പള്ളിയിൽ വരുന്നതിനു പകരം കുർബാന മാധ്യമങ്ങളിൽ കണ്ടാലും മതി; തൃശൂർ അതിരൂപതയുടെ സർക്കുലർ

തൃശൂർ അതിരൂപതയിലെ നിരവധി ദേവാലയങ്ങളിൽ സ്ഥിരം കുർബാന നടക്കുന്നുണ്ട്

തൃശൂർ: കൊറോണ വെെറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ച് തൃശൂർ അതിരൂപത. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പുറമേ മറ്റ് ചില നിർദേശങ്ങൾ കൂടി മുന്നോട്ടുവച്ചുള്ള സർക്കുലർ അതിരൂപത അധ്യക്ഷൻ മാർ.ആൻഡ്രൂസ് താഴത്ത് പുറത്തിറക്കി.

കോവിഡ്-19 ൽ നിന്നു മനുഷ്യവംശത്തെ രക്ഷിക്കുന്നതിനായി എല്ലാവരും തീക്ഷണമായി പ്രാർത്ഥിക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നു. നേരത്തെ നൽകിയ നിർദേശങ്ങൾ പാലിക്കണമെന്ന് പുതിയ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളിലെ ചടങ്ങുകൾക്ക് എത്തുന്നവർ ആരോഗ്യവകുപ്പ് നിഷ്‌കർഷിക്കുന്നതു പോലെ ഒരു മീറ്റർ അകലത്തിൽ നിൽക്കണമെന്ന് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നു.

രോഗബാധ സംശയിക്കുന്നവരോ രോഗലക്ഷണമുള്ളവരോ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കരുത്. പ്രായമായിട്ടുള്ളവരും കുട്ടികളും പള്ളിയിൽ എത്തുന്നത് പരമാവധി ഒഴിവാക്കണമെന്ന് സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. താൽക്കാലിക സംവിധാനം എന്ന നിലയിൽ പള്ളിയിൽ വരുന്നതിനു പകരം കുർബാനയും ആരാധനയും മാധ്യമങ്ങളിൽ കണ്ട് അരൂപിയ്‌ക്കടുത്ത ദിവ്യകാരുണ്യം സ്വീകരിച്ച് ആത്മീയ ശക്തി സംഭരിക്കാൻ ശ്രമിക്കണമെന്നും ഇന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Read Also: കോവിഡ്-19: കേരളത്തിൽ പുതിയ കേസുകളില്ല, വായ്‌പകൾ തിരിച്ചടയ്‌ക്കാൻ ഇളവ് ആവശ്യപ്പെടും

തൃശൂർ അതിരൂപതയിലെ നിരവധി ദേവാലയങ്ങളിൽ സ്ഥിരം കുർബാന നടക്കുന്നുണ്ട്. പലയിടത്തും കുർബാനയ്‌ക്കായി ആയിരത്തോളം വിശ്വാസികൾ പള്ളിയിലെത്തുന്നുണ്ട്. ആരാധനാ രീതികളിലെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊറോണ ഭീതി വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി കെസിബിസി നേരത്തെ രംഗത്തെത്തിയിരുന്നു. വിവിധ രൂപതാധ്യക്ഷൻമാർക്ക് കെസിബിസി പ്രത്യേക നിർദേശം നൽകി. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കെസിബിസിയും സിറോ മലബാർ സഭയും അറിയിച്ചിട്ടുണ്ട്.

കുർബാന മധ്യേ അപ്പവും വീഞ്ഞും നാവിൽ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർ തമ്മിൽ നിശ്ചിത അകലം പാലിക്കണം. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ വരരുത്. പൊതു ക്ലാസുകളും സെമിനാറുകളും നടത്തരുത്. ദേവാലയങ്ങളിൽ ഹന്നാൻ വെള്ളം വയ്‌ക്കുന്ന പതിവ് നിർത്തലാക്കുക. കുർബാന മധ്യേ സമാധാനം ആശംസിക്കുമ്പോൾ പരസ്‌പരം സ്‌പർശിക്കാത്ത തരത്തിൽ ആയിരിക്കണം. നിരവധി ആളുകൾ കൂടുന്ന പരിപാടികളും ശുശ്രൂഷകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മാർച്ച് മാസത്തിൽ പല ദേവാലയങ്ങളിലും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാളിനോട് അനുബന്ധിച്ച് ഊട്ടുനേർച്ച നൽകുന്ന പരിപാടിയുണ്ട്. നിരവധിപേർ വരാൻ സാധ്യതയുള്ള ചടങ്ങായതിനാൽ ഊട്ടുനേർച്ച മാറ്റിവയ്‌ക്കണമെന്ന് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ.ആൻഡ്രൂസ് താഴത്ത് നേരത്തെ അറിയിച്ചിരുന്നു.

Read Also: കോവിഡ് 19: 50 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടിയാല്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും

കൂടുതൽ ജനങ്ങൾ ഒത്തുകൂടുന്ന കൺവെൻഷനുകൾ, തിരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. ദേവാലയങ്ങളിൽ പൊതു വണക്കത്തിനായി സ്ഥാപിച്ചിട്ടുള്ള കുരിശ്, രൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവ തൊട്ടു ചുംബിക്കുന്നത് ഒഴിവാക്കുക. പകരം കെെ കൂപ്പി വണങ്ങുക. വെെദികന്റെ ഊറാറ ചുംബിക്കുന്നത് ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദേശത്തു നിന്നു എത്തിയവർ ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കരുത് എന്നും നിർദേശമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Corona covid 19 restrictions in christian church

Next Story
കോവിഡ്-19: കേരളത്തിൽ പുതിയ കേസുകളില്ല, വായ്‌പകൾ തിരിച്ചടയ്‌ക്കാൻ ഇളവ് ആവശ്യപ്പെടുംPinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, Coronavirus Kerala, Covid-19 Kerala, corona,കൊറോണ, death toll, recovery rate, coronavirus, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com