scorecardresearch

വീണ്ടും ബന്ധുനിയമന വിവാദം; ടി.എൻ സീമയുടെ ഭർത്താവിന് സി-ഡിറ്റ് ഡയറക്ടർ പദവി

പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്

സി-ഡിറ്റ്,നിയമന വിവാദം,സി ഡിറ്റ്,ബന്ധു നിയമനം,cdit,cdit director,cdit director appointment, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി വീണ്ടും ഒരു ബന്ധുനിയമന വിവാദം. മുൻ എംപിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി.എൻ സീമയുടെ ഭർത്താവ് ജി.ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ചതാണ് ഇക്കുറി എൽഡിഎഫ് സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. പുനഃർനിയമന വ്യവസ്ഥ പ്രകാരം ജയരാജിനെ ഒരുവർഷത്തേക്ക് നിയമിക്കാനാണ് സർക്കാർ തീരുമാനം.

പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഭരണാനുകൂല സംഘടനയുടെ എതിർപ്പ് മറികടന്നാണ് നിയമനം. നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജൻ, ഈ നിയമനവും വിവാദമായിരുന്നു. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ ജയരാജ് കഴിഞ്ഞ ദിവസം തന്നെ സി-ഡിറ്റ് ഡയറക്ടറായി ചുമതലയേറ്റു.

വി​പു​ല​മാ​യ പ്ര​വൃ​ത്തി​പ​രി​ച​യ​വും സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലു​ള്ള അ​വ​ഗാ​ഹ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണു നി​യ​മ​ന​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എന്നാൽ രജിസ്ട്രാറായിരുന്നപ്പോൾ ജയരാജൻ ഡയറക്ടറുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നതാണ്. സ്വന്തം യോഗ്യതകൾക്കനുസരിച്ച് ഡയറക്റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോർഡിൽ അവതരിപ്പിച്ച് അംഗീകരിപ്പിച്ചു എന്നാണ് ആരോപണം.

മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലെ​ന്നു കാ​ണി​ച്ചു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി അവഗണിച്ചാണ് ജ​യ​രാ​ജി​ന്‍റെ നി​യ​മ​നം. ഭ​ര​ണ​പ​ക്ഷ യൂ​ണി​യ​നാ​യ സി-​ഡി​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും ജയരാജിനെ ഡ​യ​റ​ക്ട​ർ ആ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​ണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 ജൂണ്‍ ഒന്നിനാണ് സിഡിറ്റിന്‍റെ രജിസ്ട്രാര്‍ ആയി ടിഎൻ സീമയുടെ ഭർത്താവ് ജി ജയരാജനെ നിയമിച്ചത്. എന്നാൽ ഫെബ്രുവരി 28ന് ജയരാജ് സർവീസിൽ നിന്നും വിരമിച്ച. എതിന് പിന്നാലെയാണ് പുനഃർനിയമനം നടത്തിയിരിക്കുന്നത്. മൂന്നു മാസത്തേക്കോ പുതിയ രജിസ്ട്രാര്‍ വരുന്നതു വരേയോ ജയരാജന് തുടരാമെന്നായിരുന്നു വ്യവസ്ഥ . ജയരാജൻറെ തന്നെ അപേക്ഷയിലായിരുന്നു ഈ നിയമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Controversy in appointment of tn seemas hus band jayaraj as cdit director