CoronaVirus Covid-19: ഈ വിമാനങ്ങളില്‍ യാത്ര ചെയ്‌തവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക

കൊറോണ ബാധിച്ചവർ യാത്ര ചെയ്‌ത വിമാനത്തിലുണ്ടായിരുന്ന മലയാളികൾ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്

flight service, Covid 19 Evacuation, പ്രവാസികൾ നാട്ടിലേക്ക്, vande bharat mission, flights to india, india flight timings, air tickets to ndia, air ticket booking site, air ticket booking procedure, embassy air tickets, air india flights to Kochi, air India Flights to Kozhikkode, air india flights to trivandrum, air india flights to Kannur, air india express flights to Kochi, air India express Flights to Kozhikkode, air india express flights to trivandrum, air india express flights to Kannur, ships to India, vande bharat mission news, vande bharat mission flight plan, mea flight plan for indians abroad, mha flight plan, mha flight plan india, flight plan, flight start date in india, flight start date, flight start date in india news, mea flight plan for indians abroad, mea, mea news, vande bharat mission mea, vande bharat mission latest news, indians stranded in dubai airport, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍, ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍,flights to evacuate NRIs, പ്രവാസികളെ ഒഴിപ്പിക്കാന്‍ വിമാന സര്‍വീസ്‌, iemalayalam, ഐഇമലയാളം

പത്തനംതിട്ട: കേരളത്തിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. പത്തനംതിട്ട റാന്നി സ്വദേശികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്നു കേരളത്തിലെത്തിയവരാണ്. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മൂന്ന് പേരും. ഇവരുമായി അടുത്തിടപഴകിയ രണ്ട് ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

കൊറോണ ബാധിച്ചവർ യാത്ര ചെയ്‌ത വിമാനത്തിലുണ്ടായിരുന്ന മലയാളികൾ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ചുവടെ നൽകിയിരിക്കുന്ന വിമാനത്തിൽ യാത്ര ചെയ്‌ത് കേരളത്തിലെത്തിയവർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ.ശെെലജ അറിയിച്ചു. ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്ന് വെനീസ്-ദോഹ ഖത്തർ എയർവേ‌യ്‌സ് (QR 126 – Venice to doha) 126 ലാണ് ഇവർ യാത്ര ചെയ്‌തത്. അതിനുശേഷം ദോഹയിലെത്തി ഖത്തർ 514 ൽ (QR 514 – Doha to Kochi) കൊച്ചിയിലെത്തുകയായിരുന്നു. ഈ വിമാനങ്ങളില്‍ യാത്ര ചെയ്‌തവർ ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ദിശ: O471 2552056, ടോൾ ഫ്രീ: 1056

രോഗബാധിതര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു. ഫെബ്രുവരി 29-ന് ഇറ്റലിയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ 55 വയസ്സുകാരനും ഭാര്യയും മകനും ഇയാളുടെ മൂത്ത സഹോദരനും ഭാര്യയ്ക്കുമാണ് രോഗം ബാധിച്ചത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇവര്‍ ഇറ്റലിയില്‍ നിന്നെത്തിയ കാര്യം അറിയിച്ചില്ല.

Read Also: കേരളത്തിൽ വീണ്ടും കൊറോണ; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു

മൂത്ത സഹോദരനെ പനി ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ആരോഗ്യവകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ഇളയ സഹോദരന്‍ ഇറ്റലിയില്‍ നിന്നുമെത്തിയ കാര്യം മനസ്സിലാക്കിയത്. രോഗബാധിതരുടെ വയസ്സായ ബന്ധുക്കളെ ആശുപത്രിയിലേക്ക് മാറ്റും.

“ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ആരോഗ്യവകുപ്പ് നിരീക്ഷിക്കും. കേരളത്തിൽ എത്തിയ ശേഷം ഇറ്റലിയിൽ നിന്നാണ് എത്തിയതെന്ന വിവരം ഇവർ മറച്ചുവച്ചു. വിദേശത്തു നിന്ന് എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കർശന നിർദേശമുണ്ട്,” എന്നാൽ, ഇവർ അത് ചെയ്‌തില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറച്ചുവയ്‌ക്കുന്നത് വലിയ കുറ്റമാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറ്റുകാൽ പൊങ്കാലയ്‌ക്ക് മാറ്റമില്ല എന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നാളെയാണ് തിരുവനന്തപുരത്ത് പൊങ്കാല. പൊങ്കാല നടക്കുന്നിടത്തെല്ലാം കനത്ത ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Read Here: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona in pathanamthitta covid 19 new cases in kerala high alert live updates

Next Story
CoronaVirus: കൊറോണ ലക്ഷണമുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്‌: ആരോഗ്യമന്ത്രിcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com