തിരുവനന്തപുരം: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ പൂട്ടിയിടേണ്ട ആവശ്യമില്ലെന്ന് എക്സെെസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. കോവിഡ് വെെറസിനെതിരെ ജാഗ്രത തുടരുമ്പോഴും കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഒരു മദ്യശാലയും അടച്ചിടില്ലെന്നും ഇതുവരെ സംസ്ഥാനത്തെ മദ്യശാലകൾ കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മദ്യവില്പനശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായി മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. നൂറു ഔട്ലെറ്റുകളില് വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ അടച്ചിടാത്തതിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ബിജെപി അടക്കം സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
Read Also: ‘ഗോ കൊറോണ ഗോ’യുടെ ഹരീഷ് ശിവരാമകൃഷ്ണൻ സ്റ്റൈൽ
“വിദേശമദ്യ ഷോപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയില്‍ ബാറുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകള്‍ അടച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ അടയ്ക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ” മന്ത്രി പറഞ്ഞു.
കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട്ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജസ് ഔട്ട്ലറ്റുകളുടെ മുന്നിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണെന്നും രോഗബാധയ്ക്ക് കാരണമാകുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.