കോട്ടയം: രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ ആശങ്ക പരത്തുന്നു. ജൂണ്‍ 19ന് ഷാര്‍ജയില്‍നിന്ന് കേരളത്തിലെത്തിയ 27 വയസ്സുള്ള പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് യുവതിയെ കോവിഡ് പരിശോധനയ്‌ക്ക്  വിധേയമാക്കിയത്.

ഈ യുവതിക്ക് ഷാര്‍ജയില്‍വച്ച് മെയ് 10ന് രോഗം സ്ഥിരീകരിച്ചിരുന്നു.  അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് മേയ് 28 നും ജൂണ്‍ മൂന്നിനും നടത്തിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിനുശേഷമാണ് നാട്ടിലെത്തിയത്. ജൂണ്‍ 19ന് യുവതി കേരളത്തിലെത്തി. തുടര്‍ന്ന് ഹോം ക്വാറന്റെെനിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 30ന് സ്രവ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Read Also: സംസ്ഥാനത്ത് ഇന്ന് 160 പേർക്ക് കോവിഡ്; രോഗമുക്തരുടെ എണ്ണം 202, ആശ്വാസവാർത്ത

കോട്ടയം ജില്ലയില്‍ പുതിയതായി ഒന്‍പതു പേര്‍ക്കാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. എല്ലാവരും ഹോം ക്വാറന്റെെനിലായിരുന്നു. ഏഴു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവരുടെ വിവരങ്ങൾ

1. കൊല്‍ക്കത്തയില്‍നിന്ന് ജൂണ്‍ 22ന് എത്തിയ കൂരോപ്പട സ്വദേശിനി(60). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

2. ഒമാനില്‍നിന്ന് ജൂണ്‍ 23ന് എത്തിയ വാഴൂര്‍ സ്വദേശിനി(31). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. മുംബൈയില്‍നിന്ന് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം വിമാനമാര്‍ഗം ജൂണ്‍ 26ന് എത്തിയ മറിയപ്പള്ളി സ്വദേശി(48). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഭാര്യ(36). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം മുംബൈയില്‍നിന്ന് വിമാനമാര്‍ഗം ജൂണ്‍ 26നാണ് എത്തിയത്.

5. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ മൂത്ത മകന്‍(12). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്.

6. രോഗം സ്ഥിരീകരിച്ച മറിയപ്പള്ളി സ്വദേശിയുടെ ഇളയ മകന്‍(എഴ്). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം മുംബൈയില്‍നിന്ന് ജൂണ്‍ 26നാണ് എത്തിയത്.

7. സൗദി അറേബ്യയില്‍നിന്ന് ജൂണ്‍ 20ന് എത്തിയ മണര്‍കാട് സ്വദേശി(63). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

8. ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ചിറക്കടവ് സ്വദേശിനി(36). പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പള്ളിക്കത്തോട് സ്വദേശിനിയുടെ സഹപ്രവര്‍ത്തകയാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook