scorecardresearch

രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു; രണ്ട് തട്ടിൽ നേതാക്കൾ

രാഹുലിനെ തള്ളി പ്രതിപക്ഷ നേതാവുൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തിയപ്പോഴാണ് പരസ്യമായ പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തിയത്

രാഹുലിനെ തള്ളി പ്രതിപക്ഷ നേതാവുൾപ്പടെയുള്ള നേതാക്കൾ രംഗത്തെത്തിയപ്പോഴാണ് പരസ്യമായ പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തിയത്

author-image
WebDesk
New Update
Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുവ എംഎൽഎ തള്ളിയും സംരക്ഷിച്ചും നേതാക്കൾ രംഗത്ത്. നേരത്തെ പുതിയ ആരോപണം വന്നതിന് പിന്നാലെ രാഹുലിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ നിലപാടുകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാരൻ രംഗത്തെത്തിയതോടെയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. 

Advertisment

Also Read:ലൈംഗിക ആരോപണം: രാഹുൽ നിരപരാധിയെന്ന സുധാകരന്റെ പരാമർശം തള്ളി കെ.മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ തീരുമാനം തന്റെ അറിവോടെയല്ലെന്നാണ് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ പറയുന്നത്. നടപടി എടുത്ത യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഓരോ നേതാക്കൾക്കും അവരുടെ അവരുടെ അഭിപ്രായം ഉണ്ടാകും. രാഹുലിന്റെ കാര്യത്തിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. 

Also Read:അന്വേഷണത്തോട് സഹകരിക്കും, നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തിൽ

Advertisment

കഴിഞ്ഞ ദിവസവും രാഹുലിനെ പിന്തുണച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു. രാഹുൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ ആവശ്യപ്പെട്ടു. രാഹുൽ നിരപരാധിയെന്നും രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.

സുധാകരന് മറുപടിയുമായി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്‌പെൻഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ല. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. സുധാകരന്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. 

Also Read:ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യമില്ല, അപേക്ഷ വിജിലൻസ് കോടതി തള്ളി

അതേസമയം, പാലക്കാട് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് രാഹുൽ മാങ്കൂട്ടത്തിലിൽ. കഴിഞ്ഞ ദിവസമാണ് രാഹുലിനെതിരെ പുതിയ ആരോപണങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ മൂന്നു മാസമായി ഈ ആരോപണങ്ങൾ തന്നെയാണ് തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പുതിയതായി ഒന്നും ഇല്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. അന്വേഷണം നടക്കുന്നുണ്ടെന്നും എല്ലാ രീതിയിലും അതിനോട് സഹകരിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ ശേഷം തനിക്ക് പറയാനുള്ളത് പറയുമെന്നും രാഹുൽ വ്യക്തമാക്കി.

Read More: തീവ്രന്യൂനമർദം ചുഴലിക്കാറ്റായി, കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

Congress Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: