ഒബ്‌സര്‍വേഷന്‍ റൂം, തുടങ്ങിയ സൗകര്യങ്ങളും എല്ലാ സിഎഫ്എല്‍ടിസികളിലും ഉണ്ടായിരിക്കും. മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ വേണ്ട സംവിധാനങ്ങളും ഏര്‍പ്പാടാക്കും. ഇവിടങ്ങളില്‍ സെമി പെര്‍മനന്റ് ടോയ്‌ലറ്റുകള്‍ ഏര്‍പ്പെടുത്തും.

ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയവരില്‍ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയ്ക്കു കൊണ്ടുപോകേണ്ടി വരും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. ആയതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പര്‍പ്പിക്കുന്നതാണ് ഉചിതം. അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് പോകേണ്ടതാണ്. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം തിരികെ വീട്ടില്‍ എത്തിക്കും.

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകില്ല, പരാതികള്‍ തുടരും

സര്‍ക്കാര്‍ മേഖലയില്‍ 59ഉം സ്വകാര്യമേഖലയില്‍ 51ഉം ടെസ്റ്റിങ് കേന്ദ്രങ്ങളുണ്ട്. ആദ്യം പിസിആര്‍ ടെസ്റ്റ് മാത്രമാണുണ്ടായിരുന്നത് ഇപ്പോള്‍ ആന്റിബോഡി, ആന്റിജന്‍, ട്രൂനാറ്റ്, ജീന്‍ എക്‌സ്പര്‍ട്ട്, ഇമ്യൂണോ അസേ ടെസ്റ്റുകളുണ്ട്. ടെസ്റ്റുകളുടെ എണ്ണവും കേന്ദ്രങ്ങളും ഇനിയും വര്‍ധിപ്പിക്കും.

സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി രണ്ടു ചര്‍ച്ച നടത്തി കോവിഡ് ചികിത്സാ ഫീസും മറ്റും നിശ്ചയിച്ചു. നിരവധി സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്വശ്രയ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കണ്ണൂരും വയനാട്ടിലും കോവിഡ് ചികിത്സക്ക് മാത്രമായി വിട്ടു നല്‍കി.

“കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുണ്ടായ പാളിച്ചകളാണ് നിലവില്‍ കേസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന തരത്തിലുള്ള പ്രചരണം ചിലര്‍ നടത്തുന്നുണ്ട്. എണ്ണം മനഃപ്പൂര്‍വം കുറച്ചു കാണിക്കുന്നു എന്നായിരുന്നു ആദ്യത്തെ പരാതി. ഇപ്പോള്‍ എണ്ണം കൂടുന്നു എന്നായി. ഇങ്ങനെ പരാതി പറഞ്ഞു നടക്കുന്നവര്‍ യാഥാര്‍ഥ്യമെന്താണെന്നു മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല. എത്ര തവണ ആവര്‍ത്തിച്ചാലും കേള്‍ക്കാത്ത മട്ടില്‍ വീണ്ടും പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ലല്ലോ,” മുഖ്യമന്ത്രി പറഞ്ഞു.

മരണം കുറഞ്ഞത് കേരളത്തിന്റെ പ്രതിരോധ മികവ്‌

ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരില്‍ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേ സമയം ഡല്‍ഹിയിലെ കേസ് ഫറ്റാലിറ്റി റേറ്റ് 3 ശതമാനവും, തമിഴ്‌നാട്ടില്‍ 1.5 ശതമാനവും, മഹാരാഷ്ട്രയില്‍ 3.8 ശതമാനവും. ഗുജറാത്തില്‍ 4.4 ശതമാനവും കര്‍ണാടകയില്‍ 2.1 ശതമാനവും ആണ്.

ഇന്നലെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍, ഇന്നലെ തമിഴ്‌നാട്ടില്‍ 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണ്ണാടകത്തിലാകട്ടെ, ഇന്നലെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സമയത്തും ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള ഒരു പ്രദേശത്ത് ഇത്ര കുറഞ്ഞ മരണങ്ങള്‍ മാത്രമുണ്ടാകുന്നത് സൂചിപ്പിക്കുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവാണ്.

ടെസ്റ്റുകള്‍ ചെയ്യുന്നത് നോക്കിയാലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മള്‍ നടത്തുന്നത്. മഹാരാഷ്ട്രയില്‍ അത് 5ഉം, ഡല്‍ഹിയില്‍ 7ഉം, തമിഴ്‌നാടില്‍ 11ഉം കര്‍ണാടകയില്‍ 17ഉം, ഗുജറാത്തില്‍ 11ഉം ആണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തില്‍ പുറകിലാണെന്നു പറയുന്നവര്‍ നോക്കുന്നത് ടെസ്റ്റുകളുടെ കേവലമായ എണ്ണമാണ്.

അതു ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റിവ് കേസിനു ആനുപാതികമായി എത്ര ടെസ്റ്റുകള്‍ ആണ് നടത്തുന്നത് എന്നതാണ് പ്രധാനം. ഐസിഎംആറിലെ പ്രധാന ശാസ്ത്രജ്ഞനായ രാമന്‍ ഗംഗാത്‌ഖേദ്ഖര്‍ കേരളം കൈക്കൊണ്ട രീതിയെക്കുറിച്ച് എടുത്തുപറയുകയും എന്തുകൊണ്ട് അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ നമ്മള്‍ കാണിച്ച കരുതലിന്റെയും ജാഗ്രതയുടേയും ഗുണഫലമാണ് രാജ്യമൊന്നടങ്കം രോഗം നാശം വിതയ്ക്കുന്ന സന്ദര്‍ഭത്തിലും കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിവിശേഷം. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ കോവിഡ് 19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍, കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതുകൊണ്ടാണ് വുഹാനില്‍ നിന്നു വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്താനായത്. അതിനെത്തുടര്‍ന്ന് കോണ്ടാക്റ്റുകള്‍ ട്രെയ്‌സ് ചെയ്യാനും ക്വാറന്റൈന്‍ ചെയ്യാനും രോഗത്തെ മെച്ചപ്പെട്ട രീതിയില്‍ തടയിടാനും കേരളത്തിനു സാധിച്ചു. സെക്കണ്ടറി കോണ്ടാക്ടുകള്‍ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് നാം മനസ്സിലാക്കണം.

അത്രമാത്രം ശ്രദ്ധയും അധ്വാനവും രോഗപ്രതിരോധത്തിനായി നമ്മള്‍ അര്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ കാണിച്ച തരത്തിലുള്ള ജാഗ്രതയും തയ്യാറെടുപ്പുകളും ലോകത്തു തന്നെ വളരെ ചുരുക്കം പ്രദേശങ്ങളേ കാണിച്ചുള്ളു. അതുകൊണ്ടാണ് പലയിടത്തും രോഗം പടര്‍ന്നുപിടിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആക്ടീവ് ക്ലസ്റ്ററുകള്‍ 101 എണ്ണം

സംസ്ഥാനത്തിന്റെ പൊതുചിത്രം എടുത്താല്‍ 101 ആക്ടീവ് ക്ലസ്റ്ററുകളാണുള്ളത്. അതില്‍ 18 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. തിരുവനന്തപുരത്ത് ഇന്ന് സ്ഥിരീകരിച്ച 151ല്‍ 137ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം അറിയാത്ത ഏഴുപേരുമുണ്ട്. മൂന്ന് തീരദേശ മേഖലകളിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പൊതുജനങ്ങള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി.

കൊല്ലം ജില്ലയില്‍ 76 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മൂന്ന് കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഇന്ന് തുറന്നു.

പത്തനംതിട്ട 40ല്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ ഇതുവരെ 1010 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 76 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയിലെ വലിയ ക്ലസ്റ്റര്‍ പത്തനംതിട്ട നഗരസഭയാണ്. ഒപ്പം അടൂര്‍, തുകലശേരി എന്നിവിടങ്ങളില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുമുണ്ട്. കുമ്പഴ മത്സ്യച്ചന്തയിലെ രോഗികളില്‍ നിന്നും സമ്പര്‍ക്കപ്പട്ടിക ഉയരുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു.
ആലപ്പുഴ ജില്ലയിലെ 46ല്‍ 30ഉം സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ചേര്‍ത്തല താലൂക്കും കായംകുളം മുന്‍സിപ്പാലിറ്റിയും മറ്റു 7 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 39ല്‍ 34ഉം സമ്പര്‍ക്കത്തിലൂടെയാണ് രോധബാധയുണ്ടായത്. ചങ്ങനാശേരി മാര്‍ക്കറ്റ് മേഖലയിലാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. നിലവില്‍ 16 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 25 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ജില്ലയിലുള്ളത്.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിക്കുകയാണ്. 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്ന് ഹെല്‍ത്ത്വര്‍ക്കര്‍മാര്‍. ഒമ്പതുപേരുടെ ഉറവിടം അറിയില്ല. ആലുവ, ചെല്ലാനം, കീഴ്മാട് എന്നീ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്.

സ്വകാര്യ ആശുപത്രിയിലേതടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ പട്ടികയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് പോസിറ്റീവായവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് കാണുന്നത്.

ചെല്ലാനം തീരമേഖലയില്‍ ശക്തമായ കടല്‍കയറ്റമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പ്രദേശത്ത് ക്യാമ്പുകള്‍ ആരംഭിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകള്‍ ആരംഭിക്കുന്നത്.

കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എറണാകുളം മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഒരു ദിവസം പകുതി കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. തൃശൂരില്‍ കൈനൂര്‍ ബിഎസ്എഫ് ക്യാമ്പ്, ഇരിഞ്ഞാലക്കുട കെഎസ്ഇ എന്നിവിടങ്ങളിലെ സമ്പര്‍ക്ക വ്യാപനമാണ് ആശങ്ക സൃഷ്ടിക്കുന്നത്. 485 പേരില്‍ ഇതുവരെ ആന്റിജന്‍ പരിശോധന നടത്തി. ഇതില്‍ ഒരാള്‍ മാത്രമാണ് പോസിറ്റീവായത്.

പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ച 46ല്‍ 36ഉം സമ്പര്‍ക്കത്തിലൂടെയാണ്. പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിയലൂടെ 100 ഓളം പേര്‍ക്ക് രോഗബാധ ഉണ്ടായ ആശങ്കപ്പെടേണ്ട സാഹചര്യം കണക്കിലെടുത്ത് പട്ടാമ്പി താലൂക്കിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമപഞ്ചായത്തിലും രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ ദിവസം (ജൂലൈ 18) 525 പേരില്‍ പരിശോധന നടത്തിയതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ടാം ദിനം (ജൂലൈ 19) 328 പേരില്‍ പരിശോധന നടത്തിയതില്‍ 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ളവരും ഏഴുപേര്‍ തൃശ്ശൂര്‍ ജില്ലക്കാരും മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ 29 പേരുള്‍പ്പെടെ ആകെ 49 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

മലപ്പുറത്ത് 61 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചതില്‍ 23 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടം വ്യക്തമല്ലാത്തത് 6. കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ ഏഴ് തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മലപ്പുറത്തു നിന്ന് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന് ചികിത്സയിലുള്ള 19 പേരും തൊണ്ടര്‍നാട് പ്രദേശത്താണ്. കര്‍ണാടകയില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം പടര്‍ന്നത്. തൊണ്ടര്‍നാട് പ്രദേശം ഒരു ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററായിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച എല്ലാവരും ബന്ധുക്കളോ വളരെ അടുപ്പക്കാരോ ആണ് എന്നതിനാല്‍ ഒരു പൂര്‍ണ ക്ലസ്റ്റര്‍ എന്ന് പറയാറായിട്ടില്ല. സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നതിന് പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം തുടങ്ങി. ജില്ലയില്‍ നിന്ന് ആദ്യമായി കോവിഡ് രോഗമുക്തനായ വ്യക്തി അടക്കം ഏഴ് പേര്‍ ആദ്യ ദിവസം തന്നെ പ്ലാസ്മ നല്‍കുന്നതിനായെത്തി.

കോഴിക്കോട് ഇന്ന് രോഗം സ്ഥിരീകരിച്ച 39ല്‍ 29 സമ്പര്‍ക്കം. ഉറവിടം വ്യക്തമല്ലാത്തത് 4. ജില്ലയില്‍ എല്ലാ ഹോട്ടലുകളിലും റസ്റ്റോറെന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

കണ്ണൂര്‍ ഡിഎസ്സി ക്ലസ്റ്ററില്‍ 29 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ജില്ലയില്‍ ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പൊലീസിനെ സഹായിക്കാന്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന രണ്ട് സര്‍ക്കാര്‍ അധ്യാപകര്‍, ബന്ധപ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് ഈ സ്‌ക്വാഡില്‍ ഉണ്ടാവുക.

ഹോം ക്വാറന്റീനില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും പ്രദേശത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണെന്ന് ഉറപ്പുവരുത്തുകയുമാണ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ചുമതല. ഇതിനായി കടകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവ സ്‌പെഷ്യല്‍ സ്‌ക്വാഡ് സന്ദര്‍ശിച്ച് പരിശോധന നടത്തും.

കാസര്‍കോട് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 40 പേരില്‍ 35 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാകുന്നത് കാസര്‍കോട് ജില്ലയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

കുപ്രചാരണം തുടരുന്നു

ഇന്ന് ഒരു പ്രചാരണം കണ്ടത് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു എന്നാണ്. ഇതിനുമുമ്പ് പ്രവാസികളോടും അതാണ് ചെയ്തത് എന്നു പറയാന്‍ പോലും ചിലര്‍ തയ്യാറായി. സംസ്ഥാനത്ത് ഈ ഘട്ടത്തില്‍ രൂപപ്പെട്ട ക്ലസ്റ്ററുകള്‍ പ്രധാനമായും തീരദേശങ്ങളിലാണ്. അത് ആരുടെയെങ്കിലും കുറ്റം കൊണ്ടല്ല.

ആളുകള്‍ കൂടുതല്‍ അടുത്തിടപഴകുന്ന മേഖലയാണ് മത്സ്യബന്ധനത്തിന്റേതും വിതരണത്തിന്റെയും. കോവിഡ് ഭീഷണി ഉയര്‍ന്ന ഘട്ടത്തില്‍ത്തന്നെ നമ്മളെല്ലാം ആ അപകടം കണ്ടിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ മത്സ്യലേലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മത്സ്യബന്ധനം ലക്ഷകണക്കിന് ജനങ്ങളുടെ ജീവനോപാധിയാണ്. കടലിനോട് മല്ലടിച്ച് അന്നന്നത്തെ അന്നം കണ്ടെത്തുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.

ഒരുപക്ഷെ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ ഏറ്റവും കടുത്ത തിക്തഫലം അനുഭവിക്കുന്ന സമൂഹവുമാണ് തീരദേശത്തേത്. അവിടെ രോഗവ്യാപനമുണ്ടാകുമ്പോള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തേണ്ടത് സര്‍ക്കാരിന്റെ അനിവാര്യമായ ചുമതലയാണ്. അത് നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണ് തീരദേശങ്ങളില്‍ രൂപപ്പെട്ട ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കിയതും.

തിരുവനന്തപുരത്ത് പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി മേഖലകളില്‍ വര്‍ധിച്ചതോതില്‍ കോവിഡ് ബാധ ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ വലിയതോതില്‍ ഇടപെട്ടു. അന്ന് പൂന്തുറ എന്ന സ്ഥലപ്പേര് പറഞ്ഞതിനെക്കുറിച്ചായിരുന്നു ആക്ഷേപം. അത് ഒരു പ്രദേശത്തെ അപമാനിക്കലാണ് എന്നു വരെ ചിലര്‍ പ്രചരിപ്പിച്ചു. പക്ഷെ, ആ മേഖലയിലെ ജനങ്ങളെ അതൊന്നും ബാധിച്ചില്ല. അതുകൊണ്ടാണ് കുപ്രചാരണങ്ങളെ തള്ളി ആരോഗ്യപ്രവര്‍ത്തകരെ അവര്‍ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത്.

പ്രവാസികളുടെ കാര്യത്തിലും ഇതേ സമീപനമായിരുന്നു. കോവിഡ് ബാധ രൂക്ഷമായ സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധം സര്‍ക്കാര്‍ കാണിച്ചു. പരിശോധന അടക്കമുള്ള മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ചു. അന്ന് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ പ്രവാസികളെ ദ്രോഹിക്കുന്നു എന്ന കുപ്രചാരണം നടത്തിയാണ്.

“ഇങ്ങോട്ടുവരുന്ന പ്രവാസിസികളെ ഇവിടെ വിലക്കിയിട്ടില്ല. ഒരാള്‍ പോലും സര്‍ക്കാര്‍ അനുമതിയില്ലാത്തതുകൊണ്ട് വരാതിരുന്നിട്ടില്ല. വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ പ്രവാസികള്‍ക്ക് എതിരാണ് എന്ന പ്രചണ്ഡമായ പ്രചാരണം അഴിച്ചുവിട്ടു. ഇപ്പോള്‍ ആരെങ്കിലും അത് പറയുന്നുണ്ടോ? വിമാനത്തില്‍ വരുന്നവര്‍ക്ക് പരിശോധനയോ അതല്ലെങ്കില്‍ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങളോ വേണ്ട എന്ന് ഇക്കൂട്ടര്‍ പറയുമോ?,” മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവു വരുത്തിയശേഷം പുറത്തുനിന്ന് ഇതുവരെ 6,20,462 ആളുകള്‍ എത്തിയിട്ടുണ്ട്. വിദേശത്തുനിന്നും വന്നത് 2,35,231 പേരാണ്. വന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും രോഗസാധ്യതയുള്ളവരെയും നാം കൃത്യമായി ചികിത്സിച്ചിട്ടുണ്ട്. പുറത്തുനിന്നു വന്ന 3225 പേരാണ് കോവിഡ് പരിശോധനയില്‍ പോസിറ്റീവായത്. അതില്‍ 1939 പേര്‍ വിദേശത്തുനിന്നു വന്നവരാണ്.

56 രാജ്യങ്ങളില്‍നിന്നായി 1351 വിമാനങ്ങളാണ് വന്നത്. സൗദി അറേബ്യയില്‍നിന്ന് വിമാനങ്ങള്‍ കുറവാണ് എന്ന പരാതി വന്നിരുന്നു. അവിടെനിന്ന് 34,626 പേരാണ് ഇതുവരെ വന്നത്. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ ഇനിയും വരാനുണ്ട്. എന്നാല്‍, ഇപ്പോള്‍ വരുന്ന വിമാനങ്ങളില്‍ സീറ്റ് മിക്കതും ഒഴിവാണെന്നും കൂടുതല്‍ ആളുകള്‍ വരാന്‍ താല്‍പര്യപ്പെടുന്നില്ല എന്നുമാണ് റിയാദിലെ എംബസി അധികൃതര്‍ അറിയിച്ചത്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ക്കു വേണ്ടിയുള്ള അപേക്ഷകളും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 46 വിമാനങ്ങള്‍ സൗദിയില്‍നിന്ന് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

നമ്മുടെ നാട്ടില്‍ ഈ രോഗബാധ പിടിച്ചുനിര്‍ത്തണം എന്നതാണ് അന്നും ഇന്നും സര്‍ക്കാരിന്റെ നിര്‍ബന്ധം. അതിന് അനുഗുണമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളു. പുറത്തുനിന്ന് വരുന്നവര്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിയില്‍ വരണം എന്നതുകൊണ്ടാണ് പാസ് നിര്‍ബന്ധമാക്കിയത്. പാസില്ലാതെ ആളുകള്‍ വന്നാല്‍ അവര്‍ എവിടെ എത്തി എന്നോ എവിടെനിന്നും വന്നുവെന്നോ ഉള്ള ധാരണ ഇല്ലാതെപോകും. അതിന്റെ ഫലം രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവില്ല എന്നതുതന്നെയാണ്.

അത് തകര്‍ക്കാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ പോയി സമരം നടത്തിയത് ഓര്‍മയില്ലേ? അന്ന് അവര്‍ ചോദിച്ചത് കേരളത്തിലേക്ക് വരാന്‍ എന്തിനാണ് പാസ് എന്നാണ്? എന്തായിരുന്നു അതിന്റെ അര്‍ത്ഥം. ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടേ എന്നല്ലേ? അത്തരക്കാര്‍ തന്നെയാണ് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണ് സര്‍ക്കാര്‍ എന്ന ഹീനമായ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്.

പ്രോട്ടോക്കോള്‍ ലംഘനം: ആരോടണ് വെല്ലുവിളി?

ഇവിടെ അവരോട് ചോദിക്കാന്‍ ഒന്നേ ഉള്ളു. ഈ കോവിഡ് കാലത്ത് നിങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മകമായ എന്തെങ്കിലും ഒരു നിലപാട് ഉണ്ടായോ? രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ എന്തെങ്കിലും ഒരു സംഭാവന നിങ്ങള്‍ നല്‍കിയോ? മറിച്ച്, രോഗം പടര്‍ത്താന്‍ ബോധപൂര്‍വം നിങ്ങള്‍ നടത്തിയ അനേകം ശ്രമങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും സമരം നടത്തും എന്ന് പ്രഖ്യാപിച്ചവരും ഇവിടെത്തന്നെയില്ലേ? ആരോടായിരുന്നു വെല്ലുവിളി? ബഹുമാനപ്പെട്ട ഹൈക്കോടതിയോടോ? അതോ ഇന്നാട്ടിലെ സാധാരണ ജനങ്ങളോടോ? നിങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാല്‍ നിങ്ങള്‍ക്കു മാത്രമല്ലല്ലോ അപകടം? അത് ഈ നാട്ടിലാകെ വരുമല്ലോ? നിങ്ങള്‍ നല്‍കുന്ന സന്ദേശമതല്ലേ. അത് മനസ്സിലാവാത്തതു കൊണ്ടാണോ ഈ നീചമായ രാഷ്ട്രീയകളിക്ക് തയ്യാറാകുന്നത്.

കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ രോഗബാധ അപകടമാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നാം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഫലമായിട്ടു തന്നെയാണ് ആദ്യഘട്ടത്തില്‍ ഇവിടെ വന്ന ആളുകളില്‍നിന്ന് മറ്റുള്ളവരിലേക്ക് പകരാതെ നോക്കാനും നമുക്കു കഴിഞ്ഞു. അതാണ് ഇനിയും തുടരേണ്ടത്. അതിന് ഇടങ്കോലിടാന്‍ ശ്രമിക്കരുത്. ഇക്കാര്യത്തില്‍ അത്തരക്കാര്‍ക്ക് ഒരു പുനഃശ്ചിന്തനം ഉണ്ടാകുന്നത് നല്ലതാണ്.

എല്ലാറ്റിനും നെഗറ്റീവായ സമീപനം എടുക്കുക മാത്രമല്ല, സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തില്‍ എടുക്കേണ്ടതില്ല എന്ന ബോധം കൂടിയാണ് അവര്‍ പ്രചരിപ്പിച്ചത്. അതിന് ഉത്തരവാദപ്പെട്ട ചിലര്‍ തന്നെ നേതൃത്വം നല്‍കിയിട്ടുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതുബോധം നമ്മുടെ പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചിട്ടുണ്ടോ എന്ന് അവര്‍ തന്നെ സ്വയം ചിന്തിക്കട്ടെ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒറ്റ ലക്ഷ്യമേയുള്ളു. യോജിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കണം എന്നതാണ് അത്.

കോവിഡ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വളരെ ഗുരുതരമായ മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം എന്നിവയുമായി ബന്ധപ്പെട്ടു മാത്രമേ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി നല്‍കൂ.

കടലാക്രമണം പലയിടത്തും രൂക്ഷമാണ്. അവിടങ്ങളില്‍ ആളുകള്‍ക്ക് പ്രത്യേക പരിഗണനയോടെ സഹായം ലഭ്യമാക്കും. അവിടങ്ങളില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുണ്ടെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അവരെ സൗകര്യപ്രദമായി മാറ്റണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഭക്ഷണം പാകം ചെയ്യാനാകാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഭക്ഷണം എത്തിച്ചുനല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ചുവേണം എന്ന് ചില അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ക്കറ്റുകളില്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും.

സംസ്ഥാനത്തെ വിവിധ മാര്‍ക്കറ്റുകളില്‍ കട ഉടമകള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അറസ്റ്റും പ്രോസിക്യൂഷനും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടാനും നടപടിയെടുക്കും.

കോവിഡ് ബാധിതരാകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ അടിയന്തരചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്ത 5022 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 9 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്; 6 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ചൊവ്വാഴ്ച 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഭര്‍ത്താവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷന്‍), (18, സ്ത്രീ), 16 വയസ്സുള്ള പെണ്‍കുട്ടി, (26, പുരുഷന്‍), (42, സ്ത്രീ), കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷന്‍), എറണാകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂര്‍ സ്വദേശി (46, പുരുഷന്‍), ഐടിബിപി ക്യാംപില്‍ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷന്‍), ജൂലൈ 8 ന് ശ്രീനഗറില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷന്‍), ജൂലൈ 15 ന് മുംബെയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷന്‍), ജൂലൈ 15 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 29 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (70, സ്ത്രീ), ജൂണ്‍ 29 ന് സൗദിയില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി (41, പുരുഷന്‍), ജൂലൈ 7 ന് അബുദാബിയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (29, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷന്‍), ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയില്‍ നിന്ന് നെന്‍മണിക്കര സ്വദേശി (46, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551.
രോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13977 പേരില്‍ 13623 പേര്‍ വീടുകളിലും 354 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 44 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 21) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 564 പേരെ ചൊവ്വാഴ്ച (ജൂലൈ 21) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 102 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച (ജൂലൈ 21) 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 22075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 19375 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2700 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9492 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച  393 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51952 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 88 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ചൊവ്വാഴ്ച  റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 261 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വിദേശം/ ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍-5

ജൂലൈ 18 കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )
ജൂലൈ 5 ന് സൗദി കൊച്ചി വിമാനത്തിലെത്തിയ ഏലൂര്‍ സ്വദേശി (53)
ജൂലൈ 12ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)
ജൂണ്‍ 19ന് ഒമാന്‍ കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)
ജൂലൈ 17ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31 )

സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ 18 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഏലൂര്‍ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ (51,56,25,25,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.
ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ചിറ്റാറ്റുകരസ്വദേശി (19 ), ഏഴിക്കര സ്വദേശി (35)
നേരത്തെ രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ഒരേ കുടുംബത്തിലെ അംഗങ്ങള്‍ (47 ,48 ) .
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവര്‍ത്തക
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൂവപ്പടി സ്വദേശിയായ ഡോക്ടര്‍ (28)
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (34) . നേരത്തെ രോഗം വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കറുകുറ്റി സ്വദേശിയായ (39 ) ആരോഗ്യപ്രവര്‍ത്തകന്‍
ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാഴക്കുളം സ്വദേശി (34 ), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)ആശുപത്രി ജീവനക്കാര്‍, ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37)
ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികള്‍ (34,4,28). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്
നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളി യിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24).
ഫോര്‍ട്ട് കൊച്ചി സ്വദേശികള്‍(24,24,33,40). നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്
കൂടാതെ ഏലൂര്‍ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30 ), എളംകുളം സ്വദേശി (35), എടത്തല സ്വദേശികള്‍ (37,31) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു . ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരുന്നു

ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതവും ജില്ലയില്‍ ചികിത്സയിലുണ്ട്.

ഇന്ന് 7 പേര്‍ രോഗമുക്തരായി. ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25), ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46), ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂര്‍ നീലീശ്വരം സ്വദേശി (81), ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച പുത്തന്‍വേലിക്കര സ്വദേശി (32), ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി (30), ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32), ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും (81) ഇന്ന് രോഗമുക്തി നേടി
ഇന്ന് 654 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 875 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12981 ആണ്. ഇതില്‍ 10917 പേര്‍ വീടുകളിലും, 274 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1790 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 72 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്- 22
അങ്കമാലി അഡ്‌ലെക്‌സ് 15
രാജഗിരി എഫ് എല്‍ റ്റി സി- 15
സിയാല്‍ എഫ് എല്‍ റ്റി സി- 6
സ്വകാര്യ ആശുപത്രി- 14

വിവിധ ആശുപ്രതികളില്‍ നിന്ന് 17 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്- 6
അങ്കമാലി അഡ്‌ലക്‌സ്- 5
സ്വകാര്യ ആശുപത്രികള്‍ – 6

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 913 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 764 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 751 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1592 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 3836 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

ഇന്ന് 500 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 160 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.
വാര്‍ഡ് തലങ്ങളില്‍ 4069 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 468 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 20 ചരക്കു ലോറികളിലെ 27 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 14 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

കോട്ടയത്ത് 39 പുതിയ രോഗികള്‍

കോട്ടയം ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി രോഗബാധ കണ്ടെത്തിയത്. നേരത്തെ ചിങ്ങവനത്ത് രോഗം ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറു പേര്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നാലു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന പത്തു പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 293 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 556 പേര്‍ക്ക് വൈറസ് ബാധയുണ്ടായി. ഇതില്‍ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ആകെ 263 പേര്‍ രോഗമുക്തരായി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

ചങ്ങനാശേരി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന ആന്റിജന്‍ പരിശോധനയില്‍ സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ സ്ഥിരീകരിച്ചവര്‍

1.മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചങ്ങനാശേരി മലകുന്നം കണ്ണന്ത്രപ്പടി സ്വദേശി(39)

2.മത്സ്യ വ്യാപാരിയായ ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(40)

3.മത്സ്യ വ്യാപാരിയായ കുരിശുംമൂട് സ്വദേശി(56)

4.തൃക്കൊടിത്താനം സ്വദേശി(54)

5.ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിയുടെ ഭാര്യ (39)

6.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകന്‍(13).

7.രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി പോത്തോട് സ്വദേശിനിയുടെ മകള്‍(10).

8.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന പായിപ്പാട് സ്വദേശി(21)

9.രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി മാര്‍ക്കറ്റിലെ വാന്‍ ഡ്രൈവര്‍(44)

10.രോഗം സ്ഥിരീകരിച്ച വാന്‍ ഡ്രൈവറുടെ ഭാര്യ(33)

11.മത്സ്യ വ്യാപാരിയായ ചീരഞ്ചിറ സ്വദേശി(65).

12.പായിപ്പാട് മത്സ്യ മാര്‍ക്കറ്റിലെ അക്കൗണ്ടന്റായ പായിപ്പാട് സ്വദേശി(30). നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.

13.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന തട്ടുകട ഉടമയായ പായിപ്പാട് പള്ളിച്ചിറ സ്വദേശി(39).

14.ചങ്ങനാശേരി മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥീരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തൃക്കൊടിത്താനം സ്വദേശി(35).

15.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ വാഴപ്പള്ളി സ്വദേശി(70). മാര്‍ക്കറ്റില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.

16.ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനായ ചീരഞ്ചിറ സ്വദേശി(35)

ജൂലൈ 19ന് രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍

17.വേളൂര്‍ സ്വദേശി(57)

18.കിടപ്പുരോഗിയായ വേളൂര്‍ സ്വദേശി(82).

19.കഞ്ഞിക്കുഴിയിലെ ബാങ്കില്‍ ശുചീകരണത്തൊഴിലാളിയായ വേളൂര്‍ സ്വദേശിനി(49).

20.രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശിനിയുടെ മൂത്ത മകന്‍(24)

21.രോഗം സ്ഥിരീകരിച്ച വേളൂര്‍ സ്വദേശിനിയുടെ ഇളയ മകന്‍(18)

22.വേളൂര്‍ സ്വദേശി(56)

പാറത്തോട് മേഖലയില്‍ രോഗം സ്ഥിരീകരിച്ചവര്‍

23.പാറത്തോട് സ്വദേശി(52). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു

24.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ മൂത്ത മകള്‍ (24)

25.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ഇളയ മകള്‍(22)

26.രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ മകളുടെ മകള്‍ (4)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍

27.രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(62)

28.കളമശേരിയിലെ ഓട്ടോമൊബൈല്‍ ഷോപ്പിലെ ജീവനക്കാരായ കുമരകം സ്വദേശി(27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

29.ജൂലൈ 13ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന തിരുവാര്‍പ്പ് സ്വദേശി(25)

30.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന തിരുവാതുക്കലിലെ മത്സ്യവ്യാപാരി(53)

31.വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി(29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

32.വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി(39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

33.നേരത്തെ രോഗം സ്ഥിരീകരിച്ച എഴുമാന്തുരുത്ത് സ്വദേശിയായ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തലയാഴം സ്വദേശി(47)

34.രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ(39)

35.രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശികളായ ദമ്പതികളുടെ മകള്‍(15)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

36.പൂനെയില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശിനി(21)

37.പൂനെയില്‍നിന്ന് ജൂണ്‍ 26ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ആനിക്കാട് സ്വദേശിനി(23)

38.ബാംഗ്ലൂരില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കോട്ടയം കളത്തിപ്പടി സ്വദേശി(31)

വിദേശത്തുനിന്ന് എത്തിയയാള്‍

39.മസ്‌കറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി(31)

രോഗമുക്തരായവര്‍

1. ദുബായില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി(28)

2. ഖത്തറില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശി(28)

3. കുവൈറ്റില്‍നിന്നെത്തി ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(18)

4. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ എട്ടിന് സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(29)

5. ഖത്തറില്‍നിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച മേലുകാവ് സ്വദേശി(30)

6. മുംബൈയില്‍നിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച കടുത്തുരുത്തി സ്വദേശിനി(32)

7. അബുദാബിയില്‍നിന്നെത്തി ജൂലൈ പത്തിന് രോഗം സ്ഥിരീകരിച്ച കാണക്കാരി സ്വദേശി(29)

8. അബുദാബിയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മേലുകാവ് സ്വദേശി(30)

9. ബാംഗ്ലൂരില്‍നിന്നെത്തി ജൂലൈ 13ന് രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനി(26)

10. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ജൂലൈ 13ന് സ്ഥിരീകരിച്ച വെച്ചൂര്‍ സ്വദേശിനി(68)

വയനാട് 17 പുതിയ രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 17 പേര്‍ക്ക് ജില്ലയില്‍ ചൊവ്വാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ രോഗമുക്തി നേടി. കോവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുപ്പതുകാരിയായ സ്റ്റാഫ് നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്ക് രോഗം പിടിപ്പെട്ടു. നല്ലൂര്‍നാട് സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആറു വയസ്സുള്ള കുട്ടിയും 25, 22 വയസുള്ള രണ്ട് സ്ത്രീകകള്‍ക്കുമാണ് ചൊവ്വാഴ്ച്ച സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

ജില്ലയില്‍ ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 312 ആയി. 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്. ഇതുവരെ 127 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശിയേയും തൃശൂര്‍ സ്വദേശിയേയും അതത് ജില്ലകളിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍

ജൂലൈ മൂന്നിന് ഖത്തറില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 32- കാരന്‍, ജൂണ്‍ 30 ന് അബുദാബിയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശിയായ 27 കാരന്‍, ജൂലൈ 8 ന് ദുബായില്‍ നിന്ന് വന്ന പുഴമുടി സ്വദേശിയായ 37-കാരന്‍, ജൂലൈ നാലിന് മുംബൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശിയായ 32-കാരന്‍, ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 34-കാരന്‍, ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 24-കാരന്‍, ജൂലൈ 8 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന പനമരം സ്വദേശിയായ 30-കാരന്‍, ജൂലൈ 17 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 31 -കാരന്‍, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 48-കാരനും 40 കാരിയായ ഭാര്യയും, അയല്‍ ജില്ലകളില്‍ യാത്ര ചെയ്തു തിരിച്ചു വന്ന തൊണ്ടര്‍നാട് സ്വദേശിയായ 24 -കാരന്‍, പേരിയ സ്വദേശിയായ 46 കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി 46 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍

കാവുമന്ദം സ്വദേശി (33), ആനപ്പാറ സ്വദേശി (37), കാക്കവയല്‍ സ്വദേശി (34), മഞ്ഞുറ സ്വദേശി (22), പടിഞ്ഞാറത്തറ സ്വദേശി (39), ബത്തേരി സ്വദേശി (24), പുല്‍പ്പള്ളി സ്വദേശി (48), മുട്ടില്‍ സ്വദേശി (37), കൃഷ്ണഗിരി സ്വദേശി (42), എടവക സ്വദേശി (28), മില്ലുമുക്ക് സ്വദേശി (48), മാനന്തവാടി സ്വദേശി (39), ബംഗാള്‍ സ്വദേശി (24), ബൈരക്കുപ്പ സ്വദേശി (75) എന്നിവരും തിരുവനന്തപുരത്തും പാലക്കാട്ടും ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

പുതുതായി നിരീക്ഷണത്തില്‍ 165 പേര്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 285 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3073 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13488 സാമ്പിളുകളില്‍ 11905 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11593 നെഗറ്റീവും 312 പോസിറ്റീവുമാണ്.

പാലക്കാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേരും ഉള്‍പ്പെടെ ഇന്ന് 46 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഷൊര്‍ണൂര്‍ സ്വദേശിയായ ഒരു വയസ്സുകാരന് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ 34 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-3
അഗളി സ്വദേശി (27 പുരുഷന്‍)

ഷൊര്‍ണൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 1 ആണ്‍കുട്ടി)

കര്‍ണാടക-2
പൂക്കോട്ടുകാവ് സ്വദേശി (62 പുരുഷന്‍)

കരിമ്പ സ്വദേശി (23 പുരുഷന്‍)

സൗദി-2
ലക്കിടി പേരൂര്‍ സ്വദേശി (58 പുരുഷന്‍)

ഒറ്റപ്പാലം വരോട് സ്വദേശി (39 പുരുഷന്‍)

യുഎഇ-3
ലക്കിടി പേരൂര്‍ സ്വദേശി (47 പുരുഷന്‍)

അനങ്ങനടി സ്വദേശി (33 പുരുഷന്‍)

തൃക്കടീരി സ്വദേശി (23 പുരുഷന്‍)

പട്ടാമ്പിയില്‍ ആന്റിജന്‍ ടെസ്റ്റ് പരിശോധനാ ഫലത്തിലൂടെ 36 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇന്നലെ (ജൂലൈ 20) പട്ടാമ്പിയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.565 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് രോഗം കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പട്ടാമ്പി സ്വദേശികളായ 21 പേര്‍

കുലുക്കല്ലൂര്‍ സ്വദേശികളായ അഞ്ച് പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികളായ നാല് പേര്‍

തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോര്‍ണൂര്‍, വല്ലപ്പുഴ, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയില്‍ ഉണ്ട്.

പൂര്‍ണ സജ്ജമായി കണ്ണമാലി എഫ്.എല്‍.ടി.സി

എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെല്ലാനത്ത് തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ണ സജ്ജം. കണ്ണമാലി സെന്റ് ആന്റണീസ് പാരീഷ് ഹാളിലാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മാത്രമാണ് താമസിപ്പിക്കുക.

ഇന്ന് കോവിഡ് പോസിറ്റീവ് ആയ എട്ട് പേര്‍ നിലവില്‍ എഫ്.എല്‍.ടി.സിയില്‍ ഉണ്ട്. രണ്ട് കുട്ടികള്‍, ഒരു പ്രായമായ സ്ത്രീ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാവരും ചെല്ലാനം നിവാസികളാണ്.

അന്‍പത് കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. രണ്ട് മീറ്റര്‍ അകലത്തിലാണ് ബെഡുകള്‍ ഒരുക്കിയിരിക്കുന്നത്. സെന്ററിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പഞ്ചായത്താണ്.
നാല് ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ രണ്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, മൂന്ന് നഴ്‌സുമാര്‍ എന്നിവര്‍ അടങ്ങിയ എട്ട് പേരാണ് ഡ്യൂട്ടിയിലുള്ളത്. കൂടാതെ ചെല്ലാനം പഞ്ചായത്ത് ഏര്‍പ്പെടുത്തിയ രണ്ട് ശുചീകരണ പ്രവര്‍ത്തകരും ഇവിടെയുണ്ട്. നാല് മണിക്കൂര്‍ വീതമാണ് ഇവരുടെ ഷിഫ്റ്റ്.

കുമ്പളങ്ങി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില കുമാരി, കണ്ടക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. രമ്യ എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് രോഗം

1. വള്ളക്കടവ് സ്വദേശി(31), സമ്പര്‍ക്കം.
2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പര്‍ക്കം.
3. പാറശ്ശാല നെടുവാന്‍വിള സ്വദേശി(22), സമ്പര്‍ക്കം.
4. കരിംകുളം സ്വദേശി(6 മാസം), സമ്പര്‍ക്കം.
5. മരിയനാട് സ്വദേശി(30), സമ്പര്‍ക്കം.
6. പുരയിടം സ്വദേശിനി(23), സമ്പര്‍ക്കം.
7. ധനുവച്ചപുരം മാരിവിള സ്വദേശി(65), സമ്പര്‍ക്കം.
8. പൂന്തുറ നടത്തുറ സ്വദേശിനി(16), സമ്പര്‍ക്കം.
9. പൂന്തുറ നടത്തുറ സ്വദേശിനി(42), സമ്പര്‍ക്കം.
10. വള്ളക്കടവ് സ്വദേശി(71), സമ്പര്‍ക്കം.
11. ബീമാപള്ളി സ്വദേശി(26), സമ്പര്‍ക്കം.
12. മലയിന്‍കീഴ് സ്വദേശി(31), സമ്പര്‍ക്കം.
13. ചിറയിന്‍കീഴ് കടകം സ്വദേശിനി(19), സമ്പര്‍ക്കം.
14. ബീമാപള്ളി സ്വദേശിനി(25), സമ്പര്‍ക്കം.
15. നടത്തുറ സ്വദേശിനി(21), സമ്പര്‍ക്കം.
16. പുതുക്കുറിച്ചി സ്വദേശിനി(11), സമ്പര്‍ക്കം.
17. പൂന്തുറ മണപ്പുറം സ്വദേശി(27), സമ്പര്‍ക്കം.
18. മണക്കാട് കുര്യാത്തി സ്വദേശി(26), സമ്പര്‍ക്കം.
19. പൂന്തുറ നടത്തുറ സ്വദേശി(77), സമ്പര്‍ക്കം.
20. പുരയിടം സ്വദേശിനി(21), സമ്പര്‍ക്കം.
21. കരിമഠം കോളനി സ്വദേശി(28), സമ്പര്‍ക്കം.
22. തൈവിളാകം തെരിവില്‍ സ്വദേശി(72), സമ്പര്‍ക്കം.
23. ബീമാപള്ളി വള്ളക്കടവ് സ്വദേശിനി(18), സമ്പര്‍ക്കം.
24. മെഡിക്കല്‍കോളേജ് സ്വദേശിനി(25), സമ്പര്‍ക്കം.
25. പുല്ലുവിള സ്വദേശിനി(20), സമ്പര്‍ക്കം.
26. കുളത്തൂര്‍ വെണ്‍കടമ്പ് സ്വദേശിനി(30), സമ്പര്‍ക്കം.
27. പൂവാര്‍ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
28. അഞ്ചുതെങ്ങ് സ്വദേശിനി(19), , സമ്പര്‍ക്കം.
29. ബീമാപള്ളി സ്വദേശിനി(67), സമ്പര്‍ക്കം.
30. പാറശ്ശാല മുരിയാത്തോട്ടം സ്വദേശിനി(40), സമ്പര്‍ക്കം.
31. പാറശ്ശാല സ്വദേശിനി(40), സമ്പര്‍ക്കം.
32. പാറശ്ശാല സ്വദേശി(39), സമ്പര്‍ക്കം.
33. പൂന്തുറ സ്വദേശിനി(14), സമ്പര്‍ക്കം.
34. പൂന്തുറ സ്വദേശി(45), സമ്പര്‍ക്കം.
35. പനയറക്കുന്ന് പട്ടത്തുകുഴി സ്വദേശിനി(22), സമ്പര്‍ക്കം.
36. പൂന്തുറ നെടുന്തോപ്പ് സ്വദേശി(50), സമ്പര്‍ക്കം.
37. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശി(19), സമ്പര്‍ക്കം.
38. പ്ലാമൂട് തേക്കിന്‍മൂട് സ്വദേശി(54), വീട്ടുനിരീക്ഷണത്തിലായിരുന്നു.
39. വള്ളക്കടവ് സ്വദേശി(29), സമ്പര്‍ക്കം.
40. പുല്ലുവിള സ്വദേശിനി(25), സമ്പര്‍ക്കം.
41. വിതുര കോട്ടത്തറ സ്വദേശി(67), സമ്പര്‍ക്കം.
42. മുട്ടത്തറ സ്വദേശിനി(38), സമ്പര്‍ക്കം.
43. വലിയതുറ സ്വദേശിനി(30), സമ്പര്‍ക്കം.
44. പൂന്തുറ സ്വദേശിനി(37), സമ്പര്‍ക്കം.
45. ബീമാപള്ളി സ്വദേശിനി(46), സമ്പര്‍ക്കം.
46. പുതിയതുറ പുരയിടം സ്വദേശിനി(29), സമ്പര്‍ക്കം.
47. പൂന്തുറ സ്വദേശി(17), സമ്പര്‍ക്കം.
48. മെഡിക്കല്‍ കോളേജ് സ്വദേശിനി(36), വീട്ടുനിരീക്ഷണം.
49. വള്ളക്കടവ് സ്വദേശിനി(44), സമ്പര്‍ക്കം.
50. പാറശ്ശാല സ്വദേശി(40), സമ്പര്‍ക്കം.
51. വെട്ടുതുറ സ്വദേശി(52), സമ്പര്‍ക്കം.
52. പുരയിടം സ്വദേശിനി(65), സമ്പര്‍ക്കം.
53. വള്ളക്കടവ് സ്വദേശി(20), സമ്പര്‍ക്കം.
54. പൂന്തുറ സ്വദേശി(60), സമ്പര്‍ക്കം.
55. പൂന്തുറ മാണിക്യവിളാകം സ്വദേശി(33), സമ്പര്‍ക്കം.
56. തെരുവില്‍ തൈവിളാകം സ്വദേശി(12), സമ്പര്‍ക്കം.
57. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(73), സമ്പര്‍ക്കം.
58. പുതുക്കുറിച്ചി സ്വദേശിനി(42), സമ്പര്‍ക്കം.
59. പുതുക്കുറിച്ചി സ്വദേശിനി(38), സമ്പര്‍ക്കം.
60. ബീമാപള്ളി സ്വദേശിനി(45), സമ്പര്‍ക്കം.
61. ആനയറ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
62. ആയുര്‍വേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരന്‍(32), സമ്പര്‍ക്കം.
63. പൂന്തുറ മടുവം സ്വദേശി(19), സമ്പര്‍ക്കം.
64. പൂന്തുറ മടുവം സ്വദേശിനി(41), സമ്പര്‍ക്കം.
65. വലിയതുറ സ്വദേശി(65), ഉറവിടം വ്യക്തമല്ല.
66. സൗദിയില്‍ നിന്നെത്തിയ പുളിമൂട് സ്വദേശി(33).
67. കമലേശ്വരം സ്വദേശി(30), ഉറവിടം വ്യക്തമല്ല.
68. മാണിക്യവിളാകം സ്വദേശിനി(51), സമ്പര്‍ക്കം.
69. മുക്കോല മുള്ളുവിള സ്വദേശി(21), സമ്പര്‍ക്കം.
70. പുല്ലുവിള സ്വദേശിനി(29), സമ്പര്‍ക്കം.
71. മണക്കാട് സ്വദേശിനി(55), സമ്പര്‍ക്കം.
72. വലിയതുറ സ്വദേശി(1), സമ്പര്‍ക്കം.
73. അഞ്ചുതെങ്ങ് സ്വദേശിനി(15), സമ്പര്‍ക്കം.
74. പുരയിടം സ്വദേശിനി(59), സമ്പര്‍ക്കം.
75. പൂന്തുറ സ്വദേശി(48), സമ്പര്‍ക്കം.
76. കരിമഠം കോളനി സ്വദേശി(50), സമ്പര്‍ക്കം.
77. പാറശ്ശാല ഇഞ്ചിവിള സ്വദേശി(55), സമ്പര്‍ക്കം.
78. പുല്ലുവിള സ്വദേശിനി(23), സമ്പര്‍ക്കം.
79. വെട്ടുതുറ സ്വദേശി(21), സമ്പര്‍ക്കം.
80. ബാലരാമപുരം സ്വദേശി(74), ഉറവിടം വ്യക്തമല്ല.
81. വള്ളക്കടവ് സ്വദേശിനി(55), സമ്പര്‍ക്കം.
82. കൊച്ചുതോപ്പ് എഫ്.എം.സി റോഡ് സ്വദേശിനി(69), സമ്പര്‍ക്കം.
83. പുതിയതുറ സ്വദേശി(67), സമ്പര്‍ക്കം.
84. പുതുക്കുറിച്ചി സ്വദേശിനി(33), സമ്പര്‍ക്കം.
85. അമരവിള സ്വദേശിനി(36), സമ്പര്‍ക്കം.
86. പൂന്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
87. അഞ്ചുതെങ്ങ് സ്വദേശിനി(43), സമ്പര്‍ക്കം.
88. തൈവിളാകം സ്വദേശിനി(64), സമ്പര്‍ക്കം.
89. വെട്ടുതുറ സ്വദേശി(24), സമ്പര്‍ക്കം.
90. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(24), സമ്പര്‍ക്കം.
91. പൂന്തുറ നടത്തുറ സ്വദേശി(4), സമ്പര്‍ക്കം.
92. പുല്ലുവിള സ്വദേശിനി(26), സമ്പര്‍ക്കം.
93. അഞ്ചുതെങ്ങ് സ്വദേശിനി(50), സമ്പര്‍ക്കം.
94. അഞ്ചുതെങ്ങ് സ്വദേശി(38), സമ്പര്‍ക്കം.
95. പാറശ്ശാല ഇഞ്ചിവിള സ്വദേശിനി(46), സമ്പര്‍ക്കം.
96. ബീമാപള്ളി സ്വദേശിനി(14), സമ്പര്‍ക്കം.
97. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(7), സമ്പര്‍ക്കം.
98. സൗദിയില്‍ നിന്നെത്തിയ പോത്തന്‍കോട് പണിമൂല സ്വദേശി(38)
99. തൈവിളാകം തെരുവില്‍ സ്വദേശി(47), സമ്പര്‍ക്കം.
100. ചടയമംഗലം സ്വദേശി(67), സമ്പര്‍ക്കം.
101. ചെറിയതുറ സ്വദേശി(28), സമ്പര്‍ക്കം.
102. പുതുക്കുറിച്ചി സ്വദേശി(9), സമ്പര്‍ക്കം.
103. പൂന്തുറ സ്വദേശിനി(8), സമ്പര്‍ക്കം.
104. പാറശ്ശാല നെടുവാന്‍വിള സ്വദേശി(42), സമ്പര്‍ക്കം.
105. പാറശ്ശാല മുരിയതോട്ടം സ്വദേശിനി(38), സമ്പര്‍ക്കം.
106. മെഡിക്കല്‍ കോളേജ് സ്വദേശിനി(53), സമ്പര്‍ക്കം.
107. പൂന്തുറ നെടുംതോപ്പ് സ്വദേശി(35), സമ്പര്‍ക്കം.
108. പൂന്തുറ സ്വദേശിനി(65), സമ്പര്‍ക്കം.
109. കാരോട് സ്വദേശിനി(60), സമ്പര്‍ക്കം.
110. പുരയിടം സ്വദേശി(42), സമ്പര്‍ക്കം.
111. പാറശ്ശാല മണലിവിള സ്വദേശി(42), സമ്പര്‍ക്കം.
112. തൈവിളാകം സ്വദേശി(9), സമ്പര്‍ക്കം.
113. തൈവിളാകം സ്വദേശി(8), സമ്പര്‍ക്കം.
114. പൂന്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
115. പൂന്തുറ സ്വദേശി(35), സമ്പര്‍ക്കം.
116. തൈവിളാകം സ്വദേശിനി(44), സമ്പര്‍ക്കം.
117. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശിനി(42), സമ്പര്‍ക്കം.
118. മണക്കാട് കുര്യാത്തി സ്വദേശി(21), സമ്പര്‍ക്കം.
119. പുത്തന്‍പാലം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
120. പുതുക്കുറിച്ചി സ്വദേശിനി(14), സമ്പര്‍ക്കം.
121. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(29), സമ്പര്‍ക്കം.
122. ആയുര്‍വേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരന്‍(30), സമ്പര്‍ക്കം.
123. പാറശ്ശാല നെടുമണ്‍വിള സ്വദേശിനി(20), സമ്പര്‍ക്കം.
124. പുല്ലുവിള സ്വദേശിനി(61), സമ്പര്‍ക്കം.
125. പൂന്തുറ നടത്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
126. വള്ളക്കടവ് സ്വദേശിനി(34), സമ്പര്‍ക്കം.
127. പൂന്തുറ സ്വദേശിനി(22), സമ്പര്‍ക്കം.
128. മരിയനാട് സ്വദേശിനി(33), സമ്പര്‍ക്കം.
129. പൂന്തുറ സ്വദേശി(26), സമ്പര്‍ക്കം.
130. ചെറിയതുറ സ്വദേശി(40), സമ്പര്‍ക്കം.
131. പരശുവയ്ക്കല്‍ നെടിയാംകോട് സ്വദേശി(39), സമ്പര്‍ക്കം.
132. വെങ്ങാനൂര്‍ മണലി സ്വദേശിനി(65), സമ്പര്‍ക്കം.
133. മരിയനാട് സ്വദേശി(33), സമ്പര്‍ക്കം.
134. വെങ്ങാനൂര്‍ മുക്കോല സ്വദേശിനി(47), സമ്പര്‍ക്കം.
135. പാറശ്ശാല നെടുവാന്‍വിള സ്വദേശിനി(29), സമ്പര്‍ക്കം.
136. പൂന്തുറ സ്വദേശിനി(49), സമ്പര്‍ക്കം.
137. പള്ളം സ്വദേശിനി(25), സമ്പര്‍ക്കം.
138. പാറശ്ശാല മഞ്ഞാംകുഴി സ്വദേശിനി(68), ഉറവിടം വ്യക്തമല്ല.
139. ബീമാപള്ളി സ്വദേശിനി(19), സമ്പര്‍ക്കം.
140. മെഡിക്കല്‍ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.
141. പേരൂര്‍ പള്ളിച്ചിറയില്‍ സ്വദേശിനി(58), സമ്പര്‍ക്കം.
142. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(55), സമ്പര്‍ക്കം.
143. വിഴിഞ്ഞം കല്ലുവെട്ടാംകുഴി സ്വദേശി(32), സമ്പര്‍ക്കം.
144. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(13), സമ്പര്‍ക്കം.
145. മുക്കോല മുള്ളുവിള സ്വദേശിനി(21), സമ്പര്‍ക്കം.
146. വിഴിഞ്ഞം സ്വദേശി(29), സമ്പര്‍ക്കം.
147. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(65), സമ്പര്‍ക്കം.
148. കര്‍ണാടകയില്‍ നിന്നെത്തിയ തൈക്കാട് സ്വദേശി(36).
149. വള്ളക്കടവ് സ്വദേശി(24), സമ്പര്‍ക്കം.
150. പാറശ്ശാല കോഴിവിള സ്വദേശിനി(50), സമ്പര്‍ക്കം.
151. പുല്ലുവിള സ്വദേശിനി(72), മരണപ്പെട്ടു.

കോഴിക്കോട് 39 പേര്‍ക്ക് രോഗബാധ; 39 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 30 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ നാലുപേര്‍ക്കും രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 39 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പോസിറ്റീവ് ആയവരില്‍ രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ മേഖലയിലും ഒരാള്‍ സ്വകാര്യമേഖലയിലുമാണ് ജോലി ചെയ്യുന്നത്.

ഇതോടെ 436 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 79 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 87 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 261 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 5 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, രണ്ട് പേര്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരുകൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു കൊല്ലം സ്വദേശിയും രണ്ട്് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പോസിറ്റീവ് കേസുകള്‍ : പഞ്ചായത്ത്, നഗരസഭ തിരിച്ച്

കോഴിക്കോട് കോര്‍പ്പറേഷന്‍ 5, തൂണേരി 8, എറാമല 8, പുറമേരി 5, ആയഞ്ചേരി 3, നാദാപുരം 2, ചോറോട് 2, ഒളവണ്ണ 2, ചെക്കിയാട് 1, കുന്നുമ്മല്‍ 1, പുതുപ്പാടി 1, ഓമശ്ശേരി 1.

12,119 പേര്‍ നിരീക്ഷണത്തില്‍

പുതുതായി വന്ന 724 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,119 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 72114 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 135 പേര്‍ ഉള്‍പ്പെടെ 531 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 228 പേര്‍ മെഡിക്കല്‍ കോളേജിലും 88 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 215 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 64 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 1059 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 35931 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34922 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 34168 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1009 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്ന് വന്ന 364 പേര്‍ ഉള്‍പ്പെടെ ആകെ 5096 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 662 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 4322 പേര്‍ വീടുകളിലും, 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 39 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 22009 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ സഹായ പ്രവാഹം

കോഴിക്കോട് കോവി ഡ് രോഗികളെ ചികിത്സിക്കാന്‍ ജില്ലയില്‍ ഒരുങ്ങുന്ന ഫസ്റ്റ് ലൈന്‍ ചികിത്സ കേന്ദ്രങ്ങളിലേക്ക് ഉദാരമതികളുടെ സഹായ പ്രവാഹം. ആവശ്യമായ ബെഡ്ഷീറ്റുകള്‍ എത്തിച്ചു നല്‍കാന്‍ കഴിയുമോയെന്ന ജില്ലാകലക്ടറുടെ അഭ്യര്‍ത്ഥന ഇരുകൈയും നീട്ടി സ്വീകരിച്ച ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രണ്ട് ദിവസം കൊണ്ട് 5790 പുതിയ ബെഡ്ഷീറ്റുകളാണ് വിദ്യര്‍ഥികള്‍ സമാഹരിച്ച് കൈമാറിയത്. കലക്ടറേറ്റില്‍ എത്തിച്ച ബെഡ് ഷീറ്റുകള്‍ ജീല്ലാ കലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി. 4,63200 രൂപ വിലവരുന്ന വസ്തുക്കള്‍ വീട്ടുകാരുടെയും പൊതുജനങ്ങളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്.

നേരത്തെ ഒന്നേകാല്‍ ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയും ഓണ്‍ലൈന്‍ പഠനത്തിന് ടി.വി, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് ഉള്‍പ്പെടെ 210 ഉപകരണങ്ങള്‍ വിതരണം ചെയ്തും ജില്ലയിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് പറഞ്ഞു.

കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു, എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ശ്രീചിത്ത് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ എം.കെ ഫൈസല്‍, വളണ്ടിയര്‍മാരായ മുഹമ്മദ് ദാദിന്‍ ഫിദ പര്‍വീന്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് ജില്ല കാഴ്ചവയ്ക്കുന്നത്. ജൂലൈ 23 നകം സജ്ജമാവേണ്ട ജില്ലയിലെ ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങളില്‍ മിക്കതും ഇതിനോടകം തയ്യാറായിക്കഴിഞ്ഞു.

ജില്ലയില്‍ ആരംഭിക്കാന്‍ പോകുന്ന ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിന് ദിവസേന നിരവധിവ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമാണ് സഹായവുമായി മുന്നോട്ടുവരുന്നത്. റീജണല്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ആയിരം സോപ്പുകള്‍ സംഭാവന നല്‍കി. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് വിഭാഗം മുന്‍പ് നല്‍കിയ സംഭാവനയ്ക്ക് പുറമേ 4000 ബെഡ്ഷീറ്റുകള്‍ കൂടി നല്‍കുമെന്ന് അറിയിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു. കോഴിക്കോട് ഈഗിള്‍സ് എന്ന സംഘടന 250 ബെഡ്ഷീറ്റ് 500 ടൗവ്വല്‍ തുടങ്ങി വിവിധ സാധനങ്ങള്‍ സംഭാവനയായി നല്‍കി.

ഉണ്ണികുളം പഞ്ചായത്തില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പൂനൂര്‍ സോണ്‍ എസ്.വൈ.എസ് സാന്ത്വനം 50 കിടക്കകള്‍ വാങ്ങാന്‍ മുപ്പതിനായിരം രൂപയുടെ ചെക്ക് പുരുഷന്‍ കടലുണ്ടി എംഎല്‍എക്ക് കൈമാറി. എസ്വൈഎസ് പൂനൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി സാദിഖ് സഖാഫിയാണ് ചെക്ക് കൈമാറിയത്.

നാദാപുരം ഗ്രാമ പഞ്ചായത്തില്‍ ഹൈടെക് കോളേജില്‍ആരംഭിക്കുന്ന എഫ്. എല്‍. ടി. സിക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത് 20 കിടക്ക, തലയണ, കട്ടില്‍ എന്നിവ കൈമാറി.
നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എം.ജമീലയില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി സാമഗ്രികള്‍ഏറ്റുവാങ്ങി.

ജൂലൈ 23 നകം സെന്ററുകളിലേക്കാവശ്യമായ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോര്‍ത്ത്, സ്റ്റീല്‍ പാത്രങ്ങള്‍, ഇലക്ട്രിക് ഫാന്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, പിപിഇ കിറ്റ്, സര്‍ജിക്കല്‍ മാസ്‌ക്, കസേര/ ബെഞ്ച്, റഫ്രിജറേറ്റര്‍, ഫയര്‍ എക്സ്റ്റിംഗുഷര്‍, മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന് പിന്‍വശത്തുള്ള എഞ്ചിനീയേഴ്സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 97451 21244 ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

കോഴിക്കോട്‌ ജില്ലയിലെ 11 പഞ്ചായത്തുകള്‍ കണ്ടൈന്റ്‌മെന്റ് സോണ്‍

കോഴിക്കോട് ജില്ലയില്‍ നിലവില്‍ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 23 വാര്‍ഡുകളാണ് കണ്ടൈന്റ്മെന്റ് സോണുകള്‍. വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണാണ് കൂടാതെ മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണിലാണ്.

മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്മെന്റ് സോണുകളായ പഞ്ചായത്തുകള്‍

1. പുറമേരി
2. ഏറാമല
3. എടച്ചേരി
4. നാദാപുരം
5. തൂണേരി
6. മണിയൂര്‍
7. വില്യാപ്പള്ളി
8. പെരുമണ്ണ
9. അഴിയൂര്‍
10. വാണിമേല്‍
11. ചെക്യാട്

ജില്ലയിലെ 12 പഞ്ചായത്തുകളിലെ കണ്ടൈന്റ്മെന്റ് സോണുകളായ വാര്‍ഡുകള്‍

1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് – അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8)

2. മൂടാടി – ചിങ്ങപുരം (5)

3. ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4)

4. വേളം – കൂളിക്കുന്ന് (8)

5. വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍

6. ചോറോട് -വൈക്കിലശ്ശേരി (7)

7. ചെങ്ങോട്ട്കാവ് -മാടക്കര (17)

8. മൂടാടി -വീരവഞ്ചേരി (4)

9. പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)

10. തലക്കുളത്തൂര്‍ -ചിറവക്കില്‍ (16)

11. ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)

12. പെരുവയല്‍ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11)

കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളെയാണ് കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവ സ്ഥലം, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍

കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74)

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളാണ് കണ്ടൈന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് (33), 32 വാര്‍ഡുകളും മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും.

തീരദേശ മേഖലകളില്‍ പ്രതിരോധം ശക്തമാക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍

തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പൊതു ജനങ്ങളുടെ ജാഗ്രത വളരെ അനിവാര്യമായ ഘട്ടത്തിലാണ് നാമുള്ളത്. ജില്ലയിലെ എഫ്എല്‍സി പ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

ഭിന്ന ശേഷിക്കാരുടെ സമഗ്രവികസനം: ശാസ്ത്രീയ പദ്ധതിക്ക് രൂപം നല്‍കും: മന്ത്രി കെ.കെ.ശൈലജ

കോവിഡാനന്തര ലോകത്ത് ഭിന്നശേഷിക്കാരായവരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ശാസ്ത്രീയമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി വിഭാഗത്തില്‍പെട്ടതും പ്രത്യേക കരുതല്‍ ആവശ്യമുള്ളവരുമായവര്‍ക്ക് വീട്ടിലെത്തി സൗജന്യ ചികിത്സ നല്‍കുന്ന ‘സ്പീഹോ’ (സ്‌പെഷ്യല്‍ ഹോം കേര്‍ ഫോര്‍ ഡിഫറന്റലി ഏബിള്‍ഡ് ) എന്ന ഹോം കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോട് ജില്ലാ ഭരണകൂടം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളും ശാരീരിക- മാനസിക- വൈകാരിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് പരിശീലനം സിദ്ധിച്ചിട്ടുള്ള ആളുകളുടെ സേവനവും ഈ പദ്ധതി മുഖേന ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ വീട്ടിലിരിക്കുന്ന സാഹചര്യമാണുള്ളത്. അവരുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് നിരന്തര പരിശീലനം ആവശ്യമാണ്. ലോക്ഡൗണായതിനാല്‍ ഇത് കൃത്യമായി പാലിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ അവരുടെ വീടുകളിലെത്തി ആവശ്യമായ പരിചരണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മറ്റു ജില്ലകളില്‍ കുടി പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു സംരംഭം സംസ്ഥാനത്ത് ആദ്യമാണ്. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവര്‍ക്ക് ഫിസിയോ, ഒക്യുപ്പേഷണല്‍, സ്പീച്ച് തെറാപ്പി, കൗണ്‍സിലിംങ്ങ് തുടങ്ങിയവക്കാവശ്യമായ ഉപകരണങ്ങള്‍ സഹിതം പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനത്തില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളുമായി വീടുകളില്‍ നേരിട്ടെത്തി ചികിത്സയും മരുന്നുകളും സൗജന്യമായി നല്‍കുന്നതാണ് ‘സ്പിഹോ’. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിശോധനയും ചികില്‍സയും. കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിയുടെയും നേതൃത്വത്തില്‍ വെല്‍നസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെയും നാഷണല്‍ ട്രസ്റ്റ് എന്‍ജിഒ ആയ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19

ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 51 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 737 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സ്വദേശിനിയുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (18), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിയുമായി ബന്ധമുണ്ടായ പരപ്പനങ്ങാടി സ്വദേശി (45), നേരത്തെ രോഗം സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുടെ മാതാവ് (56), ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശികളായ 69 വയസുകാരന്‍, 27 വയസുകാരി, 26 വയസുകാരി, രണ്ട് വയസുകാരന്‍, 60 വയസുകാരി, ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശിയുമായി ബന്ധമുണ്ടായ കടലുണ്ടി നഗരം സ്വദേശി (47), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തുവ്വൂര്‍ സ്വദേശിയുടെ മകള്‍ (22), നേരത്തെ രോഗബാധ സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര സ്വദേശിനി (30) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ നിലമ്പൂര്‍ സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ (63), ചുങ്കത്തറ മത്സ്യ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറായ ചുങ്കത്തറ സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ മമ്പാട് സ്വദേശി (37), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ നിലമ്പൂര്‍ സ്വദേശി (46), ചുങ്കത്തറയിലെ മത്സ്യ വില്‍പ്പനക്കാരന്‍ ചുങ്കത്തറ സ്വദേശി (56), നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കമ്മീഷന്‍ ഏജന്റ് കൊണ്ടോട്ടി സ്വദേശി (25), മലപ്പുറം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ മലപ്പുറം സ്വദേശി (49), പറപ്പൂര്‍ സ്വദേശിനി (33), പള്ളിക്കല്‍ സ്വദേശി (54), വട്ടംകുളം സ്വദേശിനിയായ വീട്ടമ്മ (60), പള്ളിക്കല്‍ സ്വദേശിനി (51), പറമ്പില്‍ പീടികയില്‍ ബേക്കറി കച്ചവടക്കാരനായ പെരുവെള്ളൂര്‍ സ്വദേശി (49), മൂര്‍ക്കനാട് സ്വദേശിനി (28), മാറാക്കര സ്വദേശിനി (23), ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ ചെറിയമുണ്ടം സ്വദേശി (49), തിരുനാവായ സ്വദേശി (48), ചെറിയമുണ്ടം സ്വദേശി (38) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (27), ഓഡീഷയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (43), തിരുപ്പൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (56) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), അബുദാബിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (62), ദമാമില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കുറുവ സ്വദേശി (32), ദമാമില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിനി (ആറ് വയസ്സ്), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (36), ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (33), റിയാദില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (45), റാസല്‍ഖൈമയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (18), റിയാദില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (50), ജിദ്ദയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (30), ഖത്തറില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (48), ഷാര്‍ജ്ജയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (34), ദുബായില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (35), ദോഹയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (26), ദുബായില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (24), ജിദ്ദയില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശിനി (39), ഖത്തറില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (23), ഖത്തറില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), ഷാര്‍ജ്ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം സ്വദേശി (49), അബുദബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (59), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (59), ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (32), സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (40), ഒമാനില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (45), ഒമാനില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 603 പേര്‍

ജില്ലയില്‍ രോഗബാധിതരായി 603 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,347 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,303 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,398 പേര്‍

39,398 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 708 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 329 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 57 പേരും, മഞ്ചേരി മുട്ടിപ്പാലം 32, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 231 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 55 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 37,103 പേര്‍ വീടുകളിലും 1,587 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,268 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 16,699 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 14,293 പേരുടെ ഫലം ലഭിച്ചു. 13,268 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,406 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോഴിക്കോടും കീം എഴുതിയ വിദ്യാര്‍ത്ഥിക്കും പിതാവിനും കോവിഡ്‌

ഒളവണ്ണ സ്വദേശിയായ വിദ്യാർത്ഥിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. പിതാവ് വിദേശത്തു നിന്നും എത്തിയതാണ്. കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. നേരത്തെ തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ള മറ്റ് പതിനെട്ട് കന്യാസ്ത്രീകൾക്ക് രോഗം സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ. ഇവരുമായി സമ്പർക്കമുണ്ടായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലെ നിരീക്ഷണം ശക്തമാക്കും

വിമാനത്താവളത്തിലെ നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ എറണാകുളം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്.

വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ മാര്‍ച്ച് 15ന് പുറത്തിറക്കിയിരുന്നു. പിന്നീട് ജൂണ്‍ 25 നും ജൂലൈ 2 നും മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ആന്റിബോഡി, ആന്റിജന്‍ പരിശോധനകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിച്ചത്.

നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 15 ലെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളത്തിലെ സുരക്ഷാ നടപടികളും നിരീക്ഷണവും.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നാലെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 16-ാം തിയതിയാണ് തേനിയില്‍നിന്ന് ഇടുക്കിയിലെത്തിയത്.

ഇന്നലെ ഇരുവരുടെയും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാരായണനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്‌.

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. രോഗബാധിത പ്രദേശങ്ങളിലെ സമ്പൂർണ നിയന്ത്രണം തുടരുകയാണ്. കൂടുതൽ പ്രദേശങ്ങളെ നിയന്ത്രണ മേഖലകളാക്കി. സമ്പർക്കം വഴിയുള്ള രോഗവ്യാപനമാണ് സംസ്ഥാനത്തെ ആശങ്കയിലാഴ്‌ത്തുന്നത്.

പ്രതിഷേധത്തിൽ പങ്കെടുത്തയാൾക്ക് കോവിഡ്; സമ്പർക്ക പട്ടിക വിപുലം

ഇടുക്കിയിൽ ആശങ്കവിതച്ച് മുള്ളരിങ്ങാട്ടെ കോവിഡ് രോഗിയുടെ സമ്പർക്കപ്പട്ടിക. ഇതുവരെ ഇയാളിൽ നിന്ന് പത്ത് പേർക്കാണ് രോഗം പടർന്നത്. മുങ്ങരിങ്ങാട് പള്ളിതർക്ക പ്രതിഷേധത്തിൽ പങ്കെടുത്ത ഇയാൾ താൽകാലിക പള്ളി നിർമ്മാണത്തിലും പങ്കാളിയായി. ഇവിടെയെല്ലാമുണ്ടായിരുന്ന 200 ലധികം പേരെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും വേണം. ജൂലെെ 17 നാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം നെട്ടൂർ മാർക്കറ്റിലെ പഴവിതരണക്കാരനാണ്. ഇയാൾ ജൂലെെ ഒൻപതിനു നടന്ന പള്ളിതർക്കത്തിൽ ഇടപെട്ടിരുന്നു. പൊലീസ് ഉൾപ്പെടെ 150 ലേറെ ആളുകൾ അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ഇവിടെ താൽക്കാലിക പള്ളി നിർമ്മിക്കുന്നതിലും ഇയാൾ മുൻപന്തിയിലുണ്ടായിരുന്നു. മുള്ളരിങ്ങാട് കോവിഡ് ക്ലസ്റ്ററാകാനും സാധ്യതയേറി.

തൃശൂരിൽ നിയന്ത്രണം; സ്വരാജ് റൗണ്ടിലേക്ക് ബസുകൾക്ക് പ്രവേശനമില്ല

തൃശൂർ തേക്കിൻകാട് ഡിവിഷൻ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ബസുകൾ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ല.

Read Also: മഴ ശക്തിപ്പെടും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

കൊച്ചിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് വ്യാപനം തുടരുന്ന കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ വിപുലപ്പെടുത്തു. കോര്‍പറേഷന്‍ ഡിവിഷന്‍ 45 (തമ്മനം) കണ്ടെയ്‌ൻമെന്റ് സോണാക്കി. ഡിവിഷന്‍ 41 (പാടിവട്ടം) മൈക്രോ കണ്ടെയ്‌ൻമെന്റ് സോൺ. കടമക്കുടി (2), ആലങ്ങാട് (15), എടത്തല (21) വാര്‍ഡുകളും അടച്ചു. എറണാകുളം മാര്‍ക്കറ്റ്, തൃക്കാക്കര (33), മുളവുകാട് (3), ചൂര്‍ണിക്കര (15) എന്നിവയെ നിയന്ത്രണ പട്ടികയിൽ നിന്നു ഒഴിവാക്കി.

