തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനത്തിന് മേല്‍ വീണ്ടും ഇരുട്ടടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ വരുന്ന സിലിണ്ടര്‍ ഒന്നിന് 1006.50 രൂപ നല്‍കേണ്ടി വരും. നേരത്തെ ഇത് 956.50 രൂപയായിരുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ ഗാർഹിക സിലിണ്ടറിനും വില കൂട്ടിയത്. ദിവസേന തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനവ് തിരിച്ചടിയാണ്.
Also Read: സഞ്ജിത് വധക്കേസ്: മുഖ്യ സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