തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു.കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നും തിരുവനന്തപുരത്ത്‌ എത്തിയവർ ഉടൻ തന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കലക്‌ടർ നിർദേശിച്ചു. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്തു നിന്നും എത്തിയവർ നിർബന്ധമായും 1077, 1056 എന്നീ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുകയും തങ്ങളുടെ യാത്ര വിവരങ്ങൾ നൽകുകയും ചെയ്യണമെന്ന് ജില്ല കലക്‌ടർ നിർദേശം നൽകിയിട്ടുണ്ട്. ഇവർ അവരവരുടെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കലക്‌ടർ അറിയിച്ചു.

Read Also: സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ല: പൂജാര

ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം തിരുവനന്തപുരം വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്നാണ് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം പുലർത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് മുപ്പത് പേരുടെ സാംപിൾ ശേഖരിച്ചു. പരിശോധനാ ഫലം നാളെ ലഭിക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.

Read Also: കോപ്രായമാണ് ചെയ്‌തത്, മറുപടി തൃപ്‌തികരമല്ല; ബിഗ് ബോസിൽ നിന്ന് പുറത്തായിട്ടും നിലപാടിലുറച്ച് രേഷ്‌മ

കൊറോണ ബാധിച്ച് ഇതുവരെ ലോകത്താകമാനം 6,664 പേർ മരിച്ചു. 1,73,085 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 88,000 ത്തിലേറെ പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ചെെനയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 3,213 പേർ ചെെനയിൽ മരിച്ചു. ഇന്ത്യയിൽ 129 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത് 21 പേരാണ്. നേരത്തെ മൂന്ന് പേർ രോഗവിമുക്‌തരായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.