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ പൊതു പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കലക്‌ടർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒത്തു ചേരൽ ഒഴിവാക്കാൻ സംഘടനകൾക്ക് കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സമ്പർക്ക വ്യാപനം കൂടിയാൽ ജില്ലയിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്.

കർശന നിയന്ത്രണങ്ങളോടെ എറണാകുളം മാർക്കറ്റ് തുറന്നു, ജാഗ്രത വേണം

കോവിഡ് രോഗ ബാധയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എറണാകുളം മാര്‍ക്കറ്റ് തുറന്നു. 20 ദിവസങ്ങള്‍ക്കുശേഷമാണ് മാര്‍ക്കറ്റ് തുറക്കുന്നത്. 50 ശതമാനം കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. വ്യാപാരികളും ജില്ലാ ഭരണകൂടവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മാർക്കറ്റ് തുറക്കാൻ തീരുമാനിച്ചത്. പച്ചക്കറി മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് രാവിലെ നടക്കുന്നത്. ലോഡ് നാളെമുതലേ എത്തിത്തുടങ്ങൂ. പച്ചക്കറി മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകാന്‍ രണ്ടുദിവസമെടുക്കും. കടകളിലേക്ക് 11 മണിയോടെ മാത്രമേ ആളുകളേ പ്രവേശിപ്പിക്കൂ.

എല്ലാ കടകളിലും രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം കടയുടമയ്ക്കാണ്. കൈകള്‍ കഴുകി ശുചീകരിക്കുന്നതിന് പ്രത്യേകം സ്ഥലം ലഭ്യമാക്കണം. അല്ലെങ്കില്‍ സാനിറ്റൈസറുകള്‍ കടയില്‍ സൂക്ഷിക്കണം. മാര്‍ക്കറ്റിനുള്ളില്‍ മാസ്‌ക് ധരിക്കാതെ ആളുകളെ പ്രവേശിപ്പിക്കുകയില്ല.

Read Also: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്ക

ഓരോ മാര്‍ക്കറ്റിലേക്കുമുള്ള പ്രവേശന, ബഹിര്‍ഗമന കവാടങ്ങള്‍ തിരിച്ചിട്ടുണ്ട്. ബാക്കിയുള്ള എല്ലാ കവാടങ്ങളും അടയ്ക്കും. കൂടാതെ, പാര്‍ക്കിങ് മേഖലയും തിരിച്ചു. കേരളത്തിന് പുറത്തു നിന്നും വരുന്ന ലോറികളിലെ സാധനങ്ങള്‍ ഇറക്കുന്നതിന് രാവിലെ നാല് മുതല്‍ ഏഴ് മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ 11 വരെ ചെറുകിട വ്യാപാരികള്‍ക്കും 11 മുതല്‍ വൈകുന്നേരം ഏഴ് വരെ ഉപഭോക്താക്കള്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്.

എല്ലാ ദിവസവും രോഗാണുമുക്തി വരുത്തണം. തുറക്കുന്ന കടകളുടെ വിവരങ്ങള്‍ നേരത്തെ അധികൃതര്‍ക്ക് നല്‍കണം. പട്ടികയിലുള്ള കടകളാണ് തുറന്നിരിക്കുന്നതെന്ന് പൊലീസ് ഉറപ്പ് വരുത്തും. ലോറി ഡ്രൈവര്‍മാര്‍ തദ്ദേശീയരുമായി ഇടപഴകരുത്. അവര്‍ വാഹനത്തിനുള്ളില്‍ കഴിയണം. ഡിസ്‌പോസിബിള്‍ പ്ലേറ്റുകളിലും ഗ്ലാസുകളിലും ഡ്രൈവര്‍മാര്‍ക്കുള്ള ആഹാരം കടയുടമകള്‍ക്ക് നല്‍കാം. അവശിഷ്ടം ശേഖരിച്ച് നശിച്ചുവെന്ന് ഉറപ്പ് വരുത്തണം. മാര്‍ക്കറ്റിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്കു മാത്രമായി ടോയ്‌ലെറ്റ് സൗകര്യം ഏര്‍പ്പെടുത്തണം. സാധനം ഇറക്കി കഴിഞ്ഞ ഉടന്‍ തന്നെ ലോറികള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്ത് പോയി കേരളം വിടേണ്ടതാണ്. ലോഡുമായി തിരിച്ചു പോകേണ്ട വാഹനമാണെങ്കില്‍ ഡ്രൈവര്‍ക്ക് പൊലീസ് വിശ്രമിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

പട്ടാമ്പിയിൽ നിയന്ത്രണം നിലവിൽവന്നു

പാലക്കാട് പട്ടാമ്പിയിൽ ലോക്ക്‌ഡൗണ്‍ നിലവിൽവന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ഇല്ലെങ്കിൽ പാലക്കാട് ജില്ലയിലെ സ്ഥിതി മോശമാകുമെന്നും മന്ത്രി എ.കെ.ബാലൻ കഴിഞ്ഞ ദിവസ മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളില്‍ കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രബാധിത മേഖലകളിലുൾപ്പെടെ 47 കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ദ്രുതപരിശോധനയ്ക്ക് തുടക്കമിട്ടു. കോവിഡ് വ്യാപനം പട്ടാമ്പിയിൽ സൂപ്പർ സ്‌പ്രെഡിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. ഏഴ് തൃശൂർ സ്വദേശികള്‍ക്കും മൂന്ന് മലപ്പുറം ജില്ലക്കാര്‍ക്കും കഴിഞ്ഞ ദിവസം പട്ടാമ്പി ക്ലസ്റ്ററിൽ നടന്ന പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

Read Also: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ്

‘കീം’ എൻട്രൻസ് പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കരകുളം സ്വദേശിയെ ഒറ്റയ്‌ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാലാണ് പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. എന്നാൽ, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയിൽ മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് പരീക്ഷയെഴുതിയത്. ഈ വിദ്യാർഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.

കോവിഡ് വ്യാപനം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു വെെകും

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതു ഇനിയും വെെകും. ജൂലെെ അവസാനം വരെ സ്‌കൂളുകൾ തുറക്കരുതെന്നാണ് കേന്ദ്ര നിർദേശം. എന്നാൽ, ജൂലെെ കഴിഞ്ഞാലും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിൽ അധ്യയനം ആരംഭിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ദിനംപ്രതി സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്നതാണ് വലിയ ആശങ്കയ്‌ക്ക് കാരണം. ഓഗസ്റ്റിലെ രോഗവ്യാപനതോത് കണക്കിലെടുത്തായിരിക്കും സ്‌കൂളുകൾ തുറന്ന് സാധാരണ രീതിയിലേക്ക് അധ്യയനം കൊണ്ടുപോകുന്നതിനെ കുറിച്ച് ആലോചിക്കുക.

ഓഗസ്റ്റിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിലെ ഏതാനും സ്‌കൂളുകൾ ഓണത്തിനു ശേഷമെങ്കിലും പരീക്ഷണ അടിസ്ഥാനത്തില്‍ തുറക്കുന്നതും പരിഗണനയിലാണ്. സിലബസ് വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പ് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. സ്‌കൂളുകൾ സെപ്റ്റംബറിലും തുറക്കാനായില്ലെങ്കില്‍ മാത്രമെ സിലബസ് വെട്ടിച്ചുരുക്കുന്നത് വിദ്യാഭ്യാസവകുപ്പ് ആലോചിക്കൂ. നിലവിൽ ഇങ്ങനെയൊരു വിഷയം പരിഗണനയിലില്ല.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,148 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 587 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 28,084 ആയി ഉയർന്നു. രാജ്യത്ത് 4,02,529 പേരാണ് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 7,24,578 പേർ ഇതുവരെ കോവിഡ് മുക്തരായി.

തിരൂർ ഗൾഫ് മാർക്കറ്റ് അടച്ചുപൂട്ടി

പൊലീസ് വളണ്ടിയർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂർ ഗൾഫ് മാർക്കറ്റ് കോവിഡ് ഭീതിയിൽ. ഇതേ തുടർന്ന് ഗൾഫ് മാർക്കറ്റ് അടച്ചു പൂട്ടി. ദക്ഷിണേന്ത്യയിലെ പ്രധാന ഗൾഫ് മാർക്കറ്റായ തിരൂരിലെ ഗൾഫ് മാർക്കറ്റാണ് കോവിഡ് ഭീതിയെ തുടർന്ന് അടച്ചു പൂട്ടിയത്. ഗൾഫ് മാർക്കറ്റിലെ രണ്ട് പൊലീസ് വളണ്ടിയർമാർക്ക് തിങ്കളാഴ്‌ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗൾഫ് മാർക്കറ്റ് അസോസിയേഷൻ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗം ചേരുകയും ഇനിയൊരു അറിയിപ്പുണ്ടാക്കുന്നതു വരെ ഗൾഫ് മാർക്കറ്റ് അടച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു.

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 791 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 791 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 735 പേരാണ്. 186 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5022 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 9 കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 95, 43, 13
തിരുവനന്തപുരം റൂറല്‍ – 194, 164, 30
കൊല്ലം സിറ്റി – 41, 47, 13
കൊല്ലം റൂറല്‍ – 50, 54, 33
പത്തനംതിട്ട – 13, 13, 2
ആലപ്പുഴ- 83, 61, 11
കോട്ടയം – 17, 28, 0
ഇടുക്കി – 27, 9, 1
എറണാകുളം സിറ്റി – 30, 25, 4
എറണാകുളം റൂറല്‍ – 41, 12, 19
തൃശൂര്‍ സിറ്റി – 45, 65, 16
തൃശൂര്‍ റൂറല്‍ – 29, 35, 6
പാലക്കാട് – 21, 64, 1
മലപ്പുറം – 16, 22, 6
കോഴിക്കോട് സിറ്റി – 34, 34, 22
കോഴിക്കോട് റൂറല്‍ – 14, 10, 5
വയനാട് – 16, 2, 3
കണ്ണൂര്‍ – 2, 8, 0
കാസര്‍ഗോഡ് – 23, 39, 1

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona kerala covid news wrap july 21 updates

Next Story
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ഇനിയും വെെകും; സിലബസ് ചുരുക്കാനും സാധ്യതSchool Reopen, സ്‌കൂള്‍ തുറക്കും, വേനലവധി, Summer Vacation, Chief Minister, മുഖ്യമന്ത്രി, Pinarayi Vijayan, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com