scorecardresearch

മാര്‍ക്കില്ലാതെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പാസായി; ഫലം പിന്‍വലിച്ച് മഹാരാജാസ് കോളജ്

സാങ്കേതിക പിഴവു മൂലമാണ് മാര്‍ക്ക് ലിസ്റ്റ് ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് മഹാരാജാസ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

സാങ്കേതിക പിഴവു മൂലമാണ് മാര്‍ക്ക് ലിസ്റ്റ് ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് മഹാരാജാസ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

author-image
WebDesk
New Update
PM Arsho, SFI, Arrest

കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. എം എ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഫലം സംബന്ധിച്ചാണ് വിവാദം. മാര്‍ക്ക് ഇല്ലെങ്കിലും ആര്‍ഷോ പരീക്ഷ ജയിച്ചതായാണ് മാര്‍ക്ക് ലിസ്റ്റില്‍ കാണിക്കുന്നത്.

Advertisment

2022-ല്‍ നടന്ന പരീക്ഷയുടെ ഫലമാണ് പുറത്ത് വന്നത്. പരീക്ഷാ സമയം ക്രിമിനല്‍ കേസില്‍ ജയിലില്‍ കഴിയുകയായിരുന്നു ആര്‍ഷൊയെന്നാണ് ലഭിക്കുന്ന വിവരം. ആവശ്യത്തിന് ഹാജര്‍ ഇല്ലാത്തതിനാല്‍ ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. പിന്നീട് റീ അഡ്മിഷനെടുത്താണ് ആര്‍ഷോ പരീക്ഷയെഴുതിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാങ്കേതിക പിഴവു മൂലമാണ് മാര്‍ക്ക് ലിസ്റ്റ് ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് മഹാരാജാസ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വെബ്സൈറ്റിന് തകരാറാണെന്ന പ്രതികരണത്തിന് പിന്നാലെ മാര്‍ക്ക് ലിസ്റ്റ് സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. മാര്‍ക്ക് ലിസ്റ്റിലെ പിഴവില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.

Advertisment
Sfi Maharajas College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: